ദാവൂദിന്റെ കഥ രക്തത്തിന്റെയും..!

ദാവൂദിന്റെ കഥ രക്തത്തിന്റെയും..! DAVOOD IBRAHIM HISTORY

ദാവൂദ് ഇബ്രാഹിം 

ഇന്ത്യയിലെ മുംബൈ കേന്ദ്രീകരിച്ച് സംഘടിത കുറ്റകൃത്യങ്ങൾ നടത്തുന്ന സിൻഡിക്കേറ്റ് ഡി-കമ്പനിയുടെ സ്ഥാപകനും നേതാവുമാണ് ദാവൂദ് ഇബ്രാഹിം ( ദാവൂദ് ഇബ്രാഹിം കർസർ). ഇപ്പോൾ പാകിസ്താനിലെ കറാച്ചി കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ നടത്തുന്നു. നിരവധി ആളുകൾ കൊല്ലപ്പെട്ട മുംബൈ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനാണ് ഇയാൾ. ഇയാൾ പാക്കിസ്ഥാനിൽ ഉണ്ടെന്ന് ഇന്ത്യ ആരോപിരുന്നെങ്കിലും പാക്കിസ്ഥാൻ ഇത് അംഗീകരിക്കാൻ തയാറായിരുന്നില്ല. എന്നാൽ 2020 ഓഗസ്റ്റ് 22ന് പാക്കിസ്ഥാൻ ഇത് അംഗീകരിച്ചതായും ദാവൂദിൻറെ കറാച്ചിയിലെ വിലാസം പുറത്തുവിട്ടതായും വാർത്തകൾ വന്നിരുന്നു.

*ഡി കമ്പനി !*

ഒരുകാലത്ത് "ഡി' എന്നേ പറയൂ. ശബ്ദമുയര്‍ത്തി ആരും മുംബൈയില്‍ ആ അക്ഷരം ഉച്ചരിക്കാറില്ല. "ഡി' എന്നാല്‍ ദാവൂദ്. ദാവൂദ് ഇബ്രാഹിം കര്‍സര്‍. മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയില്‍ 1955 ഡിസംബർ 26 ന് ജനിച്ച് മുംബൈ മഹാനഗരത്തിലെത്തി ഡി കമ്പനി എന്ന അധോലോകസാമ്രാജ്യം സ്ഥാപിച്ച് അലംഘനീയമായ നിയമങ്ങള്‍ സ്വയം സൃഷ്ടിച്ച് വാണരുളിയ സര്‍വപ്രതാപി. 

DAVOOD IBRAHIM HISTORY

ബോളിവുഡിന്റെ ഇടനാഴികളില്‍, മാംസവ്യാപാരത്തിന്റെയും കള്ളക്കടത്തിന്റെയും അന്തപ്പുരങ്ങളില്‍, വാതുവയ്പിന്റെയും നിശാനൃത്തശാലകളുടെയും ഇരുട്ടറകളില്‍, നഗരത്തെ കീറിമുറിച്ച് സദാചലിച്ചുകൊണ്ടിരുന്ന ഇലക്ട്രിക് ട്രെയിനുകളില്‍- എല്ലായിടത്തും പതുക്കെ, ഭയത്തോടെ ആ വാക്ക് ഉച്ചരിക്കപ്പെട്ടു. ഡി കമ്പനിയുടെ ആയുധധാരികള്‍ എപ്പോഴും മുന്നില്‍ പ്രത്യക്ഷപ്പെടാം. വെടിയുതിര്‍ക്കാം. വസ്തുവ്യാപാരത്തിനും വാഹനവ്യാപാരത്തിനും ഡി കമ്പനിയുടെ കൈയൊപ്പ് വേണം. മുംബൈയുടെ കിരീടമില്ലാത്ത രാജപദവിയായിരുന്നു ദാവൂദിന്. 

