സ്വർണക്കടത്തു കേസിലെ NIA യാത്രയോട് മലയാള മാധ്യമങ്ങൾ സ്വീകരിച്ച നിലപാടുകൾ ട്രോളുകൾക്കും വ്യാപക വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു.അതിന്റെ എല്ലാത്തിന്റെയും പുക കെട്ടിയടങ്ങുമ്പോഴാണ് മഹേഷ് ഹരിദാസ് എഴുതിയ ഒരു ലേഖനം സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുന്നത്.
ട്രോൾ റിപ്പബ്ലിക്ക് എന്ന ഗ്രൂപ്പിൽ അദ്ദേഹം പങ്കുവെച്ച ലേഖനത്തിലേക്ക്..
കുരുക്ഷേത്രയുദ്ധത്തിലെ വാർത്താസാദ്ധ്യതകൾ.
മനോരമ
----------------
"കർണ്ണൻ്റെ രഥം ചേറിൽ പുതഞ്ഞത് ആദ്യം കണ്ടത് ഞങ്ങളുടെ ഡ്രൈവർ ശിവദാസേട്ടൻ"
മറുനാടൻ മലയാളി
--------------------------------
"യുദ്ധം ആരുടെ അമ്മയെ കെട്ടിക്കാൻ?"
"വസ്ത്രാക്ഷേപം ദ്രൗപദിയുടെ ഒത്താശയോടെയോ?"
"പള്ളിയറയിലെ പടലപ്പിണക്കങ്ങൾ - ഭീമനും അർജ്ജുനനും തെറ്റുന്നുവോ ?"
ആരോഗ്യമാസിക
-----------------------------
"യുദ്ധകാലദാമ്പത്യവും ലൈംഗികതയും - സ്‌പെഷ്യൽ ഫീച്ചർ"
ഗൃഹലക്ഷ്മി
------------------
"അഴിച്ചിട്ട മുടിയുടെ സൗന്ദര്യപരിപാലനരഹസ്യങ്ങൾ - പാഞ്ചാലി എഴുതുന്നു"
വനിത
--------------
"ഒരു പ്രസവത്തിൽ നൂറുകുഞ്ഞുങ്ങൾ!!! സെഞ്ച്വറി നേടിയ ആ ദമ്പതികൾ ഇവിടെയുണ്ട്"
24 ന്യൂസ്
--------------
"അർജ്ജുനൻ്റെ തേരാളിയായി ശ്രീകൃഷ്ണനുപകരം ശ്രീകണ്ഠൻ നായർ. ഓഗ്മെന്റഡ് റിയാലിറ്റിയുടെ അനന്തസാദ്ധ്യതകൾ"
മാതൃഭൂമി ന്യൂസ്
---------------------------
“പെണ്ണുടലിൻ്റെ രാഷ്ട്രീയശരികേടുകൾ. വസ്ത്രാക്ഷേപം മുതൽ കുരുക്ഷേത്രം വരെ - ചർച്ച ചെയ്യുന്നു ഇന്ന് രാത്രി ഒൻപത് മണിക്ക്"
ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ
-------------------------------
"വസ്ത്രാക്ഷേപസമയത്ത് കൃഷ്ണൻ ദ്രൗപദിയോട് ചെയ്തതെന്തെന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും"
ദൂരദർശൻ
-----------------
"യുദ്ധം തീർന്നു. പാണ്ഡവർക്ക് വിജയം"
സഫാരി
-------------
"ഹസ്തിനപുരിയുടെ പഴമ വിളിച്ചോതുന്ന തെരുവുകളിലൂടെ യാത്ര ചെയ്യുകയായിരുന്നു ഞങ്ങൾ. ഡ്രൈവർ ഫ്രഡ്‌ഡി ഇടക്കിടെ തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു"