ഭ്രൂണ പരിശോധന നിയന്ത്രണ നിയമം Fetal screening control law

ഭ്രൂണ പരിശോധനയും ഗർഭസ്ഥശിശുവിന്റെ ലിംഗപരിശോധനയും ഒട്ടേറെ നൈതിക സാമൂഹികപ്രശ്നങ്ങൾ സൃഷ്ടിച്ചു . സാങ്കേതികവിദ്യകൾ ദുരുപയോഗപ്പെടുത്തി ഗർഭാവസ്ഥയിലുള്ള ശിശുവിന്റെ ലിംഗനിർണ്ണയവും തു ടർന്ന് പെൺഭ്രൂണഹത്യയും ബന്ധപ്പെട്ട കൃത്യങ്ങളും തടയാനാണ് 199 ൽ ഇത്തരമൊരു പ്രത്യേക നിയമത്തിന് രൂപംനൽകിയത് . 

Fetal screening control law

ഗർഭസ്ഥശിശു പരിശോധനാ നടപടികൾ എന്നാൽ ഗർഭാശയശാസ് ത്ര - പ്രസവസംബന്ധമായ മേഖലകളിലെ ആരോഗ്യശാസ്ത്ര - സാങ്കേതികവിദ്യ യും അൾട്രാസോണോഗ്രഫി , ഫൊയിറ്റോസ്കോപ്പി , രക്തസാമ്പിൾ , അമി യോട്ടിക് സാമ്പിളുകൾ , കാണി വില്ലി , മാംസകലകൾ മുതലായവ അടങ്ങു ന്നവയാണ് . ഗർഭസ്ഥശിശുവിന്റെ ജനിതകവൈകല്യങ്ങൾ , ക്രോമോസോം വ്യതിയാനങ്ങൾ , ശാരീരിക അസ്വാഭാവികതകൾ , ഹീമോഗ്ലോബിൻ കുറവ് , ലൈംഗി കബന്ധരോഗങ്ങൾ മുതലായവ തിരിച്ചറിയാൻ ഭൂണപരിശോധനയും ശാസ് ത്രീയമാർഗ്ഗങ്ങളും ഉപയോഗിക്കുന്നതിന് നിയമം തടസ്സമല്ല . 

ജനിതക കൗൺസലിംഗ് സെന്റർ , ജനിതക ക്ലിനിക് , ജനിതക ലബോ റട്ടറികൾ തുടങ്ങിയ സ്ഥാപനങ്ങളുടെമേൽ നിയന്ത്രണങ്ങളുണ്ട് . അതുപ്രകാ രം ഈ നിയമത്തിൻകീഴിൽ രജിസ്റ്റർ ചെയ്യപ്പെടാത്ത ഒരു സ്ഥാപനത്തിനും ഭുണപരിശോധന സംബന്ധിച്ച് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പ്രവർത്തി ക്കുവാൻ പാടില്ല . ( അത്തരം സ്ഥാപനങ്ങളിൽ ഈ നിയമം നിർവചിക്കുന്ന നി ശ്ചിത യോഗ്യതകളുള്ളവരെ മാത്രമേ നിയമിക്കുവാൻ പാടുള്ളൂ ) . 

ഏതൊരു ഗൈനക്കോളജിസ്റ്റും പ്രസവാനുബന്ധരോഗവിദഗ്ധരും ശിശുരോഗവിദഗ്ധരും രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണറും നേരിട്ടോ മറ്റേതെങ്കിലും ആൾ മുഖാന്തരമോ ഈ നിയമത്തിൻകീഴിൽ രജിസ്റ്റർചെയ്യാത്ത സ്ഥാപനങ്ങളിൽ ഭൂണപരിശോധനയോ ഗർഭസ്ഥശിശുവിന്റെ പരിശോധനയോ നടത്തുവാൻ പാടില്ലെന്ന് നിഷ്കർഷിക്കുന്നു . 

ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നിയമത്തിനു ( Indian Medical Council Act , 1956 ) കീഴിൽ രജിസ്റ്റർ ചെയ്യപ്പെട്ട ആരോഗ്യപ്രവർത്തകനാണ് രജി. മെഡിക്കൽ പ്രാക്ടീഷണർ . അങ്ങനെ രജിസ്റ്റർ ചെയ്യപ്പെട്ട് പൂർണ്ണമാ യും യോഗ്യതയുള്ള ഒരു വ്യക്തിക്ക് ഭ്രൂണപരിശോധനാ സാങ്കേതികത്വം ഉപയോഗിച്ചുള്ള പരിശോധനകൾ നിർവഹിക്കാവുന്നത് താഴെ കൊടുക്കുന്ന സാഹചര്യ ങ്ങളിൽ മാത്രമാണ് .Tests using embryonic technology can be performed only in the following situations:

  •  ഗർഭിണിയായ സ്ത്രീക്ക് 35 വയസ്സ് പൂർത്തിയായിരിക്കണം . 
  • ഗർഭിണിയായ സ്ത്രീ മുമ്പ് തുടർച്ചയായി രണ്ടോ മൂന്നോ അതിലധി കമോ ഗർഭഛിദ്രത്തിനു വിധേയമായിട്ടുണ്ടെങ്കിൽ . 
  • ഗർഭിണി ഗൗരവമാർന്ന പ്രത്യാഘാതമുളവാക്കുന്ന രാസപദാർത്ഥങ്ങളോ വികിരണമോ ഉപയോഗിച്ചുള്ള ചികിത്സയ്ക്കോ അണുബാധയ്ക്കോ വി ധേയയായിട്ടുണ്ടെങ്കിൽ .
  • ഗർഭിണിയായ സ്ത്രീയുടെ കുടുംബപരമ്പരയിൽ മനോരോഗത്തിനോ ശാ രീരികവൈകല്യത്തിനോ ജനിതകത്തകരാറുകൾക്കോ ഇടയുണ്ടെങ്കിൽ . 
  • കേന്ദ്ര നിരീക്ഷണസമിതിയുടെ നിർദ്ദേശാനുസരണമുള്ള ഇതര സാ ഹചര്യങ്ങളിൽ . 

മേൽപറഞ്ഞ സാഹചര്യങ്ങളിലുള്ള ഒരു സ്ത്രീയെ താഴെപറയുന്ന കാ രണങ്ങൾകൊണ്ടല്ലാതെ ഭൂണപരിശോധനയോ ഗർഭസ്ഥശിശുപരിശോ ധനയോ നിർവഹിക്കാൻ പാടില്ല . 

1 . ക്രോമോസോമൽ  അസ്വാഭാവികതകൾ 

2 . ജനിതക ഘടനയിലെ തകരാറുകൾ

3. ഹീമോഗ്ലോബിൻ ഘടന

 4 . ലൈംഗികബന്ധരോഗങ്ങൾ 

5 . പ്രസവസംബന്ധമായ തകരാറുകൾ 

6 . ഗർഭാശയരോഗങ്ങൾ.

നിയമപ്രകാരമുള്ള ഭ്രൂണ- ലിംഗപരിശോധനകളിലും , വിദഗ്ധർ താഴെപറയുന്ന നിബന്ധനകൾ പാലിക്കണം . 
ഭ്രൂണ- ലിംഗ പരിശോധനാവിധി കൾക്ക് സ്ത്രീകളെ വിധേയരാക്കരുത് .
 നിർവഹിക്കേണ്ടുന്ന പരിശോധനയുടെ ആവശ്യകത , പരിശോധനാരീതി കൾ , അവയുടെ പ്രത്യാഘാതങ്ങൾ എന്നിവ സംബന്ധിച്ച് ഗർഭിണിയായ സ്ത്രീയെ ബോധ്യപ്പെടുത്തുക . 
ഗർഭിണിയുടെ രേഖാമൂലമുള്ള സമ്മതപ്രതവും ഉറപ്പും അവർക്ക് മനസ്സി ലാകുന്ന ഭാഷയിൽ രേഖപ്പെടുത്തി ഒപ്പ് വാങ്ങുക . 
ഇപ്രകാരം ലഭിക്കുന്ന സമ്മതപ്രതത്തിന്റെ പകർപ്പ് വിധേയയാകുന്ന സ് ത്രീക്ക് നൽകുക .
ഭ്രൂണ- ലിംഗ പരിശോധനകൾ നിർവഹിക്കുന്ന ഏതൊരാളും ഗർഭസ്ഥശി ശുവിന്റെ ലിംഗനിർണ്ണയം ഗർഭിണിയോടോ ബന്ധുക്കളോടോ വാക്കോ ചിഹ്നമോ മറ്റു മാർഗ്ഗമോ ഉപയോഗിച്ച് വെളിപ്പെടുത്തരുത് . 
ഈ നിയമപ്രകാരം ജനിതക പരിശോധനാകേന്ദ്രങ്ങളിലോ മറ്റു സ്ഥാപനങ്ങളിലോ ഗർഭസ്ഥശിശുവിന്റെ ലിംഗനിർണ്ണയത്തിനുവേണ്ടി അൾട്രാസോണോഗ്രഫി ഉൾപ്പെടെ മറ്റൊരു ടെസ്റ്റുകളും നടത്താൻ പാടില്ല .