DAVOOD IBRAHIM HISTORY

257 പേരുടെ മരണംകൊണ്ട് രാജ്യത്തിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ മുംബൈ സ്ഫോടനങ്ങള്‍. ദാവൂദ് അതിന്റെ സൂത്രധാരനായിരുന്നു. ഡി കമ്പനി അതിന്റെ നടത്തിപ്പുകാരായിരുന്നു. ഒടുവില്‍ യാക്കൂബ് മേമന്‍ തൂക്കിലേറ്റപ്പെട്ടപ്പോഴും ദാവൂദ് സര്‍വസൗകര്യങ്ങളോടെയും സുഖലോലുപതയോടെയും ജീവിതം ആഘോഷിക്കുന്നു. 

മുംബൈയില്‍ തുരുതുരെ ബോംബുകള്‍ പൊട്ടിയശേഷം ദാവൂദ് ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയിട്ടില്ല. അല്ലെങ്കില്‍ ഇന്ത്യയില്‍ ദാവൂദിനെ ആരും കണ്ടിട്ടില്ല. പക്ഷേ, കറാച്ചിയില്‍, ദുബായില്‍, വിവിധ പാക് നഗരങ്ങളില്‍, ലോകത്തിന്റെ ആര്‍ഭാടകേന്ദ്രങ്ങളില്‍ ദാവൂദിന്റെ വിഹാരം ഒരിക്കലും മുടങ്ങിയിട്ടില്ല.

പാകിസ്ഥാനിലെയും ദുബായിലെയും ആഡംബരത്തിന്റെയും ആഘോഷത്തിന്റെയും ഇടങ്ങളില്‍ ദാവൂദിന്റെ സാന്നിധ്യമുണ്ട്. എല്ലാവര്‍ക്കും അതറിയാം. ലോകത്തെ മഹാധനാഢ്യന്മാരുടെ തലത്തിലാണ് ദാവൂദിന്റെ ജീവിതം. ജനപഥങ്ങളിലും മരുഭൂമികളിലും എതിരാളികളെ തെരഞ്ഞുപിടിച്ച് കൊല്ലുന്ന ലോക പൊലീസിന്റെ കണ്ണില്‍ പക്ഷേ ദാവൂദില്ല. 

ആഫ്രിക്കന്‍ വനാന്തരങ്ങളില്‍നിന്നും യുദ്ധഭൂമികളില്‍നിന്നും ഖനംചെയ്യുന്ന രക്തവജ്രമാണ്(ബ്ലഡ് ഡയമണ്ട്) ദാവൂദിന്റെ പുതിയ വരുമാനമാര്‍ഗം.ആഫ്രിക്കയിലെ രാജ്യങ്ങളില്‍ നിന്നാണിത് കടത്തുന്നത്.ബ്ലഡ് ഡയമണ്ട് കടത്ത് തടയാന്‍ ലോകരാജ്യങ്ങള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. നിയമവിരുദ്ധവഴികളിലൂടെ വജ്രമെത്തിക്കാനും വില്‍പ്പന നടത്താനും കോടാനുകോടികള്‍ നേടാനും അധോലോകനായകന് തടസ്സങ്ങളില്ല.സിംബാംബ്‌വെ, കെനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇത്തരം വജ്രങ്ങള്‍ ദുബായില്‍ എത്തിക്കുന്നത്.ദുബായ് കേന്ദ്രീകരിച്ചാണ് ഇതിന്റെ കച്ചവടവും നടക്കുന്നതും. നിയമവിധേയമല്ലാതെ എത്തുന്ന ഇത്തരം വജ്രങ്ങള്‍ വിപണയില്‍ ഇറക്കുന്നതിന് നിരോധമുള്ളപ്പോഴാണ് ദാവൂദ് ഇത് യഥേഷ്ടം വിറ്റ് കാശുണ്ടാക്കുന്നത്. ആഭ്യന്തര യുദ്ധം നടക്കുന്ന സ്ഥലങ്ങളില്‍ നിന്നുമെത്തിക്കുന്നതിനാലാണ് ഇവയ്ക്ക് ബ്ലഡ് ഡയമണ്ട് എന്ന് വിളിക്കുന്നത്. ഇത്തരം വസ്തുക്കളെ കരിമ്ബട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ്, അനധികൃത പണമിടപാടുകള്‍ എന്നിവ കൂടാതെയാണ് ദാവൂദ് വജ്ര വ്യാപാരവും നടത്തുന്നത്.ഒരുയാത്രയില്‍ ഏതാണ്ട് അഞ്ച് ലക്ഷം ഡോളര്‍ മുതല്‍ പത്ത് ലക്ഷം ഡോളര്‍ വരെ വിലവരുന്ന വജ്രം കടത്തുന്നുണ്ട്. 

