Posts

Edited
tech_internet
 
എന്താണീ ഡാർക്ക് വെബ്?
 
ഓൺലൈൻ ത‍‌ട്ടിപ്പു വാർത്തകൾ ​കേൾക്കുമ്പോൾ ഇതൊക്കെ എങ്ങനെ നടക്കുന്നു എന്നാലോചിക്കാറുണ്ടോ? കോടിക്കണക്കിനു രൂപയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പുകൾ, ആയുധ കടത്ത്, സെക്സ് റാക്കറ്റുകൾ, പ്രതിരോധ മന്താലയങ്ങളുടെ വെബ്സൈറ്റ് ഹാക്കിംങ്ങ് ഇങ്ങനെ നീളുന്ന ഓൺലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് കേൾക്കുന്ന ഇടമാണ് ‍ഡാർക്ക് വെബ്. ഇങ്ങനെയൊക്കെയാണെങ്കിലും സ്വകാര്യത ആഗ്രഹിക്കുന്നവരും ഡാർക്ക് വെബ് ഉപയോ​ഗിക്കാറുണ്ട്.
 
2000-ത്തിന്റെ തുടക്കത്തിലാണ് ഇയാൻ ക്ലാർക്ക് വികസിപ്പിച്ച ഫ്രീനെറ്റിനോടൊപ്പം ഡാർക്ക് വെബ് ഔദ്യോഗികമായി പ്രത്യക്ഷപ്പെടുന്നത്. സർക്കാർ ഇടപെടലുകളിൽ നിന്നും സൈബർ ആക്രമണങ്ങളിൽ നിന്നും ഉപഭോക്താക്കൾക്ക് സുരക്ഷിതമായ ഒരിടം എന്നാശയമാണ് ഈ ഫ്രീനെറ്റ്. ഓൺലൈനിൽ ട്രാക്ക് ചെയ്യപ്പെടാതെ സ്വതന്ത്രമായി അഭിപ്രായ പ്രകടനത്തിന് ഇത് അവസരം നൽകുന്നു. ഡാർക്ക് വെബ് എന്ന പേര് സൂചിപ്പിക്കുന്നത് പോലെ, പൊതുജനങ്ങൾക്ക് സധാരണ വെ​ബ് ബ്രൗസറുകളുപയോ​ഗിച്ച് ലഭിക്കാത്ത വെബ്‌സൈറ്റുകളാണ് ഇതിലുള്ളത്.
 
സാധാരണയായി ഉപയോ​ഗിക്കുന്ന സെർച്ച് എഞ്ചിനുകൾക്ക് ലഭിക്കാത്ത വിധം എൻക്രിപ്റ്റ് ചെയ്ത ഓൺലൈൻ ഉള്ളടക്കങ്ങളാണ് ഡാർക്ക് വെബിൽ സൂക്ഷിക്കുന്നത്. ‌‌ടി ഒ ആർ (TOR) ബ്രൗസർ പോലുള്ള നിർദ്ദിഷ്‌ട ബ്രൗസറുകൾ ഉപയോഗിച്ച് മാത്രമേ ഡാർക്ക് വെബ് ആക്‌സസ് ചെയ്യാൻ കഴിയൂ. യു.എസ്. നേവൽ റിസർച്ച് ലബോറട്ടറി ദി ഒനിയൻ റൂട്ടർ (TOR) എന്ന പദ്ധതിക്ക് ധനസഹായം നൽകിയതാണ് ‌‌ടി ഒ ആർ ബ്രൗസറിന്റെ തുടക്കം. ടി ഒ ആർ രഹസ്യാന്വേഷണ വിഭാ​ഗത്തിന് സുരക്ഷിതമായി ആശയവിനിമയം നടത്താനുള്ള ഒരു മാർഗമായിരുന്നു. സുരക്ഷാ പ്രധാന്യമുള്ള പ്രദേശങ്ങളിൽ ഡാർക്ക് വെബ് ആക്‌സസ് ചെയ്യാൻ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ ബ്രൗസറുകളിൽ ഒന്നാണിത്.
 
