തമന്നയുടേതാകുന്ന നവംബർ സ്റ്റോറി | November Story , New Webseries, Tamannaah Bhatia, Disney+ Hotstar , Crime Thriller

November Story , New Webseries, Tamannaah Bhatia, Disney+ Hotstar , Crime Thriller നവംബർ സ്റ്റോറി തമന്ന ഭാട്ടിയ Indra Subramanian
November Story

Director : Indra Subramanian

Cast: Tamannaah Bhatia, Pashupati, GN Kumar

Streaming on: Disney+ Hostar 

തമന്ന ഭാട്ടിയ , തെന്നിന്ത്യൻ നായിക നടിമാരിൽ പ്രമുഖ. അവർ ഏറ്റവും പുതിയതായി ചെയ്യുന്ന ത്രില്ലർ വെബ് സീരീസ്. അത് തന്നെയായിരുന്നു നവംബർ സ്റ്റോറിയുടെ പ്രധാന ആകർഷണം.

മനോഹരമായ എഴുത്ത് കൊണ്ടും ഛായാഗ്രഹണം കൊണ്ടും മികച്ചു നിൽക്കുന്ന നവംബർ സ്റ്റോറി ഒരു ക്രൈം ത്രില്ലർ എന്നതിന് പുറമെ കുറച്ച് ഇമോഷൻസ് നെ കൂടി അവതരിപ്പിക്കുന്നു. പതിഞ്ഞ താളത്തിൽ കഥ പറയുന്ന വെബ് സീരീസ് അതിൻ്റെ കളറിംഗ് കൊണ്ടും പശ്ചാത്തല സംഗീതം കൊണ്ടും പ്രേക്ഷകരെ സീരീസിനോട് അടുപ്പിച്ച് നിർത്താൻ ശ്രമിക്കുന്നു.

November Story

പ്രമുഖ ക്രൈം ത്രില്ലർ എഴുത്തുകാരൻ ഗണേശനെ (GM കുമാർ) അൽഷിമേഴ്സ് ബാധിച്ച് ഓർമ നഷ്ടപ്പെട്ട നിലയിൽ ഒരു കൊലപാതക സ്ഥലത്ത് നിന്നും എത്തിക്കൽ ഹാക്കറായ മകൾ അനു ( തമന്ന) കണ്ടെത്തുന്നു. തൻ്റെ അച്ഛൻ്റെ നിരപരാധിത്വം തെളിയിക്കാനും യഥാർത്ഥ കൊലപാതകിയെ കണ്ടെത്തുവാനും അനുവും പോലീസും സമാന്തരമായി ശ്രമിക്കുന്നതാണ് ഇതിവൃത്തം.

November Story

ആര് ചെയ്തു എന്നതിലുപരി എന്തിന് ചെയ്തു എന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച അവതരണമാണ് സംവിധായകൻ ഇന്ദ്ര സുബ്രഹ്മണ്യൻ നൽകുന്നത്. കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കാൻ എന്നവണ്ണം തുടക്കത്തിൽ കാണിക്കുന്ന പല സീനുകളും ക്ലിഷെ ചുവയ്ക്കാൻ തുടങ്ങിയപ്പോൾ തന്നെ കഥയ്ക്ക് ആവശ്യമാകുന്ന രീതിയിൽ കോർത്തിണക്കിയ സംവിധായകൻ കയ്യടി അർഹിക്കുന്നു. ഫ്ലാഷ് ബാക്ക് രംഗങ്ങൾ കാഥാപാത്ര സൃഷ്ടിയിൽ നിർണായക പങ്കുവഹിക്കുന്നു. അതിനാൽ തന്നെ അവയെല്ലാം മികച്ചു നിൽക്കുന്നുണ്ട്. എന്നാൽ ആ മികവ് പിന്നീടങ്ങോട്ട് അതേ കഥപാത്രങ്ങൾക്ക് നൽകാൻ സംവിധായകന് സാധിക്കുന്നില്ല. പശുപതി അവതരിപ്പിച്ച യേശു എന്ന കഥാപാത്രത്തിൻ്റെ അവതരണത്തിൽ ഇത് കല്ലുകടിയായി നിൽക്കുന്നുണ്ട്.