ഭൂമി കച്ചവടം,? പണം തട്ടിപ്പ്,? ഹവാല,? പന്തയം,? കള്ളനോട്ട് എന്നിവയിലെ ദാവൂദിന്റെ താല്‍പര്യം മുമ്പും വെളിവായിട്ടുണ്ട്. ഇതിനായി അല്‍ നൂര്‍ എന്ന പേരില്‍ ദുബായില്‍ ഒരു കമ്പനിയും ദാവൂദിനുണ്ട്. ആഫ്രിക്കയിലെ കള്ളക്കടത്ത് റഹ്മത്ത് എന്നയാള്‍ വഴിയാണെന്നും തെളിഞ്ഞിട്ടുണ്ട്. ഇതിനായി അവിടത്തുകാരായ സ്ത്രീകളെയും ചെറുപ്പക്കാരെയുമാണ് അയാള്‍ ഉപയോഗിക്കുന്നത്. 10 ലക്ഷം ഡോളര്‍ മൂല്യമുള്ള വജ്രം കടത്തുമ്ബോള്‍ 10,000 ഡോളര്‍ വരെയാണ് ഇവര്‍ക്ക് കൂലിയായി നല്‍കുന്നത്.നിയമാനുസൃത ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍ ആഫ്രിക്കന്‍ തീവ്രവാദികള്‍ സ്വന്തമായി കുഴിച്ചെടുത്ത് വില്‍ക്കുന്ന അസംസ്‌കൃത വജ്രത്തിലാണ് ദാവൂദിന്റെ നോട്ടം. അംഗോള,? സിയറ ലിയോണ്‍,? കോംഗോ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് തീവ്രവാദികള്‍ക്കുള്ള ധനസമാഹരണത്തിന് ഇവ ഉപയോഗിക്കുന്നത്. 

വില്‍പനയുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് പേര്‍ കൊല്ലപ്പെട്ടിട്ടുള്ളതിനാല്‍ രക്ത വജ്രമെന്നാണ് ഇവയുടെ പൊതുവായ പേര്. നേര്‍വഴിയിലല്ലാതെ ഇന്ത്യയില്‍ നടക്കുന്ന ഇടപാടുകളില്‍ പലതിലും ദാവൂദിന്റെ പരോക്ഷ സാന്നിധ്യമുണ്ട്.

ബോളിവുഡും അധോലോകവും തമ്മിലുള്ള ബന്ധം നേരത്തെ തന്നെ പരസ്യമാണ്.മുംബൈ അധോലകത്തിന്‍റെ കഥ ബോളിവുഡിലെ നിരവധി സിനിമകള്‍ക്ക് പ്രമേയമായിട്ടുണ്ട്. മുംബൈ അധോലോകം ബോളിവുഡ് സിനിമകള്‍ക്ക് പണം മുടക്കുന്നതും നിരവധി തവണ ചര്‍ച്ചയായി കഴിഞ്ഞു. അധോലോകവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചതിന്‍റെ പേരില്‍ നിരവധി താരങ്ങള്‍ നിയമത്തിന്‍റെ പിടിയിലായിട്ടുണ്ട്. ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന സഞ്ജയ് ദത്ത് ഇതിന് ഉദാഹരമാണ്.ദാവൂദ് ഇബ്രാഹിമിന്‍റെ അടുപ്പക്കാരിയായിട്ടാണ് മന്ദാകിനിഅറിയപ്പെടുന്നത്. ദാവൂദുമായുള്ള ഫോട്ടോകള്‍ പ്രചരിച്ചതോടെയാണ് മന്ദാകിനി വിവാദനായികയായത്. ഇതോടെ ഇവര്‍ ദുബൈയിലേക്ക് താമസം മാറ്റി. അധോലോകം ഒരുക്കുന്ന പാര്‍ട്ടികളിലും സ്റ്റേജ് ഷോകളിലും മറ്റും ബോളിവുഡ് സജീവമായി പങ്കെടുക്കാറുണ്ടെന്നും ആരോപണം ഉയരാറുണ്ട്. 

