ഊട്ടി-കോയമ്പത്തൂർ ട്രെയിൻ യാത്ര ooty toy train


ooty toy train

ഇന്ത്യൻ റയിൽവേയുടെ പൈതൃക യാത്രകളിൽ ഒന്നാണ് ഊട്ടി കോയമ്പത്തൂർ യാത്ര.1908-ൽ ബ്രിടീഷുകാർ ആണ് ഈ റെയിൽവേ പാത യാഥാർഥ്യമാക്കിയത്.നിലമ്പൂർ അടക്കമുള്ള പഴക്കമുള്ള പാതകൾ ദക്ഷിണേന്ത്യയിൽ ധാരാളമുണ്ടെങ്കിലും ഊട്ടി കോയമ്പത്തൂർ പാതയിലെ യാത്രയ്ക്കായി സഞ്ചാരികൾ എത്തുന്നു.

യുനെസ്കോ യുടെ ലോക പൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പാതയാണിത്.5 കംപാർട്മെന്റുകൾ ,46 കിലോമീറ്റർ ദൂരം പിന്നിടാൻ എടുക്കുന്ന സമയം 5 മണിക്കൂർ,പാതയിൽ 208 വളവുകൾ ,16 തുരങ്കങ്ങൾ വളഞ്ഞു പുളഞ്ഞുള്ള യാത്ര.

കോയമ്പത്തൂർ-ലെ മേട്ടുപ്പാളയം മുതൽ ഊട്ടി-യിലെ ഉദയമംഗലം വരെ ഉള്ള 46 കിലോമീറ്റർ, ഏകദേശം 5 മണിക്കൂർ കൊണ്ടാണ് ഈ ട്രെയ്‌നിലൂടെ സഞ്ചരിച്ചു എത്തുക.

രാവിലെ 7. 10 നു ആണ് മേട്ടുപ്പാളയം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഈ ട്രെയിൻ യാത്ര തിരിക്കുക. എന്ന് വിചാരിച്ചു, രാവിലെ 7 മണിക്ക് ചെന്ന് നിന്നാൽ ടിക്കറ്റ് കിട്ടും എന്ന് വിചാരിക്കണ്ട. ഞങ്ങൾ പുലർച്ച 3.30 നു ടിക്കറ്റ് കൗണ്ടറിൽ ക്യു നിന്നിട്ടുണ്ടായിരുന്നു. (ഇപ്പോൾ ഓൺലൈൻ സൗകര്യം ഉണ്ട്)

ഉച്ചക്ക് 12 മാണിയോട് കൂടി ഉദയമംഗലം സ്റ്റേഷനിൽ നിങ്ങൾക്ക് എത്തിച്ചേരാം. തിരിച്ചു ഉച്ചക്ക് 2 മണിക്ക് മേട്ടുപ്പാളയം സ്റ്റേഷനിലേക്ക് ഇതേ ട്രെയിൻ ഉണ്ട്.

മേട്ടുപ്പാളയം സ്റ്റേഷനിൽ നിങ്ങൾ ടിക്കറ്റ് നു ക്യു നിന്നാൽ ഏകദേശം 6.30 മണിയോടെ നിങ്ങൾക്ക് സ്റ്റേഷൻ മാസ്റ്റർ നേരിട്ട് വന്ന്‌ ടിക്കറ്റ് തരും.

ട്രയിനിൽ കറക്റ്റ് സീറ്റ്നുള്ള ടിക്കറ്റ് മാത്രമേ സ്റ്റേഷൻ മാസ്റ്റർ നൽകൂ. (നിന്ന് പോകാം എന്ന് കരുതണ്ട എന്ന് സാരം)

തുടക്കത്തിൽ ആവി എൻജിൻ ഉപയോഗിച്ചാണ് ട്രെയിൻ യാത്ര നടത്തിയിരുന്നത്.എന്നാൽ പിന്നീട് കൽക്കരി എൻജിൻ ഉപയോഗിച്ചായി യാത്ര.ഇപ്പോൾ കൽക്കരിയും ആവിയും മാറി മാറി ഉപയോഗിക്കുന്നു.കൂടുതലും ആവി എൻജിൻ ആണ്.പാത വൈദ്യുതീകരണം വേണ്ടതില്ല എന്ന നിലപാടിലാണ് റയിൽവേ.ഇന്ത്യയിൽ ഇപ്പോഴും തുടരുന്ന അപൂർവം ആവി യാത്രകളിൽ ഒന്നാണ് ഇതും.

