വയനാട് /താമരശ്ശേരി ചുരം

one day trip,lakkidi view point,thamarassery churam,
വയനാട് /താമരശ്ശേരി ചുരം THAMARASSERY MOUNTAIN PASS

thamarassery churam

 മരതക നിറമാണ് വയനാട് ചുരത്തിന്.നാം ഓരോ വളവു വളയുമ്പോഴേക്കും കുളിർമ നിറഞ്ഞ പോസിറ്റീവ് ഊർജ്ജം നമ്മുടെ ഉള്ളിലേക്ക് കടന്നു കയറും .
കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിച്ചു കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന താമരശ്ശേരി ചുരമാണ് വയനാട് ചുരം എന്ന പേരിലും അറിയപ്പെടുന്നത് .
thamarassery churam

 പ്രധാനമായും എട്ടു ഹെയർ പിൻ വളവുകളാണ് ഈ ഹൈവേയിൽ ഉള്ളത് . ഓരോ വളവും ഓരോ അനുഭവമാണ്.താഴ്‌വരയുടെ ദൃശ്യങ്ങളും കോടമഞ്ഞും ,ഇടക്ക് വന്നു എത്തി നോക്കി പോകുന്ന കുരങ്ങന്മാരും ..

thamarassery churam

അടിവാരം മുതൽ ഏകദേശം പതിനാലു കിലോമീറ്റെർ ദൂരമാണ് ലക്കിടി വരെ ചുരത്തിനുള്ളത് .വലിയ വാഹനങ്ങൾക്കു കൂടുതൽ അപകടകരമായ ഈ റോഡ് ചെറു വാഹനങ്ങൾക്കും ശ്രദ്ധ  ഏറെ വേണ്ട ഒന്ന് തന്നെയാണ് .
ചുരം എന്ന വാക്ക് മൗണ്ടൈൻ പാസ്സ് എന്ന ഇംഗ്ലീഷ് വാക്കിന്റെ മലയാള നാമം ആണ് .
thamarassery churam

കരിന്തണ്ടൻ എന്ന ആദിവാസി മൂപ്പൻ ആണ് മലബാറിൽ നിന്നും മൈസൂരിലേക്ക് വഴി ഇല്ലാതെ വിഷമിച്ച ബ്രിട്ടീഷുകാർക്ക്  ഈ വഴി കാണിച്ചു കൊടുത്തത് .ബ്രിട്ടീഷുകാരാവട്ടെ ക്രെഡിറ്റ്‌ അടിച്ചെടുക്കാൻ കരിന്തണ്ടനെ കൊലപ്പെടുത്തുകയും ചെയ്തു .ആ മനുഷ്യന്റെ ആത്മാവിനെ ബന്ധിച്ചിരിക്കുന്ന ചങ്ങല ലക്കിടിയിൽ ഹൈവേയുടെ സമീപത്തായി സ്ഥിതി ചെയ്യുന്നു. 
മനസിനെ കുളിരണിയിക്കുന്ന യാത്രയാണ് ചുരത്തിലൂടെയുള്ളത്. ഒൻപതാമത്തെ ഹെയർപിൻ വ്യൂ പോയിന്റിൽ നിന്നുനോക്കിയൽ മനോഹരമായ കോഴിക്കോടിന്റെ ആകാശ ഭംഗി നമുക്ക് ആസ്വദിക്കാൻ സാധിക്കും. പലപ്പോഴും കോടമഞ്ഞാൽ മൂടിക്കിടക്കുന്ന ചുരത്തെയാണ് നമുക്ക് കാണാൻ സാധിക്കുക ഇത് നമ്മുടെ ദൂരക്കാഴ്ച്ചകൾക്ക് മറയാകാറുണ്ട്. രാവിലെയും വയ്ക്കുനേരങ്ങളിലുമാണ് കോടമഞ്ഞേറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത്. ഈ സമയം സഞ്ചാരികളുടെ വരവ് കൂടുന്നു.
thamarassery churam

പാസിൽ 9 ഹെയർപിൻ വളവുകളുണ്ട്, അടിവാരത്തു നിന്നും  നിന്ന് 1 മുതൽ 9 വരെ അക്കമിട്ടു. ഓരോ വളവുകളും ഒരെണ്ണം ഉയർന്ന ഉയരത്തിലേക്ക് കൊണ്ടുപോകുന്നു, ചുവടെയുള്ള മനോഹരമായ താഴ്‌വരകളെയും  സമതലങ്ങളെയും കുറിച്ച് മികച്ച കാഴ്ച നൽകുന്നു. മുകളിലുള്ള ഒൻപതാമത്തെ ഹെയർപിന്നിന് ശേഷം, ലക്കിഡി വ്യൂപോയിന്റ് എന്ന വ്യൂപോയിന്റ് ഉണ്ട്, അത് പശ്ചിമഘട്ട  പർവതനിരകളുടെയും വളഞ്ഞു പുളഞ്ഞു കയറി വരുന്ന റോഡുകളുടെയും മനോഹരമായ കാഴ്ച നൽകുന്നു, അതിലൂടെ വാഹനങ്ങൾ  വരുന്നു. ചുരം അവസാനിച്ചു വയനാട് ജില്ല ആരംഭിക്കുന്ന ഒരു ചെറിയ പട്ടണമാണ് വ്യൂപോയിന്റിന് തൊട്ടുപിന്നിൽ സ്ഥിതിചെയ്യുന്ന ലക്കിടി. 
ലോകത്തിലെ ഏറ്റവും വലിയ കുരിശ്ശിന്റെ വഴി ഈ ചുരത്തിലാണ് നടക്കുന്നത്. 
കോടമഞ്ഞിലൂടെയുള്ള അസ്തമയ സൂര്യനും തണുപ്പുള്ള ഇളം കാറ്റുകളും ഇതെല്ലാം സഞ്ചാരികളെ  ചുരത്തിലേക്ക് കൂടുതൽ ആകർഷിക്കുന്നു. മഴക്കാലത്തെ ചുരത്തിന്റെ പ്രതേകമായ ഒരു കാഴ്ച്ചയാണ് പാറകളിലൂടെ കുതിച്ചിറങ്ങിയൊഴുകുന്ന നീരൂറവകൾ. മൈസൂർ ബാംഗ്ലൂർ അന്തർദേശീയ പാതയായും ചുരം അറിയപ്പെടുന്നു.
Nearest railway station: Kozhikode, about 62 km away
Nearest airport: Calicut International Airport, about 65 km away 
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.