ദാവൂദ് ഇബ്രാഹിമിനൊപ്പം താന്‍ സ്വര്‍ണം കള്ളക്കടത്ത് നടത്തിയിരുന്നുവെന്നാണ് ഒരു നിര്‍മാതാവായ സുധാകര്‍ ബൊക്കാഡെ ഒരിക്കൽ പറഞ്ഞത്.സ്വര്‍ണ ക്കള്ളക്കടത്തിലൂടെ നേടിയ 10 കോടി രൂപയില്‍ ഒരു ഭാഗം താന്‍ സിനിമയില്‍ നിക്ഷേപിച്ചുവെന്നും 'സാജന്‍' എന്ന ചിത്രത്തിന്റെ നിര്‍മാതാവായിരുന്ന സുധാകര്‍ വെളിപ്പെടുത്തുന്നു.അക്കാലത്ത് ദാവൂദിന് സ്വര്‍ണക്കള്ളക്കടത്ത് മാത്രമായിരുന്നുവത്രെ ജോലി. '90കള്‍ക്കു ശേഷമാണ് ദാവൂദ് അധോലോക പ്രവര്‍ത്തനങ്ങളില്‍ ഇറങ്ങിത്തിരിച്ചതെന്നും ഈ നിര്‍മാതാവ് ചൂണ്ടിക്കാട്ടുന്നു. തങ്ങള്‍ക്ക് വഴങ്ങാത്ത ബോളിവുഡ് സെലിബ്രിറ്റികളെ ഭീഷണിപ്പെടുത്തി ചൊല്‍പ്പടിക്കാക്കാനും ദാവൂദ് ഇബ്രാഹിം അടക്കമുള്ള അധോലോക സംഘത്തിന് കഴിഞ്ഞിട്ടുണ്ട്. ബോളിവുഡില്‍ പിറവികൊള്ളുന്ന മെഗാ ബജറ്റ് ചിത്രങ്ങളില്‍ ദാവൂദിന്റെ പണപ്പുളപ്പുണ്ട്. വെള്ളിത്തിരയിലെ മിന്നുന്ന താരങ്ങള്‍ ദാവൂദിന്റെ അനുഗ്രഹം തേടിയേ മുഖത്ത് ചായം തേയ്ക്കാറുള്ളൂ....

ഇന്ത്യയില്‍ 24000 കോടി രൂപയുടെ നിക്ഷേപം നടത്തിയെന്നും ഐ.പി.എല്‍ മുന്‍ ചെയര്‍മാനായിരുന്ന ലളിത് മോദിക്ക് വ്യാവസായിക ബന്ധത്തിന്റെ പുറത്ത് 1000 കോടി നല്‍കിയെന്നും അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ വെളിപ്പെടുത്തല്‍. ഗുജറാത്തിലെ നിര്‍മാണ്‍ ന്യൂസ് എന്ന ടി.വി ചാനലുമായി ദാവൂദുമായി നടത്തിയ ടെലഫോണ്‍ അഭിമുഖത്തിലാണ് വെളിപ്പെടുത്തലുള്ളത്.ക്രിക്കറ്റും ബോളിവുഡും ഏറെ ഇഷ്ടമാണെന്നും ദാവൂദ് ഇബ്രാഹിം പറയുന്നു.

