പിന്തുടർച്ചാവകാശം സംബന്ധിച്ചുള്ള ക്രിസ്ത്യൻ നിയമങ്ങൾ Christian law on inheritance

 ക്രിസ്ത്യാനികളുടെ പിന്തുടർച്ചാവകാശ നിയമം പ്രാദേശികമായി വ്യത്യസ്തകൾ നിറഞ്ഞതായിരുന്നു .ഈ പിന്തുടർച്ചാവകാശ നിയമങ്ങൾ എല്ലാം 1865 ആദ്യമായി ക്രോഡീകരിച്ചു പിന്നീട് 1925 ന് ഇന്ത്യയിൽ ഉള്ള ക്രിസ്ത്യാനികൾക്ക് എല്ലാം ബാധകമാക്കി കൊണ്ട് ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം  Indian Succession Act,1925 നിലവിൽ വന്നു.


പിന്തുടർച്ചാവകാശം സംബന്ധിച്ചുള്ള ക്രിസ്ത്യൻ നിയമങ്ങൾ വിധവകൾക്കും കുട്ടികൾക്കും Christian laws regarding inheritance apply to widows and children

ഇന്ത്യൻ പിന്തുടർച്ചാവകാശ  നിയമപ്രകാരം മരിച്ചുപോയ ഒരാളുടെ വിധവയ്ക്കും മക്കൾക്കും പ്രത്യേക അവകാശങ്ങൾ ഉണ്ട്.മരണപ്പെട്ടയാളിന്റെ സ്വത്തിന്റെ മൂന്നിലൊരുഭാഗം ഭാര്യക്കോ\ഭർത്താവിനോ ലഭിക്കും;ബാക്കിയുള്ളത് മക്കൾക്കെല്ലാവർക്കുമായി തുല്യമായി വീതിച്ചെടുക്കാം.

മരണപ്പെട്ടയാൾ ഒസ്യത്ത് എഴുതി വെച്ചിട്ടില്ല എങ്കിൽ അവകാശികളായി ഭാര്യയോ\ഭർത്താവോ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.നേർപിന്തുടർച്ചക്കാർ ഇല്ല എങ്കിൽ സ്വത്തിന്റെ പകുതിഭാഗം ഭാര്യക്ക്\ഭർത്താവിന് ബാക്കിയുള്ളത് രക്തബന്ധത്തിലുള്ള അവകാശികൾക്ക് തുല്യമായും ലഭിക്കും.രക്തബന്ധത്തിലുള്ള അവകാശികൾ ഇല്ലെങ്കിൽ മുഴുവൻ സ്വത്തും ഭാര്യ\ഭർത്താവിന് ലഭിക്കും.

നേർപിന്തുടർച്ചക്കാരില്ലെങ്കിലും സ്വത്ത് 5000 രൂപ മാത്രം മൂല്യം ഉള്ളതാണെങ്കിൽ അതിൽ മറ്റാർക്കും അവകാശമില്ല.അവകാശം ഭാര്യക്കോ,ഭർത്താവിനോ മാത്രമാണ്.

പിന്മുറക്കാരിൽ ആണ്മക്കൾക്കും പെണ്മക്കൾക്കും തുല്യമായ ഓഹരികളാണ് ലഭിക്കുന്നത്.നേർസന്താനം മറിച്ചു പേരക്കുട്ടികൾ ഉണ്ടെങ്കിൽ ,ജീവിച്ചിരിക്കുമായിരുന്നു എങ്കിൽ ആ മകനോ,മകൾക്കോ കിട്ടുന്ന ഓഹരി അവരുടെ മക്കളായ പേരക്കുട്ടികൾ തുല്യമായി വീതിച്ചെടുക്കും.മരിച്ചയാൾക്ക് നേർപിന്തുടർച്ചക്കാർ ഇല്ലാത്തപക്ഷം അച്ഛൻ ജീവിച്ചിരിപ്പുണ്ട് എങ്കിൽ അച്ഛന് അവകാശത്തിനു അര്ഹനായിരിക്കും.

പിന്തുടർച്ചാവകാശം സംബന്ധിച്ചുള്ള ക്രിസ്ത്യൻ നിയമങ്ങൾ സഹോദരങ്ങൾ Christian Laws concerning inheritance brethren

നേർപിന്തുടർച്ചക്കാരും അച്ഛനും മരിച്ച ഒരാളുടെ സ്വത്തിനു മരിക്കുമ്പോൾ അമ്മയും സഹോദരന്മാരും ജീവിച്ചിരിപ്പുണ്ടെങ്കിൽ അവർക്കെല്ലാം തുല്യമായ ഓഹരികൾക്ക് അവകാശമുണ്ട്.

മരിച്ചയാളുടെ അച്ഛൻ ജീവിച്ചിരിപ്പില്ല,സഹോദരനോ,സഹോദരിയോ,മക്കളോ ഇല്ല.എന്നാൽ അമ്മ ജീവിച്ചിരിപ്പുണ്ടെങ്കിൽ സ്വത്തിന്റെ അവകാശം അമ്മയ്ക്കാണ്.

