കോടമഞ്ഞ് വീഴുന്ന കുടജാദ്രിയിൽ kudajadri

 

kudajadri

കർണാടകത്തിലെ സഹ്യപർവ്വതനിരകളിലെ 1343 മീറ്റർ ഉയരമുള്ള ഒരു കൊടുമുടിയാണ് കുടജാദ്രി. കൊല്ലൂരിലെ പ്രശസ്തമായ മൂകാംബിക ക്ഷേത്രം കുടജാദ്രിയുടെ താഴ്വരയിലാണ്. മൂകാംബിക ദേശീയോദ്യാനത്തിന്റെ നടുവിൽ നിൽക്കുന്ന ഈ മല വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പല സസ്യജാലങ്ങളുടെയും പക്ഷിമൃഗാദികളുടെയും ആവാസ സ്ഥലമാണ്. മലയ്ക്കു ചുറ്റുമുള്ള മഴക്കാടുകൾ എല്ലാ സമയത്തും മഞ്ഞുമൂടിക്കിടക്കുന്നു. മലകയറുന്ന സാഹസികർക്കായി ഒരു ഉത്തമ സ്ഥലമാണ് കുടജാദ്രി.


കൊല്ലൂരിലെ പ്രശസ്തമായ മൂകാംബിക ക്ഷേത്രം ശ്രീ മൂകാംബിക ദേവിയുടെ മൂലസ്ഥാനമായിട്ട് കരുതിവരുന്നു.ശങ്കരാച്യർ ധ്യാനത്തിലിരുന്ന മലമുകളും കർണാടകയിലെ ഏറ്റവും ഉയർന്ന കൊടുമുടികളിലൊന്നായ ഇതിന്റെ മുകളിലാണ്.

കുടജാദ്രിയിൽ എത്തിച്ചേരാൻ പ്രധാനമായും രണ്ടു വഴികൾ ഉണ്ട്. ഒന്നു റോഡു മാർഗ്ഗം. ഇതു ഏകദേശം നാല്പതു കിലോമീറ്ററോളം വരും. ജീപ്പ് ആണു പ്രധാന വാഹനം. 80ഓളം ജീപ്പുകൾ ഈ വഴിക്ക്  സർവീസ്​ നടത്തുന്നുണ്ടെന്നാണ് കണക്ക്. എട്ടുപേർ തികഞ്ഞാൽ ജീപ്പ് പോകും. ജീപ്പുകാർ മുന്നൂറ്റിഅൻപത് രൂപയോളം ഇതിനായി വാങ്ങാറുണ്ട്.രണ്ടാമതായി ഉള്ളത് വനപാതയാണ്‌. സീസണിൽ ഇതു വഴി ധാരാളം കാൽനടയാത്രക്കാരുണ്ടാകും കൊല്ലൂരിൽ നിന്നും ഷിമോഗക്കുള്ള വഴിയിൽ ഏകദേശം എട്ടു കിലോമീറ്ററോളം ബസിൽ യാത്ര ചെയ്താൽ വനപാതയുടെ തുടക്കമാവും. അവിടെ നിന്നു ഏകദേശം നാലഞ്ചു മണിക്കൂർ കൊണ്ട് കുടജാദ്രിയുടെ നിറുകയിൽ എത്താം. പ്രകൃതി രമണീയമായ അം‌ബാവനം ഏവരെയും ആനന്ദ ഭരിതരാക്കും. 


കുടകചലം എന്ന സംസ്‌കൃത പദത്തിൽ നിന്നുമാണ്,കുടജാദ്രി എന്ന പേര് ഉണ്ടായത്.
മൂകാംബിക ദേശീയ ഉദ്യാനത്തിന്റെ നടുവിലായിട്ട് സ്ഥിതി ചെയ്യുന്ന കുടജാദ്രി മലകളെ ജൈവ പൈതൃക ഇടമായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.ശക്തമായ കാറ്റ് വീശുന്നതിനാലാകണം വലിയ മരങ്ങളെ മുകളിലേക്ക് കാണാനാവുന്നില്ല.എന്നാൽ താഴ്വാരങ്ങളും കൊടുമുടിയുടെ മധ്യഭാഗം വരെയും നിബിഢവനങ്ങളാണ്.മൂന്നാറിലെ മലകളുടെ കാഴ്ച താഴെ നിന്നാൽ മുഴുവൻ കിട്ടുമെങ്കിൽ ഇവിടെ ആ കാഴ്ച നടുവിലെ മരങ്ങൾ മറക്കുന്നു.

കാനന മധ്യത്തിൽ മാറിപ്പാർത്ത മലയാളി കുടുംബങ്ങളുള്ള ചെറിയ ഗ്രാമം ഉണ്ട്, ഇവിടെ വഴിയരികിലെ ഒരേ ഒരു വിശ്രമകേന്ദ്രം ഈ ഗ്രാമത്തിൽ താമസിക്കുന്ന ഒരു വ്യക്തിയുടെ ചായക്കടയാണ്. വൈവിധ്യമാർന്ന വൃക്ഷങ്ങളും ചെങ്കുത്തായ മലനിരകളും തികച്ചും നയനാനന്ദകരമാണ്‌. ഹിഡുമനൈ വെള്ളച്ചാട്ടം വഴി കുടജാദ്രിയിലേക്ക് ഒരു കാനന സാഹസികപാത ഉണ്ട്, ഇവ കുത്തനെയുള്ളതും അപകടം നിറഞ്ഞതുമാണ്.ഏറ്റവും അടുത്തുള്ള പട്ടണം: കൊല്ലൂർ - 20 കിലോമീറ്റർ അകലെ.


മൂകാംബിക പ്രകൃതി കാമ്പ് കൊല്ലൂരിന് 4 കിലോമീറ്റർ തെക്കാണ്.അമ്പലത്തിൽ തന്നെ താമസ സൌകര്യം ലഭ്യമാണ്. 300 രൂപ സാധാരണ രീതിയിൽ ആറ് പേർക്ക് താ‍മസിക്കാവുന്ന ഒരു മുറി ലഭിക്കുന്നു. കൂടാതെ ഭക്ഷണവും ഇവിടെ തന്നെ ലഭിക്കുന്നു.
Previous Post Next Post