ഈ നിയമം വ്യവസ്ഥചെയ്യുന്ന ചുമതലകളുടെ നിർവ്വഹണത്തിനായി ഒരു കേന്ദ്ര നിരീക്ഷക ബോർഡിന് രൂപം നൽകാൻ കേന്ദ്രസർക്കാരിന് അധികാരമുണ്ട് . ഇതിനുപുറമെ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നയ തീരുമാനപ്രകാരം പ്രത്യേക അതോറിട്ടിയോ ഉപദേശകസമിതിയോ ഈ നിയമത്തിൻകീഴിൽ രൂപീകരിക്കാവുന്നതാണ് . 
ജനിതക പരിശോധനാസംബന്ധിയായി ഏതൊരുവിധ പരസ്യവും പ്രസി ദ്ധപ്പെടുത്തുകയോ പ്രസിദ്ധീകരിക്കാനിടയാക്കുകയോ ചെയ്യരുത് . 
ഭൂണഹത്യ , ഗർഭസ്ഥശിശു ലിംഗപരിശോധന മുതലായവയ്ക്കുള്ള സൗകര്യങ്ങൾ സംബന്ധി ച്ച് പരസ്യവും നൽകാൻ പാടില്ല . 
വ്യക്തിയോ സംഘടനയോ സ്ഥാപനമോ ഇത്തരം പരസ്യപ്രസിദ്ധീകരണമോ പ്രചാരണമോ ചെയ്യാൻ പാടില്ല . ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ പരമാവധി 3 വർഷംവരെ തടവിനോ 10,000 രൂപ പിഴശിക്ഷയ്ക്കോ വിധിക്കാവുന്നതാണ് . 
അച്ചടിച്ച നോസ്സീസോ സർക്കുലറോ  ലേബൽ , റാപ്പർ മുതലായവയോ മറ്റേതെങ്കിലും രേഖയോ ഉൾപ്പെടെ ദൃശ്യ - ശ്രാവ്യ സാധ്യതയുപയോഗിക്കുന്ന ഏതൊരു പരസ്യവും ഈ വിശദീ കരണത്തിൽപെടും . 
കുറ്റകരമായ രീതിയിൽ ഗർഥസ്ഥശിശുവിന്റെ ഭ്രണപരിശോധനാസൗകര്യം ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്ന ഏതൊരു വ്യക്തിക്കും 3 വർഷം വരെ തടവുശിക്ഷയോ 10,000 രൂപവരെ പിഴശിക്ഷയോ വിധിക്കാവു നതാണ് . 
ഈ നിയമം നിർവചിക്കുന്ന ജനിതകശാസ്ത്ര സ്ഥാപനത്തിന്റെ ഉടമയോ ഉദ്യോഗസ്ഥനോ ഈ നിയമം ലംഘിച്ചതായി തെളിഞ്ഞാൽ 3 വർഷംവരെ തടവിനോ 10,000 രൂപവരെ പിഴയ്ക്കോ ശിക്ഷിക്കപ്പെടാവുന്നതാണ് . 
കുറ്റം ആവർത്തിക്കപ്പെട്ടതായി തെളിഞ്ഞാൽ 5 വർഷംവരെ തടവോ 50,000 രൂപ പി ഴയോ വിധിക്കാവുന്നതാണ് . ഇന്ത്യൻ തെളിവുനിയമവ്യവസ്ഥപ്രകാരം ഈ നിയമമനുസരിച്ച് മറിച്ച് തെളിയിക്കപ്പെടാത്തിടത്തോളം , ഭൂണപരിശോധനയ്ക്ക് വിധേയയാക്കപ്പെടുന്ന ഗർഭവതിയായൊരു സ്ത്രീയെ പ്രസ്തുത കൃത്യത്തിന് പ്രേരിപ്പിച്ചതായോ നിർ ബന്ധിച്ചതായോ പരിഗണിച്ച് അവരുടെ ഭർത്താവിനെതിരെയും ബന്ധുക്കൾക്കെതിരെയും വിചാരണ ആരംഭിക്കാവുന്നതാണ് .

 
Previous Post Next Post