വിസ്മയയുടെ അമ്മ പറഞ്ഞത്..
വിസ്മയയുടെ അച്ഛൻ പറഞ്ഞത്...വിസ്മയയുടെ ചേട്ടൻ പറഞ്ഞത്...
വിസ്മയയുടെ കേസ് വാദിച്ച വക്കീൽ പറഞ്ഞത്..
വഴിയേ പോയ ഗുമസ്തൻ പറഞ്ഞത്...
കൊമ്പേൽ ഇരുന്ന കാക്ക പറഞ്ഞത്...
വൈകി ഉദിച്ച ബോധം, വിദ്യാഭ്യാസം, ജോലി, കൂലി.....
നാളെയും ഈ നാട്ടിൽ കെട്ട് നടക്കും.
വിദ്യാഭ്യാസം നേടിയ, ജോലിയും കൂലിയും സ്വന്തം കാലിൽ നിൽക്കാൻ ശേഷിയുമുള്ള പെൺകുട്ടികളെയും യുവതികളെയും അവരുടെ തന്നെ 'തന്തയും തള്ളയും' കെട്ടിച്ചും വിടും.
അവളെ വലുതാക്കിയ ഞങ്ങൾക്കറിയാം അവൾക്ക് ആരെ വേണമെന്ന് എന്നവർ അഹങ്കാരം പറയും.
ആങ്ങളമാർ കവലകളിൽ തല ഉയർത്തി നടക്കും.
അവളോ..
അവൾ പഠിച്ചു നേടിയ സർട്ടിഫിക്കറ്റും അടുപ്പിലേക്ക് തിരുകി, കഞ്ഞിക്കു തീ ഊതുകയായിരിക്കും..
പള്ളീലച്ചന്മാരും, ഉസ്താദ്മാരും, ജ്യോൽസ്യൻമാരും ജിഹാദും, മറയും, ചൊവ്വയും അടുത്തയാൾക്ക് മുന്നിൽ ആക്രോശിക്കുകയായിരിക്കും..
വിദ്യാഭ്യാസം വേണം, ജോലിയും വേണം, ഒപ്പം തന്നെ തന്റെ ഇണയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാനുള്ള അവകാശവും ഉണ്ടാകണം.
അതിനുള്ള 'സാഹചര്യവും' ഉണ്ടാകണം..
എപ്പോഴും തിരിച്ചെത്താനുള്ള ഇടമായി വീടുകൾ അവരുടെ മുന്നിൽ ഉണ്ടാകണം...
ചത്തുകളയാൻ നിൽക്കുന്ന അമ്മയും അച്ഛനും, അവരെ 'മോട്ടറാക്കാൻ' നിൽക്കുന്ന മതവും, നാട്ടിലെ അമ്മാവന്മാരും അമ്മായിമാരും ഉള്ളിടത്തോളം കാലം...ഇവിടെ ഒന്നും മാറാൻ പോകുന്നില്ല..
അന്ന് പക്ഷേ ഇങ്ങനൊരു പോസ്റ്റ് ഇടാൻ എനിക്ക് സൗകര്യവും ഉണ്ടാകില്ല...
#vismaya #dowry #kerala #wcc