മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ജീവനാംശത്തിനും ക്ഷേമത്തിനുമായുള്ള നിയമം 2007 Allowance and Welfare of Parents and Senior Citizens Act 2007

മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ജീവനാംശത്തിനും ക്ഷേമത്തിനുമായുള്ള നിയമം 2007 Allowance and Welfare of Parents and Senior Citizens Act 2007

വാർദ്ധക്യം ഇന്ന് സമൂഹത്തിലെ പ്രധാന വെല്ലുവിളികളിലൊന്നാണ് . 

വൃദ്ധജനങ്ങളുടെ സംരക്ഷണത്തിനും അന്തസിനും ഊന്നൽ നൽകുന്ന പരമ്പരാഗത മൂല്യങ്ങളും നിയമങ്ങളും ആർഷഭാരത പൈതൃകമാണ് . 

എന്നാൽ , അണു കുടുംബങ്ങളുടെ ആവിർഭാവത്തോടെ കൂട്ടുകുടുംബങ്ങൾക്കുണ്ടായ തകർച്ചയും ഈ മൂല്യവ്യവസ്ഥിതിയിൽ ഉലച്ചിലുണ്ടാക്കി . 

നിരവധി വയോജനങ്ങൾ ഇന്ന് ആരും സംരക്ഷിക്കാനില്ലാതെ ശാരീരികവും വൈകാരികവും സാമ്പത്തികവുമായ ക്ലേശങ്ങൾമൂലം അവരുടെ ജീവിതസായാഹ്നത്തിൽ കടുത്ത ഏകാന്തതയിലും ദുരിതത്തിലുമാണ് . 

ഈ സാമൂഹ്യപ്രശ്നം പരിഹരിക്കാനും മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ജീവനാംശവും ക്ഷേമവും ഭരണഘടനാപരമായ അവകാ ശങ്ങളും ഉറപ്പുവരുത്താനുമായി രൂപീകരിക്കപ്പെട്ടിട്ടുള്ളതാണ് മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ജീവനാംശത്തിനും ക്ഷേമത്തിനുമായുള്ള നിയമം 2007 ( The Maintenance and Welfare of Parents and Senior Citizens act , 2007 ) . 

1973 ലെ ക്രിമിനൽ നടപടി നിയമപ്രകാരം മാതാപിതാ ക്കൾക്കും മുതിർന്നവർക്കും മക്കളിൽനിന്ന് ജീവനാംശം ലഭിക്കുമെങ്കിലും അതിലും കുറഞ്ഞ സമയദൈർഘ്യത്തിലും സാമ്പത്തിക ചിലവിലും നടപ്പാക്കാവുന്ന വ്യവസ്ഥകളാണ് പുതിയ നിയമത്തിലുള്ളത് .

 സ്വന്തമായി വരുമാനമോ സമ്പാദ്യമോ ഇല്ലാത്തതും അറുപത് വയസ്സിന് മുകളിലുള്ള അപ്പൂപ്പനും അമ്മൂമ്മയുമൊക്കെയായ മുതിർന്ന പൗരന്മാർക്കും മാതാപിതാക്കൾക്കും അറുപത് വയസ്സിന് മുകളിലല്ലെങ്കിൽപ്പോലും ആവശ്യമായ പരിരക്ഷയും മികച്ച ചികിസാസൗകര്യങ്ങൾ നൽകാനും അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനും അതിലേക്കായി ജില്ലകൾ തോറും വൃദ്ധജനസദനങ്ങൾക്കാനുമാണ് ഈ നിയമം ലക്ഷ്യം വയ്ക്കുന്നത് .

 മുതിർന്ന പൗരന്മാരെയും മാതാപിതാക്കളെയും സംരക്ഷിക്കാനുള്ള ബാദ്ധ്യത അനന്തരാവകാശികൾ എന്ന നിലയിൽ അവരുടെ മക്കൾക്കുള്ളതാണ് .

 മാതാപിതാക്കൾ എന്ന നിർ വചനത്തിൽ രണ്ടാനച്ഛനും രണ്ടാനമ്മയും അല്ലെങ്കിൽ ദത്തെടുത്തിട്ടുള്ള മാതാപിതാക്കളും ഉൾപ്പെടുന്നുണ്ട് . 

സന്താനങ്ങളില്ലാത്ത ഒരു വ്യക്തിയെ സംബന്ധിച്ച് ആ ബാദ്ധ്യത അവരുടെ സ്വത്തിന്റെ അനന്തരാവകാശിയായ ബന്ധുവിന്റേതാണ് . 

അനന്തരാവകാശികളായ മക്കളും ബന്ധുക്കളും ഒന്നിലധികമാവുമ്പോൾ ബാദ്ധ്യത തുല്യമായിരിക്കും . 

സാധാരണ ജീവിതച്ചെലവുപോലും മക്കളോ ബന്ധുക്കളോ നൽകുന്നില്ലെങ്കിൽ മുതിർന്നവർക്കോ മാതാപിതാക്കൾക്കോ മെയിന്റനൻസ് ട്രൈബ്യൂണലിൽ ജീവനാംശത്തിനായി പരാതി നൽകാം .

