ബാണാസുരസാഗർ ഡാം Banasurasagar Dam Wayanad


banasura sagar dam
Banasurasagar Dam

ഇന്ത്യയിലെ ഏറ്റവും വലുതും ,ഏഷ്യയിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനവുമുള്ള മണ്ണ് നിർമിത ഡാം .
വയനാട് ജില്ലയിലെ കല്‍പ്പറ്റയില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെ പടിഞ്ഞാറെത്തറയില്‍ സ്ഥിതി ചെയ്യുന്ന ബാണാസുര സാഗര്‍ അണക്കെട്ട് കബനീ നദിയുടെ കൈവഴിയായ കരമനത്തോടിന് കുറുകെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. തടയണയും കനാലും ചേര്‍ന്ന് പദ്ധതിയാണിത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മണ്‍ അണക്കെട്ട് എന്ന നിലയില്‍ ഒരു വലിയ വിനോദസഞ്ചാര ആകര്‍ഷണമായി മാറിയിരിക്കുകയാണ് വയനാട് ജില്ലയിലെ ബാണാസുര അണക്കെട്ട്.

banasura sagar dam
Banasurasagar Dam

കളിമണ്ണ് ,പാറ ,മണ്ണ് ,മണൽ തുടങ്ങിയവ കൊണ്ടാണ് ഡാം നിർമിക്കുന്നത് . ബാണാസുര മലനിരകൾക്ക് നടുവിലായി സ്ഥിതി ചെയ്യുന്ന ഈ ഡാം കോഴിക്കോട് മലപ്പുറം ജില്ലയിലെ കാർഷിക -ജലസേചന ആവശ്യങ്ങൾക്ക് വേണ്ടിയാണ് നിർമിച്ചിരിക്കുന്നത് .കുന്നിൻ മുകളിൽ നിന്നും ബാണാസുരസാഗറിന്റെ ദൃശ്യങ്ങൾ അത്ഭുതകരമാണ് .ഇന്ത്യയിലെ ഏറ്റവും വലുതും ഏഷ്യയിലെ രണ്ടാമത്തേതുമായ Earth Dam ആണ് ബാണാസുര സാഗര്‍ ഡാം. ഇവിടത്തെ ചെറു ദ്വീപുകള്‍ ചുറ്റുമുള്ള മായക്കാഴ്ചകളിലേക്ക് നിങ്ങളെ കൊണ്ടുപോകുന്നു. നിരവധി ആളുകള്‍ പശ്ചിമഘട്ടത്തിലേക്കുളള ട്രക്കിംഗ് ആരംഭിക്കുന്നത് ബാണാസുര സാഗര്‍ ഡാമില്‍നിന്നാണ്. ഇന്ത്യക്കാരും അല്ലാത്തവരുമായ സഞ്ചാരികള്‍ക്കിടയില്‍ വളരെ ജനപ്രീതിയുള്ള ഒന്നാണ് ബാണാസുര സാഗര്‍ ഡാം.

banasura sagar dam
Banasurasagar Dam


കുട്ടികൾക്ക് വേണ്ടി ചിൽഡ്രൻസ് പാർക്കും ബോട്ട് സവാരിയും ട്രക്കിങ് താല്പര്യം
ഉള്ളവർക്ക് അതിനും സൗകര്യം ഉണ്ട് .ഇവിടെ കെട്ടിയിരിക്കുന്ന ഊഞ്ഞാലിൽ ആടുക എന്നത് ഊഞ്ഞാൽ ആടാൻ താല്പര്യമുള്ള ഏതൊരു മനുഷ്യനും പുതിയൊരു അനുഭവമായിരിക്കും എന്നതിൽ സംശയമില്ല .മഞ്ഞു മൂടിയ ബാണാസുര മലയാല്‍ ചുറ്റപ്പെട്ട ഈ അണക്കെട്ട് അതിമനോഹരമായ ദൃശ്യാനുഭവമാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. ഇതിനോട് ചേര്‍ന്നുള്ള വന്യജീവി സങ്കേതവും പൂമരങ്ങള്‍ നിറഞ്ഞ ഉദ്യാനവും സമാനതകളില്ലാത്ത കാഴ്ചയാണ്. ബാണസുരയിലെ തെളിനീരും ഇതിന് സമീപത്തുള്ള ചരിത്രസമാരകങ്ങളും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

