തിരുവമ്പാടി ശ്രീ കൃഷ്‌ണക്ഷേത്രം -യാത്ര | Thiruvambady Sree Krishna Temple Travel Thrissur

തിരുവമ്പാടി ശ്രീ കൃഷ്‌ണക്ഷേത്രം thiruvambady temple thiruvambadi sri krishna temple timings thiruvambady sri krishna temple thrissur kerala thiruvamba
thiruvambady temple
Thiruvambady Sree Krishna Temple

പീലിത്തിരുമുടിയും അരയിലെ കിങ്ങിണി ഏലസും ആട്ടിക്കൊണ്ട് നീണ്ടിടംപ്പെട്ട മിഴികളിലും മധുരാനനത്തിലും ചിരിമഴ തൂകി ഓടി നടന്നു കളിച്ചു രസിക്കുന്ന കുസൃതി കണ്ണനെ കാണണോ....എന്നാൽ പോരൂ... അമ്പാടിയിലേക്കല്ല.. തിരുവമ്പാടിയിലേക്ക്..
തൃശ്ശൂർ ജില്ലയിലെ തിരുവമ്പാടി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം ഗുരുവായൂർ, വടക്കുംനാഥൻ, പാറമേക്കാവ് തുടങ്ങിയ ക്ഷേത്രങ്ങൾ പോലെ തന്നെ വളരെയേറെ പ്രസിദ്ധി നേടിയ ഒരു ക്ഷേത്രമാണ്.... ക്ഷേത്രത്തിന്റെ അകത്തളത്തിൽ കുസൃതി കുറുമ്പന്റെ സാന്നിധ്യം ഉണരാൻ സാധിക്കത്തക്ക വിധമുള്ള അന്തരീക്ഷമാണ്...
തൃശൂരിലെ അതിപുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം..കൂടാതെ, തൃശ്ശൂർ പൂരത്തിന്റെ മുഖ്യ പങ്കാളി കൂടിയാണ് തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം.. 

Thiruvambady Sree Krishna Temple


നമ്മുടെ കുറുമ്പൻ കണ്ണൻ വിളയാടി നടക്കുന്ന ഈ ക്ഷേത്രം മുൻപ് ഒരു ഭഗവതിക്കാവായിരുന്നു...പിന്നീട്.. ടിപ്പു സുൽത്താന്റെ പടയോട്ടക്കാലത്ത്.. ടിപ്പുവിനെയും ടിപ്പുവിന്റെ സൈന്യത്തെയും പേടിച്ച് ത്രിശൂരിൽ നിന്നും 15 കിലോമീറ്റർ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന എടക്കളത്തൂർ എന്ന സ്ഥലത്തെ ശാന്തിക്കാരൻ കയ്യിൽ തന്റെ എത്രയും പ്രിയ്യപ്പെട്ട കൃഷ്ണന്റെ വിഗ്രഹത്തെയും എടുത്ത് ഓടി രക്ഷപെടുകയായിരുന്നു.. അദ്ദേഹം അന്ന് കയ്യിൽ എടുത്തു ഓടിയ കൃഷ്ണവിഗ്രഹമാണ് ഇന്ന് ഇവിടെ പ്രതിഷ്ഠ ചെയ്യപ്പെട്ടിരിക്കുന്നത്.. 

Thiruvambady Sree Krishna Temple


വടക്കേ അങ്ങാടിയിലെ കണ്ടൻകാവിലായിരുന്നു ആദ്യമായി കൃഷ്ണനെയും കൃഷ്ണനോടൊപ്പം പോന്നതായി സങ്കൽപ്പിക്കുന്ന ബാലഭഭ്രകാളിയേയും പ്രതിഷ്ഠ ചെയ്തത്..
എടക്കളത്തൂരിൽ നിന്നു കൊണ്ടുവന്ന വിഗ്രഹം കാറ്റാനപ്പുള്ളി മനയിൽ ആദ്യം കുടിയിരുത്തപ്പെട്ടു എന്ന ഐതിഹ്യവുമുണ്ട്.. അവസാനം തിരുവമ്പാടി ഭഗവതി ക്ഷേത്രത്തിൽ ഭഗവതിയെ എടത്തരികത്തേക്കു മാറ്റി, ശ്രീകൃഷ്ണനെ പ്രതിഷ്ഠിച്ചു....ഇത് ഒരു കഥ..

