മുതലപ്പൊഴി പെരുമൺതുറ യാത്ര | Muthalappozhi Perumathura Travel Thiruvananthapuram


വെറുമൊരു കടൽത്തീരം മാത്രമായിരുന്ന മുതലപ്പൊഴി ഇപ്പോൾ യാത്രക്കാർ ധാരാളമായി വരുന്ന വിനോദ സഞ്ചാര കേന്ദ്രമായി മാറിയത് വളരെ പെട്ടെന്നായിരുന്നു.

ചെറിയ തോതിൽ ബോട്ടുകൾ അടുപ്പിച്ചിരുന്ന ഇവിടെ ഫിഷിങ് ഹാര്ബറിനായി പുലിമുട്ടുകൾ സ്ഥാപിച്ചതോടെയാണ് കൗതുകകരമായ ഈ ചിത്രം പിറവിയെടുത്തത്.അഞ്ചുതെങ്ങു കായലും കടലും കൂടിച്ചേരുന്ന പ്രദേശമാണ് മുതലപ്പൊഴി.


കടലിലേക്ക് നടക്കാൻ എന്നവണ്ണം ഒരു പാലം കൂടെ കിട്ടിയതോടെ സഞ്ചാരികളും പ്രദേശവാസികൾക്കും കാഴ്ചയുടെ വസന്തം തീർക്കുവാണ് മുതലപ്പൊഴി.

പലരുടെയും സംശയം ആയിരുന്നു മുതലപ്പൊഴിയിൽ മുതലകളുണ്ടോ എന്നത്...എന്നാൽ മുതലകളൊന്നും ഇവിടെ ഇല്ല.എന്നാൽ കടലും അഞ്ചു തെങ്ങുകായലും ഒരുമിച്ചു ചേരുന്ന പൊഴി എന്ന ഈ പ്രദേശത്തെ കൂട്ടമായി മുതലകൾ ആക്രമിച്ചിരുന്നു ചരിത്രം ഉണ്ടായിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു.തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് മണ്ഡലത്തിൽ ആണ് ഈ പുലിമുട്ടുകൊണ്ടുള്ള കടൽപ്പാലം.

ഫിഷിങ് ഹാർബർ പദ്ധതി ലക്ഷ്യമിട്ട് ആരംഭിച്ച മുതലപ്പൊഴി പ്രൊജക്റ്റ് ആരംഭിച്ചത് 5 വർഷങ്ങൾക്ക് മുൻപാണ്.

5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പെരുമാതുറ പാലം യാഥാര്‍ത്ഥ്യമായതോടുകൂടിയാണ് മുതലപ്പൊഴിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് ആരംഭിക്കുന്നത്. ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനായി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് പഠനങ്ങള്‍ നടത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് കോടി രൂപ അനുവദിച്ചിരുന്നു . 

ഇതിനിടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിനായി പാറ കൊണ്ട് പോകാന്‍ വാര്‍ഫ് നിര്‍മ്മിക്കാന്‍ ടൂറിസത്തിനായി കണ്ടെത്തിയ സ്ഥലം സര്‍ക്കാര്‍ അദാനിക്ക് വിട്ടു നല്‍കി.അതിൽ പ്രദേശവാസികൾ എതിർപ്പ് പ്രകടിപ്പിച്ചതോടെ വിഴിഞ്ഞതിനൊപ്പം മുതലപ്പൊഴി ടൂറിസം കൂടെ വികസിപ്പിക്കും എന്ന് സർക്കാർ ഉറപ്പു നൽകി.

കടലിന്റെ ഇരുവശത്തുമായി രണ്ടു പാതകൾ പുലിമുട്ടുകൾ ഉപയോഗിച്ച് ഇവിടെ നിർമിച്ചിരുന്നു.

ഏകദേശം 500  മീറ്ററിലധികം ദൂരമുള്ള രണ്ടു പാതകളിലൂടെ കടലിലേക്ക് നടക്കാം.മുന്നോട്ട് പോകുന്തോറും കടൽ അടുത്തു അടുത്തു വരും...അഞ്ചു തെങ്ങു കായൽ അകന്നു അകന്നു പോകും..

പകുതി ദൂരമാകുമ്പോഴേക്കും കടലിന്റെ ഗന്ധവും തിരമാലകളും നമ്മളെ തേടിയെത്തും.ആർത്തലച്ചുയരുന്ന തിരമാലകൾ ചിലപ്പോൾ നനയ്ക്കും..

ഇവിടെ അറ്റത്തുള്ള കല്ലുകളിൽ ഇരിക്കാതിരിക്കുക..ഒരു പക്ഷെ ഉയർന്നുവരുന്ന തിരമാലകൾ ഇരിക്കുന്നവനെയും കൊണ്ടങ്ങട് പോകും എന്നുള്ളതിനാലാണ് ഇത്തരമൊരു മുന്നറിയിപ്പ്..

Previous Post Next Post