banasura sagar dam
Banasurasagar Dam


ജലാശയത്തിലേക്ക് പതിക്കുന്ന അരുവികൾ ,ജല ജീവികൾ ,ജല സസ്യങ്ങൾ , ഹരിതാഭയണിഞ്ഞു നിൽക്കുന്ന മഴക്കാടുകൾ ...എല്ലാം നിങ്ങളുടെ ഉള്ളിലെ സഞ്ചാരിയെ തൊട്ടുണർത്തും .
എല്ലാ നഗരങ്ങളിൽ നിന്നും കൽപ്പറ്റയിലേക്ക് റോഡ് മാർഗം എത്തിച്ചേരാം. അടുത്തുള്ള നഗരങ്ങളിൽ നിന്ന് കൽപറ്റയിലേയ്ക്ക് ബസ് സർവീസുകൾ ഉണ്ട്. കോഴിക്കോട് നിന്നും കല്പറ്റവരെ (75 കെ.എം.) കൊച്ചിയിൽ നിന്നും (250 കിലോമീറ്റർ) ദൂരം ഉണ്ട്. കൽപ്പറ്റയിൽ നിന്ന് 21 കിലോമീറ്റർ അകലെയാണ് ബാണാസുര സാഗർ അണക്കെട്ട്.
ചെമ്പ്ര കഴിഞ്ഞാൽ കേരളത്തിലെ വയനാട് ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ പർവ്വതമാണ് ബാണാസുരമല. സമുദ്ര നിരപ്പിൽ നിന്ന് 6732 അടി ഉയരം. ചെങ്കുത്തായ മലനിരകളാണ്. മലനിരകളുടെ താഴ്വരയിൽ വ്യാപിച്ചു കിടക്കുന്ന നീല ജലാശയമാണ് ബാണാസുര സാഗർ അണക്കെട്ട്. സ്പിൽ വേ ഒഴികെ ബാക്കിഭാഗം മുഴുവൻ മണ്ണുകൊണ്ട് നിർമ്മിച്ച ഈ അണക്കെട്ട് ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടാണെന്ന് പറയപ്പെടുന്നു.
നാലു ദിക്കിലും കോട്ടപോലെ ചക്രവാളം മുട്ടി നിൽക്കുന്ന മല നിരകൾ. മണിക്കുന്ന്, ചെബ്രാപീക്ക്, തരിയോടുമല, സുഗന്ധഗിരിമല, തെക്കു കിഴക്കായി ബ്രഹ്മഗിരി മല നിരകൾ എന്നിവ കാണാം. മഞ്ഞു മൂടിയ ബാണാസുര മലയാല്‍ ചുറ്റപ്പെട്ട ഈ അണക്കെട്ട് അതിമനോഹരമായ ദൃശ്യാനുഭവമാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. ഇതിനോട് ചേര്‍ന്നുള്ള വന്യജീവി സങ്കേതവും പൂമരങ്ങള്‍ നിറഞ്ഞ ഉദ്യാനവും സമാനതകളില്ലാത്ത കാഴ്ചയാണ്. ബാണസുരയിലെ തെളിനീരും ഇതിന് സമീപത്തുള്ള ചരിത്രസമാരകങ്ങളും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
ജൈന മതവിശ്വാസികളുടെ ശക്തികേന്ദ്രമായൊരുന്ന കല്‍പ്പറ്റയില്‍ പുലിയര്‍ മലയോട് ചേര്‍ന്നുള്ള അന്തന്തസ്വാമി ജൈനക്ഷേത്രവും ഏറെ പ്രശ്സ്തമാണ്. പൂക്കോട് തടാകം, ലക്കിടി, അമ്പുകുത്തിമല തുടങ്ങിയ ടൂറിസം ആകര്‍ഷണങ്ങള്‍ കൊണ്ട് പ്രശസ്തമായ വയാനാട്ടില്‍ പ്രകൃതി സൌന്ദര്യത്തൊടൊപ്പം ശാസ്ത്രപരവും ചരിത്രപരവുമായ കാരണങ്ങളാലും വ്യത്യസതമായ ഒരു വിനോദസഞ്ചാര ആകര്‍ഷണമായി മാറിയിരിക്കുകയാന് ബാണാസുര സാഗര്‍.കോഴിക്കോട് നിന്ന് റോഡ് മാര്‍ഗം ഇവിടെ എത്തിച്ചേരാം. കോഴിക്കോട് നിന്നും ഏകദേശം 75 കിലോമീറ്റർ ദൂരം ഉണ്ട് ബാണാസുരമല. കല്‍പ്പറ്റയില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെയായാണ് ബാണാസുരഹിൽസ് സ്ഥിതി ചെയ്യുന്നത്.


Write a travelling experience in Wayanad

Previous Post Next Post