 |
Kodikuthimala |
കോഴിക്കോടിന്റെ ഊട്ടി ആണ് കക്കാടംപൊയിൽ,മലപ്പുറത്തിനും ഉണ്ട് സ്വന്തമായി ഒരു ഊട്ടി.അതാണ് കൊടികുത്തിമല.പെരിന്തല്മണ്ണയ്ക്ക് അടുത്തുള്ള ഈ കുന്ന് മലപ്പുറം ജില്ലയിലെ തന്നെ വലിയ കുന്നാണ്. .12 കിലോമീറ്റർ ദൂരമാണ് പെരിന്തൽമണ്ണയിൽ നിന്നും യാത്രക്കാരുടെ പ്രിയപ്പെട്ട ഈ മലയിലേക്ക്.
1921 ലെ മലബാർ സർവ്വേ സമയത്ത് ഈ മലയിലായിരുന്നു സിഗ്നൽ ടവർ സ്ഥാപിച്ചിരുന്നത്.അതിനോടൊപ്പം തന്നെ ബ്രിട്ടിഷ് കൊടിയും ഇവിടെ സ്ഥാപിച്ചിരുന്നു.അതിനാലാണ് ഇത്തരമൊരു പേര് ഈ കുന്നിനു കൈവന്നത്. സമുദ്രനിരപ്പിൽ നിന്നും 522 മീറ്റർ ഉയരമാണ് കൊടുകുത്തിമലയ്ക്ക് ഉള്ളത്.
പശ്ചിമഘട്ടത്തിന്റെ ഭാഗമല്ലാതെ കേരളത്തിൽ ഉയരമുള്ള 5 മലകളാണ് ഉള്ളത്.അവയിൽ മൂന്നും മലപ്പുറം ജില്ലയിലാണ്.പാലക്കാടും കണ്ണൂരിലുമാണ് അവശേഷിക്കുന്നവ ഉള്ളത്.
ഉയരം കൂടുന്തോറും തണുപ്പും കൂടും.പതിയെ അരിച്ചരിച്ചു ആ തണുപ്പ് നമ്മുടെ ഉള്ളിലേക്ക് കയറും.
മലപ്പുറത്തിന്റെയും പെരിന്തല്മണ്ണയുടെയും ഉയരക്കാഴ്ചകൾ കാണാൻ വേണ്ടി 1998 ൽ ഇവിടെ നിർമിച്ചിട്ടുള്ള ഒരു വാച്ച് ടവർ ആണ് ജനങ്ങളെ ഇവിടേക്ക് ആകർഷിച്ചത്.
മൂന്നു നിലയുള്ള ഈ ടവർ പെരിന്തൽമണ്ണയിൽ നിന്നും 12 കിലോമീറ്റർ അകലെ താഴേക്കോട് പഞ്ചായത്തിലാണ് ഉള്ളത്.
വടക്കുഭാഗത്തുള്ള തെക്കൻമല ,പടിഞ്ഞാറു മണ്ണാർമല,കിഴക്ക് ഭാഗത്തുള്ള ജനാധിവാസ കേന്ദ്രങ്ങൾ,പാലക്കാട് ജില്ലയുടെ അതിർത്തി പ്രദേശങ്ങൾ,തെക്ക് ഭാഗത്തു സൈലന്റ്വാലിയിൽ നിന്നുമൊഴുകുന്ന കുന്തിപ്പുഴ,എന്നിവ കാണാൻ കഴിയും.
ആളുനിന്നാൽ കനത്ത അത്ര ഉയരത്തിലുള്ള പുൽമേടുകളും വളരെ പെട്ടെന്ന് മാറുന്ന കാലാവസ്ഥയും ഈ കുന്നിന്റെ പ്രത്യേകത ആണ്.മലമുകളിലെ പുൽമേട് വനംവകുപ്പിന്റെ കീഴിലുള്ളതാണ്.ഏകദേശം 91 ഹെക്ടർ വിസ്തൃതി ഈ വനത്തിനുണ്ട്.
ഇടതടവില്ലാതെയെത്തുന്ന കുളിർക്കാറ്റാണ് ഇവിടുത്തെ പ്രത്യേകത. ഉയർന്നു നിൽക്കുന്ന പുല്ലുകളും, പ്രകൃതി സൌന്ദര്യം കാണാൻ നിർമ്മിച്ച ഗോപുരങ്ങളും മനോഹരമാണ്. ഇവിടെനിന്ന് നോക്കിയാൽ മനോഹരിയായി ഒഴുകുന്ന കുന്തിപ്പുഴ കാണാം. മലപ്പുറം- പാലക്കാട് ജില്ലകളും ഇവിടെ നിന്ന് കാണാം. പൂക്കൾ നിറഞ്ഞ പുൽമേടുകൾ ഇവിടുത്തെ ആകർഷണീയതായാണ്. കാറ്റും, സന്ധ്യയാകുമ്പോൾ മഞ്ഞ് നിറയുന്നതും കൊടികുത്തിമലയുടെ മനോഹരമായ ദൃശ്യസമ്മാനങ്ങളാണ്. പച്ചപ്പുപുതച്ച് മനോഹരിയായി നിൽക്കുകയാണ് കൊടികുത്തിമല. മഴപെയ്ത് പുൽക്കാടുകൾ മുളച്ചതോടെയാണ് മലപ്പുറം ജില്ലയിലെ താഴേക്കാട് പഞ്ചായത്തിലുള്ള കൊടികുത്തിമല സന്ദർശകർക്ക് ഉൻമേഷം പകരുന്നത്. പ്രകൃതിസൗന്ദര്യത്തിന്റെ കുളിർമ പകരുന്ന മലയിലേക്ക് മഴയെ വകവെക്കാതെയും ആളുകളെത്തുന്നു.
പെരിന്തൽമണ്ണയിൽനിന്ന് മേലാറ്റൂർ റോഡിൽ കാര്യാവട്ടത്തുനിന്ന് വെട്ടത്തൂർ റോഡ് വഴി ആറുകിലോമീറ്റർ യാത്ര ചെയ്താൽ തേലക്കാട്ടെത്തും. തേലക്കാട്ടുനിന്ന് പോബ്‌സൺ എസ്റ്റേറ്റിനുള്ളിലൂടെയാണ് മലയിലേക്കുള്ള റോഡ്. തേലക്കാട്ടുനിന്ന് ആറ് കിലോമീറ്റർ ദൂരമാണ് മലമുകളിലേക്ക്. കരിങ്കല്ലത്താണി റോഡിലെ മാട്ടറക്കലിൽനിന്ന് അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാലും മലമുകളിലെത്താം. ഈ വഴി ഓഫ്റോഡിങ്ങ് സവാരിക്ക് വളരെ പ്രസിദ്ധമാണ്.ഇടതടവില്ലാതെയെത്തുന്ന കുളിർക്കാറ്റാണ് ഇവിടുത്തെ പ്രത്യേകത. ഉയർന്നു നിൽക്കുന്ന പുല്ലുകളും, പ്രകൃതി സൗന്ദര്യം കാണാൻ നിർമ്മിച്ച ഗോപുരങ്ങളും മനോഹരമാണ്. ഇവിടെനിന്ന് നോക്കിയാൽ മനോഹരിയായി ഒഴുകുന്ന കുന്തിപ്പുഴ കാണാം. മലപ്പുറം - പാലക്കാട് ജില്ലകളും ഇവിടെ നിന്ന് കാണാം.