15 സ്റ്റേഷനുകൾ ആണ് ഈ യാത്രയിൽ ഉള്ളത്. സ്റ്റേഷനിൽ നിറുത്തി കഴിഞ്ഞാൽ, നിങ്ങൾക്ക് പുറത്തു ഇറങ്ങി ഫോട്ടോ എടുക്കാനും, മറ്റു പ്രാഥമീക കാര്യങ്ങൾക്കും സമയം ഉണ്ടാകും.

നിങ്ങൾ ട്രെയിനിൽ തിരിച്ചു കയറി എന്ന് ഉറപ്പ് വരുത്തിയിട്ടേ ട്രെയിൻ സ്റ്റേഷൻ വിടൂ. (സമയ ക്രമം പാലിക്കുക)പോകുന്ന വഴിക്ക് ഒരുപാട് തുരങ്കങ്ങളും, മേൽപാതകളും കടന്നു പോകും. സൈഡ് സീറ്റ് കിട്ടിയാൽ മനോഹരമായ ഈ കാഴ്ചകൾ ആസ്വദിക്കാം. (തുരംഗങ്ങൾ എത്തിയാൽ ട്രയിനിൽ ഇരുട്ട് നിറയും. അപ്പോൾ യാത്രക്കാർക്ക് കൂക്കി വിളിക്കാൻ അവസരം ഉണ്ടാകുന്നതാണ്😂)

ഒരുവിധം എല്ലാ സ്റ്റേഷനുകളിലും ചായ, കാപ്പി, സ്നാക്ക്സ് എല്ലാം കിട്ടും. സ്റ്റേഷനുകൾ എല്ലാം നല്ല മനോഹര view ഉള്ള സ്ഥലത്താണ് ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ട് അത്യാവശ്യം ഫോട്ടോ എടുക്കാൻ ഉള്ള അവസരം ഉണ്ടായിരിക്കും.

പരമാവധി മഞ്ഞു കാലത്തു ഈ ട്രയിനിൽ യാത്ര ചെയ്യുക. എങ്കിൽ നിങ്ങളുടെ യാത്ര ഒന്നുകൂടി മനോഹരമായിരിക്കും.

ആകെയുള്ള 60 സീറ്റുകളിൽ 30 സീറ്റ് ബുക്ക്ഡ് ആണ്.അവശേഷിക്കുന്ന ടിക്കറ്റ് യാത്ര തുടങ്ങുന്നതിനു മുൻപ് മേട്ടുപ്പാളയം സ്റ്റേഷനിൽ നിന്നോ ഉദകമണ്ഡലം റയിൽവെ സ്റ്റേഷനിൽ നിന്നോ ലഭിക്കും.

ഊട്ടി -കോയമ്പത്തൂർ ട്രെയിൻ ബുക്കിങ്ങിനായി റയിൽവെ വെബ്സൈറ്റ് കയറി train number 56136 MTP To UAM Passenger എന്ന് കൊടുക്കുക.

ഏകദേശം മൂന്നു നാല് മാസത്തേക്കുള്ള യാത്ര ബുക്ക്ഡ് ആയിരിക്കും.യാത്രയ്ക്കായി പ്ലാൻ ചെയ്യുന്നതേ സീറ്റ് റിസേർവ് ചെയ്യാൻ ശ്രമിക്കുക.

ട്രെയിൻ ടിക്കറ്റ് വില

Second Class Rs- 30/-

First Clasa Rs- 205/-

General Rs- 15/-

പൂർണമായും വിനോദസഞ്ചാരികളെ ഉദ്ദേശിച്ചുകൊണ്ടുള്ള യാത്രയാണിത്.എന്നിരുന്നാലും പ്രദേശവാസികളും ട്രെയിൻ സീറ്റിൽ നിങ്ങൾക്കൊപ്പം ഉണ്ടാകും.

Previous Post Next Post