ഇമോഷണൽ ഭാഗത്തേക്ക് ശ്രദ്ധയൂന്നിയതിനാലാകാം പോലീസിൻ്റെ അടക്കമുള്ള  അന്വേഷണ രംഗങ്ങൾ സംവിധായകൻ വളരെ അശ്രദ്ധമായി എടുത്തത് പോലെ തോന്നി. എന്നിരുന്നാലും പ്രേക്ഷകരെ രസിപ്പിക്കുന്നതിൽ അതുവരെ വിജയിച്ച സീരീസ് ക്ലൈമാക്സിൽ നിരാശപ്പെടുത്തുന്നു.

സാധാരണ കുറ്റാന്വേഷണ കഥകളിൽ നിന്ന് ഒരുപടി കൂടി കടന്ന് പോസ്റ്റ് മോർട്ടം ചെയ്യുന്ന ഡോക്റ്റർമാരുടെ കൂടി പങ്കാളിത്തവും ഇടപെടലും വ്യക്തമായി കാണിക്കുന്നതിൽ നവംബർ സ്റ്റോറി വിജയിക്കുന്നു. അവരുടെ മനോവ്യാപാരം, ജോലിഭാരം, അവിടുത്തെ മറ്റ് ജീവനക്കാർ തുടങ്ങിയവ വൃത്തിയായി അവതരിപ്പിക്കുകയാണ്.

November Story

തട്ടുപൊളിപ്പൻ സിനിമകളുടെ സ്ഥിരം ചേരുവകളിൽ ഒന്നു മാത്രമായി ഒതുങ്ങുന്ന ക്ലീഷെ നായികയിൽ നിന്നും സിനിമയുടെ നട്ടെല്ലായ കഥാപാത്രത്തിലേക്ക് തമന്ന ഭാട്ടിയ എന്ന ഈ തെന്നിന്ത്യൻ താരസുന്ദരി എത്തിനിൽക്കുന്നു. അവരുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രം ആയ അനുവിന് ഭേദപ്പെട്ട പ്രകടനം നൽകാൻ അവർക്ക് കഴിഞ്ഞു. മികച്ച തിരക്കഥയും കഥാപാത്രവും ഉണ്ടെങ്കിൽ തനിക്കും ഇവിടെ ചിലത് ചെയ്യാനാകുമെന്ന്തമന്നയും ഓർമിപ്പിക്കുന്നു.

November Story

GN കുമാറും പശുപതിയും പതിവ് പോലെ തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി.. താരതമ്യേന കുറഞ്ഞ സ്ക്രീൻ ടൈം ആയിരുന്നിട്ടു കൂടി അമ്പരപ്പിച്ച പ്രകടനമാണ് യേശുവിൻ്റെ യൗവ്വനം അവതരിപ്പിച്ച നടൻ കാഴ്ചവച്ചത്.

വസ്ത്രാലങ്കാരം ,ചിത്രസംയോജനം, പശ്ചാത്തല സംഗീതം തുടങ്ങിയവ മനോഹരവും സമർത്ഥവും  ആയിരുന്നു

ആകെക്കൂടി, മികച്ച എഴുത്ത് ഉണ്ടായിരുന്നിട്ടും അവതരണത്തിലെ ചില പാകപ്പിഴകൾ കൊണ്ട് ഒരു ശരാശരി ക്രൈം ത്രില്ലറിൽ നിൽക്കുന്നു നവംബർ സ്റ്റോറി. മികച്ച ടെക്നിക്കൽ വശങ്ങൾ കൊണ്ട് ത്രില്ലർ ആരാധകർക്ക് ഒന്ന് കണ്ട് നോക്കാൻ ഉള്ളതെല്ലാം ഈ വെബ് സീരീസ് ഓഫർ ചെയ്യുന്നു.

Vikatan Telivistas ൻ്റെ ബാനറിൽ ആനന്ദ വികടൻ നിർമ്മിച്ച ഈ സീരീസ് സംപ്രേക്ഷണം ചെയ്യുന്നത് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ Disney+ Hostar ആണ്. അതിൽ VIP / Premium സബ്സ്ക്രൈബ് ചെയ്തവർക്ക് ഓൺലൈൻ ആയി കാണാൻ കഴിയുന്നതാണ്.

 

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.