കാർ വാടകയ്ക്ക് എടുക്കുമ്പോൾ | who-pays-for-my-rental-car-after-an-accident

വളരെ പെട്ടെന്നുള്ള യാത്രകൾ വരുമ്പോൾ നമ്മളിൽ പലരും റെന്റ് എ കാര്‍ സർവീസുകൾ തിരഞ്ഞെടുക്കും.
യാത്രയ്ക്കായി വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന 'റെന്റ് എ കാര്‍' ഇപ്പോൾ റെന്റ് എ ബൈക്ക് ഒക്കെയായി വളർന്നിട്ടുണ്ട്.. 

വിദേശത്തു നിന്നും മറ്റും കുറച്ച് നാളുകള്‍ക്കായി നാട്ടിലെത്തുമ്പോള്‍ സ്വന്തമായി ഒരു വാങ്ങുന്നതിന് പകരം വാഹനം വാടകയ്ക്ക് എടുക്കുന്ന രീതി ഇപ്പോൾ വളരെ വ്യപകമാണ്.

അപ്പോഴാണ് വലിയൊരു സംശയം ഉണ്ടാകുന്നത്...! who-pays-for-my-rental-car-after-an-accident

ഇങ്ങനെ വാഹനം വാടകയ്ക്ക് നല്‍കുമ്പോള്‍ അതിനൊരു അപകടമുണ്ടായാൽ റിസ്ക്ക് ആര് ഏറ്റെടുക്കും? അപകടമുണ്ടാകുന്ന പക്ഷം വാഹന ഇന്‍ഷുറന്‍സ് കമ്പനി അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമോ?

വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന വലിയ ട്രാന്‍സ്‌പോര്‍ട്ടിംഗ് കമ്പനികള്‍ മുതല്‍ ചെറുകിടക്കാര്‍ വരെ ഉള്‍പ്പെടുന്നതാണ് ഈ രംഗം. യഥാര്‍ഥ ഉടമ വാഹനം വാടകയ്ക്ക് നല്‍കി എന്നതുകൊണ്ട് മാത്രം തേര്‍ഡ് പാര്‍ട്ടി ക്ലെയിം മരവിപ്പിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് അവകാശമില്ല. അപകടം നടന്നാല്‍ ഉത്തരവാദിത്വം വാടകക്കാരന്റെ മേല്‍ ചുമത്താനുമാവില്ല എന്നും ഇത്തരം ഒരു കേസ് അന്തിമമായി തീര്‍പ്പാക്കി സുപ്രീം കോടതി ഉത്തരവിട്ടു.

ഉത്തര്‍പ്രദേശ് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന് വേണ്ടി വാടക അടിസ്ഥാനത്തില്‍ ഓടിയ ബസ് അപകടത്തില്‍ പെട്ടതുമായി ബന്ധപ്പെട്ട കേസിലാണ് ഇത്തരം ഒരു വിധി. വാഹനം അപകടത്തില്‍ പെട്ട് ഒരാള്‍ മരിച്ചു. ക്ലെയിമായി കുടുംബത്തിന് 1.82 ലക്ഷം രൂപ നല്‍കാനായിരുന്നു ബന്ധപ്പെട്ട Motor Accidents Claims Tribunal ഉത്തരവ്. എന്നാല്‍ ഇന്‍ഷുറന്‍സ് കമ്പനി ഇതിനെതിരെ നല്‍കിയ അപ്പീലില്‍ എം എ സി ടി വിധി തള്ളുകയായിരുന്നു.

വാഹനത്തിന്റെ ഉടമയുമായി മാത്രമാണ് തങ്ങളുടെ കരാറെന്നും അപകടം നടക്കുമ്പോള്‍ വാഹനം അയാളുടെ നിയന്ത്രണത്തിലല്ലായിരുന്നു എന്നായിരുന്നു ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദം. എന്നാല്‍ ഈ വിധിക്കെതിരെ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനാണ് സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദം അംഗീകരിച്ചില്ല. വാടകയ്ക്ക് നല്‍കിയോ ഇല്ലയോ എന്നത് ഇന്‍ഷുറന്‍സ് കമ്പനിയുടെ പരിധിയില്‍ വരുന്ന കാര്യമല്ല. അത് ക്ലെയിം നിരസിക്കാനുള്ള മതിയായ കാരണവുമല്ലെന്നും സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞു.

വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുമ്പോള്‍ പോളിസിയും അതിന്റെ ഭാഗമാണ്. ഇത് കരാറിന്റെ അടിസ്ഥാനത്തില്‍ നല്‍കുമ്പോള്‍ വാടകക്കാരനാണ് വാഹനത്തിന്റെ താത്കാലിക ഉടമ. അതുകൊണ്ട് ഇന്‍ഷുറന്‍സ് കമ്പനിക്ക് ബാധ്യതിയില്‍ നിന്ന് ഒഴിയാനാവില്ല-2021 ജൂലായ് 14 ലെ വിധിയില്‍ സുപ്രീം കോടതി വ്യക്തമാക്കി.





Previous Post Next Post