മറ്റൊരു കഥ ഇങ്ങനെ..
എടക്കളത്തൂർ നമ്പൂതിരിമാർ ചില ബാഹ്യസംഘർഷങ്ങൾ കാരണം എടക്കളത്തൂർ വിട്ട് തൃശ്ശൂർ നഗരിയിലേക്ക് കുടിയേറി ആ സമയത്ത് തങ്ങൾ കുമ്പിട്ടുപോന്നിരുന്ന ശ്രീകൃഷ്ണ വിഗ്രഹവുമായിട്ടാണ് ഇവർ തിരുവമ്പാടിയിലേക്ക് കുടിയേറിയത്.. പാർത്ഥന്റെ (അർജുനന്റെ ) സാരഥി എന്നർത്ഥത്തിൽ പാർത്ഥസാരഥി എന്നായിരുന്നു അവർ ഈ കൃഷ്ണ വിഗ്രഹത്തെ വിളിച്ചിരുന്നത്.. അങ്ങനെ ഇങ്ങോട്ട് കുടിയേറിയ നമ്പൂതിരികൾ നിലവിലെ ക്ഷേത്രത്തിൽ നിന്നും 200 മീറ്റർ അകലെയുള്ള കാറ്റാനപ്പുള്ളി എന്നൊരു ബ്രാഹ്മണ ഗൃഹത്തിലാണ് കൃഷ്ണ വിഗ്രഹത്തെ ആദ്യം പ്രതിഷ്ഠിച്ചത്.. പിന്നീട് അവർ തന്നെ ഒരു ക്ഷേത്രം നിർമ്മിക്കുകയും വിഗ്രഹത്തെ ഇങ്ങോട്ടേക്കു മാറ്റുകയും ചെയ്തു എന്ന് പറയ്യുന്നു..
കഴിഞ്ഞില്ല കഥകൾ ഇനിയും ബാക്കി.. ഒട്ടേറെ ഐതിഹ്യങ്ങളും കഥകളും ഇനിയുമുണ്ട്.. 

Thiruvambady Sree Krishna Temple

പ്രതിഷ്ഠിച്ച ഉണ്ണികൃഷ്ണന്റെ വിഗ്രഹത്തിന് 3 അടി പൊക്കമാണുള്ളത്... എടത്തരികത്തായുള്ള തിരുവമ്പാടിയമ്മ ബാലരൂപത്തിൽ ഉള്ള ഭദ്രകാളിയാണ്.. ഇവരെ കൂടാതെ,, ഗണപതി, ശാസ്താവ്, നാഗങ്ങൾ, ബ്രഹ്മരക്ഷസ്സ്, ഹനുമാൻ, സുബ്രഹ്മണ്യൻ, നവഗ്രഹങ്ങൾ, ഘണ്ഠാകർണൻ, ഭൈരവൻ തുടങ്ങിയവർ ഉപദേവതകളായി വിളങ്ങുന്നു..
ആണ്ടുതോറും നടത്തിവരാറുള്ള പ്രതിഷ്ഠാദിനം ഇവിടുത്തെ പ്രധാന ആഘോഷങ്ങളിൽ ഒന്നാണ്.. 

Thiruvambady Sree Krishna Temple


ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി, ധനുമാസത്തിലെ സ്വർഗ്ഗവാതിൽ ഏകാദശി എന്നിവയും കുംഭമാസത്തിലെ പൂയത്തിൽ കൊടിയേറി എട്ടാമത്തെ ദിവസം ആറാട്ടോടെ ആഘോഷിക്കുന്ന ഉത്സവവും ശ്രീകൃഷ്ണന്റെ ആണ്ടുവിശേഷങ്ങൾ ആണ്....
ധനുമാസത്തിലെ വേലയും മേടത്തിലെ പൂരവുമാണ് ഭഗവതിയുടെ ആണ്ടുവിശേഷങ്ങൾ... 

Thiruvambady Sree Krishna Temple


കൂടാതെ,, ഇല്ലംനിറ, കളംപ്പാട്ട്, കുചേലദിനം, നവരാത്രി തുടങ്ങിയ വിശേഷദിവസങ്ങളിലും ഇവിടെ ആഘോഷങ്ങൾ ഉണ്ടാവാറുണ്ട്..
ഉണ്ണിക്കണ്ണനെ കാണാനും.. കണ്ണടച്ച് തൊഴുത് നിന്നുകൊണ്ട് ഈ കുസൃതി കുറുമ്പനെ മനസ്സുകൊണ്ട് തൊട്ടറിയാനും.. മതിമറന്നു ആസ്വദിക്കാനും.. അമ്പാടിപോലെ പോലെ തിരുവമ്പാടി മാത്രം.. 

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.