സ്വര്‍ണ്ണ ബിസിനസില്‍ ആയിരംകോടി രൂപാ മുതല്‍മുടക്കിന്‌ തയ്യാറായി മുക്കിനുംമൂലയിലും സഹോദരന്മാരുടെ പേരില്‍ സ്വര്‍ണ്ണക്കടകള്‍ തുറക്കുന്ന വന്‍കിട സ്വര്‍ണ്ണമാഫിയ ഗ്രൂപ്പുകള്‍ക്ക്‌ ആയിരംകോടി രൂപ നല്‍കിയത്‌ ഭാരതത്തിന്റെ നെഞ്ചിലേക്ക്‌ നിറയൊഴിക്കുവാന്‍ തോക്കുമായി പാക്കിസ്ഥാനില്‍ ജീവിക്കുന്ന സാക്ഷാല്‍ ദാവൂദ്‌ ഇബ്രാഹിം ആണെന്നറിയുമ്പോള്‍ നമ്മുടെ നാട്ടിലെ വന്‍കിട ബിസിനസ്സുകാരുടെ ദേശസ്നേഹത്തിന്റെ അളവ്‌ മനസ്സിലാക്കാവുന്നതേയുളളൂ.മുംബൈ ഭീകരാക്രമണക്കേസില്‍ മുഖ്യപ്രതിയായി അറിയപ്പെടുന്ന ദാവൂദ്‌ ഇബ്രാഹിമിന്റെ വക കള്ളപ്പണം കണ്ടയിനറുകളില്‍ നാട്ടിലെത്തിച്ചത്‌ വെളുപ്പിച്ച്‌ കൊടുക്കുന്ന പ്രക്രിയയാണ്‌ ഈ സ്വര്‍ണ്ണക്കടകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്‌.

ഇന്ത്യന്‍ ക്രിക്കറ്റിലെ അധോലോക ബന്ധത്തെക്കുറിച്ചുള്ള അന്വേഷണം നടക്കവേ, 1986ല്‍ ഷാര്‍ജയില്‍ നടന്ന ഓസ്ട്രലേഷ്യ കപ്പിനിടെ ദാവൂദ് ഇബ്രാഹിം ടീമിന്റെ ഡ്രസ്സിങ് റൂമിലെത്തിയിരുന്നതായി ദിലീപ് വെങ്‌സാര്‍ക്കറിന്റെ വെളിപ്പെടുത്തല്‍.പാകിസ്താനുമായുള്ള ഫൈനല്‍ മത്സരത്തിന്റെ തലേന്ന് ബോളിവുഡ് നടന്‍ മെഹമൂദിനൊപ്പമെത്തിയ ദാവൂദ് ഫൈനല്‍ ജയിച്ചാല്‍ കളിക്കാര്‍ക്ക് ഓരോരുത്തര്‍ക്കും ടൊയോട്ട കാര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായും വെങ്‌സാര്‍ക്കര്‍ വെളിപ്പെടുത്തി. എന്നാല്‍, അന്ന് ടീം ക്യാപ്റ്റനായിരുന്ന കപില്‍ ദേവ് ദാവൂദിനെ ഡ്രസ്സിങ് റൂമില്‍നിന്ന് ഇറക്കിവിടുകയായിരുന്നു. 

 വെങ്‌സാര്‍ക്കറിന്റെ വെളിപ്പെടുത്തല്‍ നിഷേധിച്ചില്ലെങ്കിലും കാര്‍ വാഗ്ദാനം ഉണ്ടായതായി അറിയില്ലെന്ന് കപില്‍ദേവ് പറഞ്ഞു. ''താരങ്ങളുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരാള്‍ ഡ്രസ്സിങ് റൂമിലേക്ക് കടന്നുവന്നു. അത് അനുവദനീയമല്ലാത്തതിനാല്‍ ഇറങ്ങിപ്പോകണമെന്ന് ഞാന്‍ ആവശ്യപ്പെടുകയും ചെയ്തു. അയാള്‍ അതനുസരിച്ചു. പിന്നീട് ആരോ പറഞ്ഞാണ് വന്നത് കള്ളക്കടത്തുകാരനായ ദാവൂദ് ഇബ്രാഹിമാണെന്ന് അറിഞ്ഞത്''  കപില്‍ ദേവ് പറഞ്ഞു. 