സാധാരണ വെബ്‌സൈറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഡാർക്ക് വെബ് നൽകുന്ന സ്വകാര്യത എടുത്തു പറയേണ്ടതാണ്.
ഒരാൾ ഡാർക്ക് വെബിൽ എത്തിക്കഴിഞ്ഞാൽ പിന്നെ സാധാരണ ബ്രൗസറിൽ ചെയ്യുന്നത് പോലെ തന്നെയാണ് പ്രവർ‌ത്തനം. വ്യക്തികൾക്ക് സ്വന്തമായി സൈറ്റുകൾ ആരംഭിക്കാനും ശ്രദ്ധിക്കപ്പെടാനും ഇവിടെ എളുപ്പം കഴിയും.
 
ടെക് ഭീമന്മാർക്കും വലിയ മാധ്യമ സ്ഥാപനങ്ങൾക്കും 2020 വരെ ഡാർക്ക് വെബിലുള്ള സ്വാധീനം വളരെ കുറവായിരുന്നു. ആ​ദ്യ കാലങ്ങളിൽ ഇന്റെർനെറ്റ് ആർക്കും ഉൾകൊള്ളാൻ മടിയായിരുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്താനും സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമായും ആളുകൾക്കിടയിൽ അന്ന് ഇന്റർ‌നെറ്റ് വ്യാഖ്യാനിക്കപ്പെട്ടു. ഇതേ മനോഭാവമാണ് ഡാർക്ക് വെബിനോടും നിലവിലുള്ളത്.
 
നിങ്ങളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ ഉണ്ടോ ?
 
സോഷ്യൽ സെക്യൂരിറ്റി നമ്പറിനൊപ്പം ബാങ്കിംഗ്, സോഷ്യൽ മീഡിയ, ഇമെയിൽ അക്കൗണ്ടുകൾ എന്നിവ പോലുള്ള നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്‌ക്കെത്തിച്ചേക്കാം. ഏതെങ്കിലും വിവരങ്ങൾ ഡാർക്ക് വെബിലുണ്ടോ എന്ന് കാണണമെങ്കിൽ, ഡാർക്ക് വെബിന്റെ സ്കാൻ പ്രവർത്തിപ്പിക്കാം. പിന്നീട് ഡാർക്ക് വെബ് നിരീക്ഷണത്തിനായി സൈൻ അപ്പ് ചെയ്യുക. നിങ്ങളുടെ ഏതെങ്കിലും വിവരങ്ങൾ കണ്ടെത്തിയാൽ ഇത് മുന്നറിയിപ്പ് നൽകുന്നു.
 
ഡാർക്ക് വെബ് എങ്ങനെ കണ്ടെത്താം
 
ഒരു വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് ഉപയോഗിച്ച് നിങ്ങളുടെ സിസ്റ്റത്തിൽ ‌‌ടി ഒ ആർ ബ്രൗസർ ഇൻസ്റ്റാൾ ചെയ്യാം. ഒരു പൊതു നെറ്റ്‌വർക്ക് ഉപയോഗിക്കാൻ ആളുകളെ വി പി എൻ അനുവദിക്കുന്നത് വഴി സ്വകാര്യത ഉറപ്പാക്കുന്നു. ഡാർക്ക് വെബ്‌സൈറ്റ് വിലാസങ്ങൾ സർഫ് ചെയ്യുമ്പോൾ, പരമ്പരാഗത .com, .org, .edu മുതലായവയ്ക്ക് പകരം .onion എന്നായിരിക്കും കാണുക. ഒരിക്കൽ ബ്രൗസർ ഇൻസ്‌റ്റാൾ ചെയ്‌താൽ സാധാരണ ബ്രൗസർ പ്രവർത്തിക്കുന്നത് പോലെ തന്നെ ഇത് പ്രവർത്തിക്കുന്നു. എന്നാൽ ഇതിലൊരു ഇൻഡെക്സ് ഉപയോഗിക്കാത്തതിനാൽ വിവരങ്ങൾ ആക്സസ് ചെയ്യാൻ അൽപ്പം ബുദ്ധിമുട്ടായിരിക്കും. സുരക്ഷാ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കിയാൽ മാൾവെയർ ആക്രമണങ്ങളിൽ നിന്ന് രക്ഷനേടാം. ഡാർക്ക് വെബ്‌സൈറ്റുകൾ ഉപയോ​ഗിക്കുന്നതിന് നിലവിൽ നിയമ തടസ്സങ്ങളില്ല.


tag: ഡാർക്ക് വെബ്,സോഫ്റ്റ്‌വെയർ,ഓൺലൈൻ Dark Web, Software,Online

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.