Posts

Edited
tech_infotech
എന്താണ് ഡാറ്റാ വിഷ്വലൈസേഷൻ?

കോവിഡ് കണക്കുകൾ എങ്ങനെയാണ് മാധ്യമങ്ങൾ‌ അവതരിപ്പിക്കുന്നതെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ. ​ഗ്രാഫിക്സും ഇൻഫോ​ഗ്രാഫിക്സും ഉപയോ​ഗിച്ചുള്ള അവതരണത്തിനു പകരം വലിയ ടെകസ്റ്റ് ഒരു സ്റ്റോറിയിൽ ചെയ്താൽ എത്ര പേരതു ശ്ര​ദ്ധിക്കും? കൈയ്യിലുള്ള ഡാറ്റയെ ആളുകൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന ചാർട്ടുകളോ, ഗ്രാഫുകളോ ആക്കി മാറ്റുന്നതാണ് ഡാറ്റ വിഷ്വലൈസേഷൻ. പേരു സൂചിപ്പിക്കും പോലെ എളുപ്പത്തിൽ‌ ഡാറ്റ ഉപയോ​ഗിച്ച് ഒരു കാര്യം മനസ്സിലാക്കാൻ കഴിയുക എന്നതാണ് ഡാറ്റ വിഷ്വലൈസേഷന്റെ ​ഗുണം.

തത്സമയ ട്രെൻഡുകൾ,ഡാറ്റായിൽ പറയുന്ന വിവരങ്ങളെക്കുറിച്ചുള്ള പുതിയ സ്ഥിതിവിവരക്കണക്കുകൾ എന്നിവ ഡാറ്റ വിഷ്വലൈസേഷൻ വഴി മനസ്സിലാക്കാനും മറ്റുള്ളവരുമായി പങ്കിടാനും എളുപ്പമാക്കുന്നു.

ഒരു വിവര വിഷ്വലൈസേഷൻ ടൂളാണ് ഡാഷ്ബോർഡ്. ഒന്നോ അതിലധികമോ പേജുകളിലോ സ്‌ക്രീനുകളിലോ സ്ഥിതിവിവരക്കണക്കുകൾ നൽകിക്കൊണ്ട് ഒറ്റനോട്ടത്തിൽ പ്രവർത്തനങ്ങളെ നിരീക്ഷിക്കാൻ ഡാഷ്ബോർഡ് സഹായിക്കുന്നു. ഒരു സ്റ്റാറ്റിക് ഗ്രാഫിക്സ് അവതരിപ്പിക്കുന്ന ഇൻഫോഗ്രാഫിക്കിൽ നിന്ന് വ്യത്യസ്തമാണ് ഇന്ററാക്ടീവ് ഡാഷ്ബോർഡ്. വലിയ ഡേറ്റ സെറ്റുകളിൽ നിന്ന് നേരിട്ട് സങ്കീർണ്ണമായ ഡാറ്റാ പോയിന്റുകൾ തരംതിരിച്ച് ഡാഷ്ബോർഡ് തത്സമയ വിവരങ്ങൾ നൽകുന്നു.

ഒരു ഇന്ററാക്ടീവ് ഡാഷ്‌ബോർഡ് ആവശ്യാനുസരണം വ്യത്യസ്ത തരം ഡേറ്റകൾ അടുക്കുന്നതും ഫിൽട്ടർ ചെയ്യുന്നതും ഡ്രിൽ ചെയ്യുന്നതും എളുപ്പമാക്കുന്നു. എന്താണ് സംഭവിക്കുന്നത്, എന്തുകൊണ്ട് ഇത് സംഭവിക്കുന്നു, അടുത്തതായി എന്ത് സംഭവിക്കും എന്നിവ തിരിച്ചറിയാൻ ഡാറ്റാ സയൻസ് ടെക്നിക്കുകളും ഉപയോഗിക്കാം.

ഡാറ്റ കൂടുന്നതിനനുസരിച്ച്, കൂടുതൽ ആളുകളും അവരുടെ കമ്പ്യൂട്ടറിലും മൊബൈൽ ഉപകരണങ്ങളിലും സ്ഥിതിവിവരക്കണക്കുകൾ ആക്‌സസ് ചെയ്യാൻ ഡാറ്റ വിഷ്വലൈസേഷൻ ടൂളുകൾ ഉപയോഗിക്കുന്നു. ബിസിനസ്സുകാർ, ഡാറ്റാ അനലിസ്റ്റുകൾ, ഡാറ്റാ സയന്റിസ്റ്റുകൾ എന്നിവർ ഡാറ്റാധിഷ്ഠിതമായി ബിസിനസ്സ് വിലയിരുത്താനും മറ്റും ഡാഷ്ബോർഡുകൾ ഉപയോഗിച്ചു വരുന്നു.

പ്രാധാന്യം

* ഒരു ഡാറ്റാ സയന്റിസ്റ്റിനെ ആശ്രയിക്കാതെ തന്നെ സങ്കീർണ്ണമായ ഡാറ്റയ്ക്കുള്ളിലെ സ്ഥിതിവിവരക്കണക്കുകൾ കണ്ടെത്താനും പാറ്റേണുകൾ മനസ്സിലാക്കാനും കഴിയും.

* ഡാറ്റ വിശകലനം നടത്താൻ കുറച്ച് സമയം മാത്രമെ ചെലവഴിക്കേണ്ടി വരുന്നുള്ളൂ. അതിനാൽ അടുത്ത ഘട്ടത്തിലേക്കാവശ്യമായ കാര്യങ്ങൾ മനസിലാക്കാനും വേഗത്തിൽ തീരുമാനങ്ങൾ എടുക്കാനും കഴിയുന്നു.

* മറ്റുള്ളവരുമായി എളുപ്പത്തിൽ സ്ഥിതിവിവരക്കണക്കുകൾ പങ്കുവയ്ക്കാൻ കഴിയുന്നു.

* ഒറ്റ ഉറവിടത്തിലേക്ക് ഡാറ്റ മുഴുവനായി നൽകാൻ കഴിയുന്നു.

ഡാറ്റകൾ പലപ്പോഴും അവയുടെ ലക്ഷ്യങ്ങൾ, അവതരിപ്പിക്കേണ്ട രീതി, ദൃശ്യ സവിശേഷതകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് അവതരിപ്പിക്കപ്പെടുന്നത്. ഇന്ന് ഡാറ്റ വിഷ്വലൈസേഷന്റെ പ്രാധാന്യം മനസ്സിലാക്കി കൊണ്ടു തന്നെ എല്ലാ മേഖലകളിലും ഈ സംവിധാനം ഉപയോ​ഗിക്കുന്നുണ്ട്.


​#datavisualization #dataanalysis #datasorting #data #visualization #graphics #infographics #dashboard
​#ഡാറ്റവിഷ്വലൈസേഷൻ ​#ഡാറ്റവിശകലനം ​#ഗ്രാഫിക്സ് ​#ഡാഷ്ബോർഡ്




ReplyReply AllForwardEdit as new


Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.