 നേരിട്ട് പരാതി നൽകാൻ അവർക്ക്  കഴിയില്ലെങ്കിൽ അവർ അധികാരപ്പെടുത്തുന്ന ഒരു വ്യക്തിക്കോ അല്ലെങ്കിൽ സംഘടനയ്ക്കോ മെയിന്റനൻസ് ഓഫീസർക്കോ അവർക്കുവേണ്ടി ട്രൈബ്യൂണലിൽ പരാതി നൽകാം , 

ട്രൈബ്യൂണലിന് സ്വമേധയായും നടപടിയെടുക്കാവുന്നതുമാണ്.

 പരാതി ലഭിച്ചാൽ മക്കൾ ക്ക് അല്ലെങ്കിൽ ബന്ധുക്കൾക്ക് ട്രൈബ്യൂണൽ നോട്ടീസ് കൊടുക്കുകയും അവരുടെ ഭാഗം വിശദീകരിക്കാൻ അവസരം നൽകുകയും ചെയ്യും .

 ഈ നടപടി ക്രമങ്ങൾക്കിടയിൽ തന്നെ ഒരു ഇടക്കാല ജീവനാംശം നൽകാൻ ട്രൈബ്യൂണലിന് മക്കളോടോ ബന്ധുക്കളോടോ ആവശ്യപ്പെടാം .

 ജീവനാംശം ആവശ്യപ്പെട്ടു കൊണ്ടുള്ള പരാതി മക്കൾ അല്ലെങ്കിൽ ബന്ധുക്കൾ ആർക്കെതിരെയാണോ അവർ താമസിക്കുന്നതോ അല്ലെങ്കിൽ അവസാനം താമസിച്ചിരുന്നതോ ആയ ജില്ലയിലുള്ള മെയിന്റനൻസ് ട്രൈബ്യൂണലിലാണ് സമർപ്പിക്കേണ്ടത് . 

ഈ പരാതിപ്രകാരം ബന്ധപ്പെട്ടവരോട് ഹാജരാകാൻ നിർദ്ദേശിച്ചുകൊണ്ട് നോട്ടീസയക്കുന്ന  ട്രൈബ്യൂണലിന് ഈ കാര്യത്തിൽ 1973 ലെ ക്രിമിനൽ നടപടി നിയമപ്രകാ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ടിനുള്ള എല്ലാ അധികാരങ്ങളുമുണ്ട് . 

ജീവനാംശം നൽകേണ്ട മക്കളോ ബന്ധുക്കളോ ഇന്ത്യക്ക് പുറത്താണെങ്കിൽ കേന്ദ്രസർക്കാർ ഔദ്യോഗിക വിജ്ഞാപനം വഴി നിർദ്ദേശിക്കുന്ന അതോറിറ്റി വഴി സമൻസ് അയക്കുന്നതാണ് . 

സമൻസ് ലഭിക്കുന്ന മക്കളോ ബന്ധുക്കളോ ട്രൈബ്യൂണലിൽ മനഃപൂർവ്വം ഹാജരാകാതിരുന്നാൽ അവരെക്കൂടാതെ ട്രൈബ്യൂ ലിന് വാദം കേട്ട് തീർപ്പുകൽപ്പിക്കാം . 

സ്വയം സംരക്ഷിക്കാൻ പ്രാപ്തിയില്ലാത്ത ഒരാളെ സംരക്ഷിക്കുന്നതിന് മക്കളോ ബന്ധുക്കളോ വിസമ്മതം പ്രകടിപ്പിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നുവെന്ന് വ്യക്തമായാൽ  അയാളുടെ സംരക്ഷണത്തിലേക്കായി പതിനായിരം രൂപയിൽ കൂടാത്ത ഒരു തുക നിശ്ചയിക്കുകയും അത് മാസംതോറും നൽകാൻ ഉത്തരവിടുന്നതുമാണ് . 

ഇങ്ങനെയുള്ള ഉത്തരവ് വസ്തുതാപരമായ തെറ്റുമൂലമോ തെറ്റിദ്ധരിപ്പിക്കപ്പെട്ടതുമൂലമോ ആണെന്ന് തെളിഞ്ഞാൽ ഇതിൽ മാറ്റംവരുത്താനും ട്രൈബ്യൂണലിന് കഴിയും .

മക്കളോ ബന്ധുക്കളോ മതിയായ കാരണങ്ങളില്ലാതെ ട്രൈബ്യൂണൽ ഉത്തരവിനെതിരായി ജീവനാംശം കൊടുത്തില്ലെങ്കിൽ ട്രൈബ്യൂണൽ വാറണ്ട് പുറപ്പെടുവിക്കുകയും ഉത്തരവ് ലംഘനത്തിനും തുകയും കുടിശികയുള്ള മാസങ്ങളിലെ ജീവനാംശവും നടപടിക്രമങ്ങളുടെ ചിലവും ഈടാക്കും . 