മാതാപിതാക്കന്മാരോ മറ്റുപിന്തുടർച്ചക്കാരോ ഇല്ലാത്തപക്ഷം,സഹോദരീ-സഹോദരന്മാരോ,ഇല്ലായെങ്കിൽ  അടുത്ത് രക്തബന്ധമുള്ള ആളുകൾക്കിടയിൽ സ്വത്ത് ഭാഗിക്കപ്പെടും.

സ്വത്ത് ഭാഗിക്കുമ്പോൾ മകനോ,മകൾക്കോ വേണ്ടി പ്രത്യേകമായി വല്ല  ചെലവും നടത്തിയിട്ടുണ്ട് എങ്കിൽ അത് കണക്കാക്കുന്നതല്ല.

നിയമവിധേയം അല്ലാതെയുള്ള മക്കൾ Children whose Christian laws regarding inheritance are not legal

ജീവനാംശത്തിനും സ്വത്തിനും ക്രിസ്തീയ നിയമപ്രകാരം  നിയമപരമല്ലാതെയുള്ള മക്കൾക്ക് അവകാശമില്ല.ക്രിമിനൽ നടപടിക്രമം 125 പ്രകാരമുള്ള ജീവനാംശം മാത്രമാണ് അവരുടെ അവകാശം.

പിന്തുടർച്ചാവകാശത്തെ സംബന്ധിച്ച്,1925 ലെ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം പറയുന്നത് ,അവിഹിതമായി ഉണ്ടാകുന്ന കുട്ടിക്ക് ,നിയമവിധേയമായിട്ടുള്ള കുട്ടിക്ക്  പരിഗണനകളും അവകാശങ്ങളും ലഭിക്കില്ല എന്നാണ്.അതുകൊണ്ടുതന്നെ ക്രിസ്ത്യൻ സമൂഹത്തിൽ നിയമപരമായിട്ടുള്ള മക്കൾക്ക്   മാത്രമാണ് പിന്തുടർച്ചാവകാശ നിയമം ബാധകമാകുന്നത്.

കൊച്ചിൻ ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമം അമ്മയുടെ സ്വത്തിൽ നിയമവിധേയമല്ലാതെയുള്ളതാണെങ്കിലും കുട്ടികൾക്ക് അവകാശമുള്ളതായി പറയുന്നുണ്ട്.പക്ഷെ ഈ നിയമം ഇപ്പോൾ പ്രചാരത്തിലില്ല.

ദത്തെടുക്കപ്പെട്ട കുട്ടികൾ Children who have adopted Christian laws regarding inheritance

നിയമപരമായി ദത്തെടുക്കപ്പെട്ടിട്ടുള്ള കുട്ടികൾക്ക് പിന്തുടർച്ചാവകാശം വ്യക്തമാക്കപ്പെട്ടിട്ടില്ല എങ്കിൽ ,ഏതെങ്കിലും ആചാരങ്ങളുടെയോ അനുഷ്ടാനങ്ങളുടെയോ ഭാഗമായി ദത്തെടുക്കപ്പെട്ട കുട്ടികൾക്ക് അവകാശം പറയുന്നുണ്ട് എങ്കിൽ സാധാരണ മക്കളുടെ അതേ ഓഹരിക്ക് ദത്തെടുക്കപ്പെട്ട കുട്ടികൾക്കും അവകാശമുണ്ട്.

The Christian Succession Act was full of variations locally. All these succession laws were first codified in 1865 and then in 1925 the Indian Succession Act, 1925 came into force, applying to all Christians in India.

Christian laws regarding inheritance apply to widows and children

Under the Indian Inheritance Act, the widow and children of a deceased person have special rights.

If the deceased has not written a will, only the wife / husband will be the heirs.

If the property is worth only Rs.5000 but there are no direct heirs then no one else is entitled to it. Only the wife or husband has the right.

Descendants receive the same share of sons and daughters. If there are direct children but grandchildren, the share of the son or daughter will be divided equally among their children if they are alive.

Christian Laws concerning inheritance brethren

If the heirs and father die, the mother and siblings are entitled to equal shares if the deceased is still alive.

The father of the deceased is not alive and has no brother, sister or children. But if the mother is alive, the property belongs to the mother.

In the absence of parents or other heirs, siblings, the property will be divided between close relatives.

It does not count if any expenses have been incurred specifically for the son or daughter when the property is divided.

Children whose Christian laws regarding inheritance are not legal

Children who are not legally entitled to alimony or property under Christian law are entitled only to alimony under Criminal Procedure 125.

Regarding inheritance, the Indian Inheritance Act of 1925 states that an illegitimate child will not receive the same rights and privileges as a legal child. Therefore, the law of inheritance applies only to legal children in the Christian community.

The Cochin Christian Inheritance Act states that the property of the mother is illegal but the child is entitled to it, but this law is no longer in force.

Adopted Children Children who have adopted Christian laws regarding inheritance

If the right of inheritance is not specified for the legally adopted children, then the adopted children are entitled to the same share as the normal children if the adopted children are entitled as part of any ritual or practice.

Previous Post Next Post