- കൊക്കിൽ ഒതുങ്ങുന്നതേ കൊത്താവൂ Kokkil othungunnathe kothavoo!
- കൊന്നാൽ പാപം തിന്നാൽ തീരും Konnal paapam thinnaal theerum!
- കൊല്ലന്റെ കുടിയിൽ സൂചി വിൽക്കാൻ നോക്കരുത് Kolla kudiyil sooji vilkaan nokkaruthu!
- കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി Kollunna rajavinu thinnunna manthri!
- കൊഞ്ച് തുള്ളിയാൽ മുട്ടോളം പിന്നേം തുള്ളിയാൽ ചട്ടീല് Konchu thulliyal muttolam, pinneyum thulliyal chattiyil!
- ക്ഷീരമുള്ളൊരു അകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം Ksheeramulloru akidin chuvattilum, chora thanne kothukinnu kauthukam!
- ഗതികെട്ടാൽ പുലി പുല്ലും തിന്നും Gathi kettal puli pullum thinnum!
- ചക്കര കുടത്തിലേ ഉറുമ്പ് അരിക്കൂ Chakkara kudathile erumpu arikkoo!
- ചക്കിനു വെച്ചത് കൊക്കിനു കൊണ്ട് Chakkinu vachathu kokkinu kondu!
- ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട Changathy nannayal kannadi venda!
- ചുമരില്ലാതെ ചിത്രം വരയ്ക്കാൻ പറ്റില്ല Chumarillathe chithram varaykkan pattilla!
- ചൊട്ടയിലെ ശീലം ചുടലവരെ Chottayile sheelam chudala vare!
- ചൊല്ലിക്കൊട് തല്ലിക്കൊട് തള്ളിക്കള Cholli kodu, thalli kodu, thalli kala!
- ജാത്യാൽ ഉള്ളത് തൂത്താൽ പോകില്ല Jaathiyal ullathu thoothal pokilla!
- ജീവിതം നായ നക്കി Jeevitham naya nakki!
- ഞാഞ്ഞൂലിനും ശീൽക്കാരമോ Njanjoolinum sheelkaramo?
- തനിക്ക് താനും പെരക്ക് തൂണും Thanikku thaanum, perakku thoonum!
- തരമുണ്ടെന്നു കരുതി പുലരുവോളം കക്കരുത് Tharamundennu vachu pularuvolam kakkaruthu!
- തലമറന്നു എണ്ണ തേക്കരുത് Thala marannu enna theykkaruthu!
- തലയ്ക്ക് വന്നത് തലപ്പാവോടെ പോയി Thalaykku vannathu thala pavode poyi!
- തള്ള ചവിട്ടിയാൽ പിള്ളയ്ക്ക് കേടില്ല Thalla chavittiyal Pillayku kedilla!
- താൻ പാതി ദൈവം പാതി Thaan paathi Daivam paathi!
- തീ ഇല്ലാതെ പുക ഉണ്ടാവുകയില്ല Thee illathe puka undavilla!
- തീക്കൊള്ളി കൊണ്ട് തല ചൊറിയരുത് Theekolli kondu thala choriyaruthu!
- തീയിൽ കുരുത്തത് വെയിലത്തു വാടില്ല Theeyil kuruthathu veyilathu vaadilla!
- തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കരുത് Thumpiye kondu kalleduppikkaruthu!
- തെളിച്ച വഴിയേ പോയില്ലെങ്കിൽ പോകുന്ന വഴിയേ തെളിക്കുക Thelicha vazhiye poyillengil pokunna vazhiye thelikkuka!
- തേടിയ വള്ളി കാലിൽ ചുറ്റി Thediya valli kaalil chutti!
- ദാനം കിട്ടിയ പശുവിന്റെ പല്ലു നോക്കിയിട്ട് കാര്യമില്ല Dhanam kittiya pashuvinte pallu nokkiyittu karyamilla!
- ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം Deepasthampam mahacharyam namukkum kittanam panam!
- നനയുന്നിടം കുഴിക്കരുത് Nanayunnidam kuzhikkaruthu!
- നടുകടലിലും നായ നക്കിയേ കുടിക്കൂ Nadukadalilum naay nakkiye kudikoooo!
- നാടോടുമ്പോൾ നടുവേ ഓടണം Nadu odumpol naduve odanam!
- നെല്ലും പതിരും തിരിച്ചറിയണം Nellum pathirum thirichu ariyanam!
- പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ പന്തം കൊളുത്തി പട Pada pedichu panthalathu chennappol pantham koluthi pada!
- പറയുമ്പോൾ കേൾക്കണം തരുമ്പോൾ തിന്നണം Paraymbol kelkkanam, tharumbol thinnanam!
- പട്ടരിൽ പൊട്ടനില്ല Pattaril pottanilla!
- പട്ടി ഒട്ട് പുല്ല് തിന്നുകയുമില്ല പശുവിനെ ഒട്ട് തീറ്റിക്കുകയുമില്ല Patti ottu pullu thinnukayum illa, pashuvine ottu theettiykkukayum illa!
- പട്ടി ചന്തയിൽ പോയതുപോലെ Patti chanthayil poyathu pole!