പാകിസ്താനുമായി നടന്ന അവസാന മത്സരത്തിന്റെ തലേന്നാണ് സംഭവമുണ്ടായതെന്ന് വെങ്‌സാര്‍ക്കര്‍ പറഞ്ഞു. ഒരു വന്‍വ്യവസായി എന്ന നിലയിലാണ് ദാവൂദ് ഡ്രസ്സിങ് റൂമിലെത്തിയത്. ''നിങ്ങള്‍ ടൂര്‍ണമെന്റ് ജയിക്കുകയാണെങ്കില്‍ ഓരോരുത്തര്‍ക്കും ഞാനൊരു ടൊയോട്ട കാര്‍ വീതം സമ്മാനിക്കും'' ദാവൂദ് പറഞ്ഞു. എന്നാല്‍ ടീം ഒന്നടങ്കം ആ വാഗ്ദാനം നിഷേധിച്ചു. കപില്‍ദേവ് ദാവൂദിനെയും കൂടെവന്നയാളെയും ഡ്രസ്സിങ് റൂമില്‍നിന്ന് പുറത്താക്കുകയും ചെയ്തുവെന്നും വെങ്‌സാര്‍ക്കര്‍ പറഞ്ഞു. 

ജാവേദ് മിയാന്‍ദാദ് അവസാനപന്തില്‍ ചേതന്‍ ശര്‍മയെ സിക്‌സറിന് പറത്തി ജേതാക്കളായ വിഖ്യാത മത്സരത്തിന്റെ തലേന്നാണ് സംഭവം നടന്നത്. ഡ്രസ്സിങ് റൂമില്‍ എത്തിയത് ആരാണെന്ന് താരങ്ങള്‍ക്കോ ടീം മാനേജ്‌മെന്റിനോ അറിയാമായിരുന്നില്ല. ദാവൂദ് ഇന്ത്യന്‍ ടീമിന്റെ ഡ്രസ്സിങ് റൂമിലെത്തിയകാര്യം അന്ന്ബി.സി.സി.ഐ.സെക്രട്ടറിയായിരുന്ന ജയ്‌വന്ത് ലെലെ തന്റെ പുസ്തകത്തിലും വെളിപ്പെടുത്തിയിട്ടുണ്ട്.

 ഐ.പി.എല്ലിനിടെ ശ്രീശാന്തുള്‍പ്പെടെയുള്ള താരങ്ങളെ ഒത്തുകളിയില്‍ കുടുക്കിയത് ദാവൂദ് ഇബ്രാഹിമും അനുയായികളുമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഡല്‍ഹി പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ദാവൂദ് ഇബ്രാഹിമുള്‍പ്പെടെയുള്ളവര്‍ പ്രതികളുമാണ്. 

ഇന്ത്യന്‍ ക്രിക്കറ്റുമായി ദാവൂദിനും സംഘത്തിനുമുള്ള ആഴമാണ് വെങ്‌സാര്‍ക്കറുടെ വെളിപ്പെടുത്തലോടെ പുറത്തുവന്നിരിക്കുന്നത്.അവസാനമായി 2013-ലെ ഐപിഎല്‍ വാതുവെപ്പ് സംബന്ധിച്ച ഡല്‍ഹി പോലീസിന്‍റെ കുറ്റപത്രത്തില്‍ ക്രിക്കറ്റ് താരങ്ങളെ കൂടാതെ അധോലോക നായകന്‍മാരായ ഛോട്ടാ ഷക്കീലും ദാവൂദ് ഇബ്രാഹിമും ഉണ്ടായിരുന്നു.