മുഴുവൻ പണവും ഈടാക്കാനില്ലെങ്കിൽ ആ പണം അടയ്ക്കുന്നതുവരെയോ അല്ലെങ്കിൽ ഒരു മാസംവരെയോ തടവുശിക്ഷയ്ക്കും വിധിക്കാവുന്നതാണ് . എന്നാൽ , ജീവനാംശ തുക മുടക്കം വരുത്തി മൂന്നു മാസത്തിനുള്ളിൽ കുടിശിക ഈടാക്കുന്നതിനുള്ള പരാതി ട്രൈബ്യൂണലിൽ സമർപ്പിക്കേണ്ടതുണ്ട് . 

ട്രൈബ്യൂണലിന്റെ ഉത്തരവിൽ അറുപത് ദിവസത്തിനുള്ളിൽ അപ്പലേറ്റ് ട്രൈബ്യൂണലിൽ അപ്പീൽ നൽകാവുന്നതാണ് . 

എന്നാൽ , ഈ കാലയളവിലും ജീവനാംശം നൽകേണ്ടതാണ് . 

ട്രൈബ്യൂണലിലോ അപ്പലേറ്റ് ട്രൈബ്യൂണലി ലോ പരാതിക്കാരെ പ്രതിനിധീകരിക്കാൻ അഭിഭാഷകർക്ക് അവകാശമില്ല .

 നിയമത്തിന്റെ 18 -ാം വകുപ്പുപ്രകാരം സർക്കാർ നിയോഗിച്ചിട്ടുള്ള ജില്ലാ സേഷ്യൽ വെൽഫെയർ ഓഫീസറോ അതിനു തുല്യപദവിയുള്ളയാളോ പരാത രന്റെ താൽപര്യപ്രകാരംമാത്രം പരാതിക്കാരനെ പ്രതിനിധീകരിച്ച് ട്രൈബ്യ ണലിലോ അപ്പലേറ്റ് ട്രൈബ്യൂണലിലോ ഹാജരാകാവുന്നതാണ് .

 


Allowance and Welfare of Parents and Senior Citizens Act 2007

'Aging is one of the major challenges in society today.

Arshabharata has a heritage of traditional values ​​and laws that emphasize the protection and dignity of the elderly.

Allowance and Welfare of Parents and Senior Citizens Act 2007

However, with the advent of nuclear families, the collapse of joint families has also shaken this value system.

Many seniors today are left with severe loneliness and misery in their evenings due to physical, emotional and financial hardships that no one can protect.

The Maintenance and Welfare of Parents and Senior Citizens Act 2007 (The Maintenance and Welfare of Parents and Senior Citizens Act, 2007) is designed to address this social problem and ensure the maintenance, welfare, and constitutional rights of parents and senior citizens.

Under the Criminal Procedure Code of 1973, parents and adults can receive alimony from their children, but the new law provides for a shorter duration and financial expense.

 The Act aims to provide the necessary care, better medical care, and protection to the lives and property of senior citizens and grandparents who have no income or savings of their own and are over 60 years of age, even if they are not over 60 years of age, and to provide old age homes in each district.

 The responsibility to protect senior citizens and parents rest with their children as heirs.

 The definition of parents includes stepfathers, stepmothers, or adoptive parents.

In the case of a childless person, that obligation rests with the relative who inherits the property.

When the heirs' children and relatives are more than one, the liability is equal.

Adults or parents can file a complaint to the Maintenance Tribunal for maintenance if their children or relatives do not even cover the cost of living.

 If they are unable to file a complaint directly, they may file a complaint to the Tribunal on behalf of the person or organization they authorize or the maintenance officer.


The tribunal can take action voluntarily.


 If a complaint is received, the tribunal will give notice to the children or relatives and give them an opportunity to explain their side.


 The tribunal may ask children or relatives to pay interim alimony between these proceedings.

 Complaints seeking alimony should be filed with the Maintenance Tribunal in the district against whom the children or relatives are staying or where they last lived.

The tribunal, which sends notice to those concerned to appear before it on this complaint, has all the powers of a first-class judicial magistrate in this matter under the Criminal Procedure Act, 1973.

If the children or relatives who are required to pay alimony are outside India, the Central Government will issue a summons through the official nominating authority.

If the children or relatives who receive the summons deliberately do not appear before the tribunal, the tribunal may hear arguments in addition to them.

If it is found that the children or relatives are reluctant or neglecting to protect a person who is unable to protect himself, an amount not exceeding ten thousand rupees is fixed for his care and he is ordered to pay it every month.

The tribunal may also change such order if it is found to be factually incorrect or misleading.

If the children or relatives do not pay alimony against the order of the tribunal without sufficient cause, the tribunal will issue a warrant and charge for the violation of the order and the number of months in arrears and the cost of the proceedings.

Failure to pay the full amount can result in imprisonment for up to one month or up to one month. However, a complaint has to be lodged with the tribunal to recover the arrears within three months of the non-payment of alimony.

An appeal may be made to the Appellate Tribunal within sixty days of the order of the Tribunal.

However, alimony must be paid during this period as well.

Lawyers have no right to represent plaintiffs in a tribunal or appellate tribunal.

 The District Social Welfare Officer or equivalent appointed by the Government under Section 18 of the Act may, at the discretion of the complainant, appear before the Tribunal or the Appellate Tribunal.

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.