DAVOOD IBRAHIM HISTORY

ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിതന്നെ പറയുന്നു, ദാവൂദ് കറാച്ചിയിലുണ്ടെന്ന്. മാധ്യമങ്ങള്‍ ദാവൂദിന്റെ പാസ്പോര്‍ട്ട് വിവരങ്ങളും കറാച്ചിയിലെ വിലാസവും ഭാര്യയുടെ അഭിമുഖവും ജനങ്ങള്‍ക്കുമുന്നില്‍ എത്തിക്കുന്നു. ഇന്ത്യ-പാക് ചര്‍ച്ചകള്‍ ദാവൂദില്‍ തട്ടി ഉലയുന്നു. ആ പേര് എല്ലായിടത്തും ചര്‍ച്ചാവിഷയമാണ്. പക്ഷേ, ദാവൂദിന് ഊനമില്ല. ഒരിക്കല്‍ ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം പല വഴിക്കായി കറാച്ചിയിലെത്തി. ദാവൂദിനെ കൊല്ലുക എന്ന ലക്ഷ്യത്തോടെ. സൂപ്പര്‍ ബോയ്സ് എന്ന പേരില്‍ ദൗത്യസംഘം കറാച്ചിയിലെത്തി ദാവൂദിനെ വളഞ്ഞതാണ്. പൊടുന്നനെ ഡല്‍ഹിയില്‍നിന്ന് ഒരു സന്ദേശം- കൊല്ലാന്‍ പോയവര്‍ ആയുധങ്ങള്‍ മടക്കിവച്ച് തിരിച്ച് നാട്ടിലെത്തി. മറ്റൊരിക്കല്‍ ദാവൂദ് കീഴടങ്ങാന്‍ താല്‍പ്പര്യപ്പെട്ടു. ചര്‍ച്ചകള്‍ നടന്നു. പ്രമുഖ അഭിഭാഷകന്‍ രാംജത് മലാനി മധ്യസ്ഥനായി. അവിടെയും അവസാനിമിഷം വിലക്കുവീണു. ആ വിലക്ക് ലാല്‍കിഷന്‍ അദ്വാനിയുടേതായിരുന്നെന്നും അല്ല ശരത് പവാറിന്റേതെന്നും പിന്നീട് വാര്‍ത്തകള്‍. മറ്റൊരിക്കല്‍ മന്‍മോഹന്‍സിങ് നേരിട്ട് ദാവൂദിന്റെ കീഴടങ്ങല്‍ ശ്രമം തടഞ്ഞെന്നും ചരിത്രം. പിടിച്ചുകൊണ്ടുവന്നാല്‍ വിചാരണ എങ്ങനെ വേണമെന്നായിരുന്നുവത്രേ പ്രശ്നം.

ദാവൂദ് ഇബ്രാഹിമിന്റെ പേര് തന്നെയാണ് യുവത്വങ്ങളെ ചെറുകിട ഗുണ്ടാസംഘങ്ങളിലേക്ക് പോലും എത്തിച്ചത്.കുപ്രസിദ്ധിയുടെ പേരിൽ ആണെങ്കിൽ പോലും യുവാക്കളെ വലിയ തോതിൽ സ്വാധീനിക്കാൻ ദാവൂദിനായി.ഈ അടുത്തകാലത്താണ് കൊച്ചിയിലെ ഒരു ബ്യുട്ടി പാർലർ വെടിവെപ്പ് കേസിലും ദാവൂദ് പ്രതിയാകുന്നത്..ലോകോത്തര അധോലോകത്തലവന്മാർ വന്നിരുന്ന മെക്സിക്കോ പോലെയുള്ള രാജ്യങ്ങളെക്കാൾ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും അധോലോക രാജാവ് എന്ന ഖ്യാതി ദാവൂദിനെ ഇപ്പോഴും സജീവമാക്കി ലോകരാജ്യങ്ങൾക്കിടയിൽ നിലനിർത്തുന്നു ...

https://www.facebook.com/groups/224192654652143/?ref=share

കടപ്പാട് 

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.