റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് Real Estate Investment Trust

റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് 

വരുമാനം ഉണ്ടാക്കുന്ന റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥതയിലുള്ളതോ ധനസഹായം നല്‍കുന്നതോ ആയ ഒരു സ്ഥാപനമാണ് റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് . മ്യൂച്വല്‍ ഫണ്ടുകളുടെ മാതൃകയില്‍ ഇവ നിരവധി നിക്ഷേപകരുടെ മൂലധനം ശേഖരിക്കും. ഇത് വ്യക്തിഗത നിക്ഷേപകര്‍ക്ക് റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളില്‍ നിന്ന് ലാഭവിഹിതം നേടുന്നത് സാധ്യമാക്കും. സ്വത്തുക്കള്‍ സ്വയം വാങ്ങുകയോ നിയന്ത്രിക്കുകയോ ധനസഹായം നല്‍കുകയോ ചെയ്യാതെയാണ് ഇത് നടത്തുന്നത് .

ആര്‍ ഇ ഐ ടി കള്‍ അതായത് റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് പ്രധാനമായും മൂന്ന് തരത്തിലാണ് ഉള്ളത്. അത് ഇക്വിറ്റി ആര്‍ ഇ ഐ ടി, മോര്‍ട്ട്‌ഗേജ് ആര്‍ ഇ ഐ ടി, ഹൈബ്രിഡ് ആര്‍ ഇ ഐ ടി എന്നിങ്ങനെയാണ് ..

ഇക്വിറ്റി ആര്‍ ഇ ഐ ടി റിയല്‍ എസ്റ്റേറ്റ് വസ്തുവകകളുടെ ഉടമകളാണ്. പണം സമ്പാദിക്കാന്‍ കമ്പനികള്‍ക്കോ വ്യക്തികള്‍ക്കോ പാട്ടത്തിന് നല്‍കുന്നു. വരുമാനം ആര്‍ ഇ ഐ ടി നിക്ഷേപകര്‍ക്കിടയില്‍ ലാഭവിഹിതമായി വിതരണം ചെയ്യുന്നു.
ഉടമകളല്ലാത്ത, എന്നാല്‍ ഉടമസ്ഥരില്‍ നിന്നും ബില്‍ഡര്‍മാരില്‍ നിന്നും വസ്തുവിന്മേല്‍ ഇ എം ഐ കള്‍ നേടുന്നവരാണ് മോര്‍ട്ട്‌ഗേജ് ആര്‍ ഇ ഐ ടി. ലാഭവിഹിതമായി നിക്ഷേപകര്‍ക്കിടയില്‍ വിതരണം ചെയ്യുന്ന നെറ്റ് പലിശ മാര്‍ജിന്‍ വഴിയാണ് ഇവിടെ വരുമാനം ഉണ്ടാകുന്നത്.

ഹൈബ്രിഡ് ആര്‍ ഇ ഐ ടി ഇക്വിറ്റിയിലും മോര്‍ട്ട്‌ഗേജ് ആര്‍ ഇ ഐ ടി കളിലും നിക്ഷേപിക്കും.
ഇനി ആര്‍ ഇ ഐ ടികളും റിയല്‍ എസ്റ്റേറ്റ് മ്യൂച്വല്‍ ഫണ്ടുകളും തമ്മിലുള്ള വ്യത്യാസം ഒന്ന് പരിശോധിക്കാം.
ആര്‍ ഇ ഐ ടി കളും റിയല്‍ എസ്റ്റേറ്റ് മ്യൂച്വല്‍ ഫണ്ടുകളും ഒരേ സമയം വ്യത്യസ്തവും എന്നാല്‍ സമാനവുമാണ്. കാരണം അവ രണ്ടും ലിക്വിഡിറ്റിയും വൈവിധ്യമാര്‍ന്നതും ഗണ്യമായ മൂലധന റിയല്‍ എസ്റ്റേറ്റ് ആസ്തികളിലേക്ക് എക്‌സ്‌പോഷര്‍ ലഭിക്കുന്നതിനുള്ള വിലകുറഞ്ഞ മാര്‍ഗവും വാഗ്ദാനം ചെയ്യുന്നു.
ഹ്രസ്വകാല നിക്ഷേപകര്‍ക്ക്, റിയല്‍ എസ്റ്റേറ്റ് ഫണ്ടുകള്‍ നിക്ഷേപിക്കാന്‍ സാധ്യമല്ലാത്ത വസ്തുക്കളില്‍ നിക്ഷേപിക്കാനുള്ള അവസരമാണിത് നല്‍കുന്നത് . റിയല്‍ എസ്റ്റേറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപ തന്ത്രത്തെ അടിസ്ഥാനമാക്കി ആര്‍ ഇ ഐ ടി കളില്‍ നിന്നും വിശാലമായ വൈവിധ്യവല്‍ക്കരണം വാഗ്ദാനം ചെയ്യുന്നു, കൂടാതെ വ്യത്യസ്തമായി പോര്‍ട്ട്ഫോളിയോ കൈകാര്യം ചെയ്യുന്ന വിദഗ്ധരുടെയും പ്രൊഫഷണലുകളുടെയും സേവനവും ലഭ്യമാണ്. റിയല്‍ എസ്റ്റേറ്റ് മ്യൂച്വല്‍ ഫണ്ടുകളേക്കാള്‍ ആര്‍ ഇ ഐ ടി കള്‍ വര്‍ഷവും ഉയര്‍ന്ന ഡിവിഡന്റ് ഓഹരി ഉടമകള്‍ക്കോ നിക്ഷേപകര്‍ക്കോ വിതരണം ചെയ്യുന്നു.
വസ്തുവകകളുടെ വിലയും വാടകയും വര്‍ദ്ധിക്കുന്നതിനാല്‍ പണപ്പെരുപ്പ സമയങ്ങളില്‍ റിയല്‍ എസ്റ്റേറ്റിന്റെ മൂല്യം വര്‍ദ്ധിക്കുന്നു, അങ്ങനെ ആര്‍ ഇ ഐ ടി നിക്ഷേപകന് മികച്ച വരുമാനം നല്‍കുന്നു. ആര്‍ ഇ ഐ ടികളില്‍ നിക്ഷേപിക്കാന്‍ ബാങ്കുകളെ അനുവദിക്കാനുള്ള ആര്‍ ബിഐയുടെ നിര്‍ദ്ദേശം ധാരാളം കമ്പനികളെ അവരുടെ ആര്‍ ഇ ഐ ടികള്‍ കൊണ്ടുവരാനും സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാനും പ്രേരിപ്പിക്കും. ഈ നിർദേശം സെബിയും അംഗീകരിച്ചിട്ടുണ്ട്, അതിനാല്‍ ഇന്ത്യയുടെ റിയല്‍റ്റി മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപം നടത്തുന്നതിനുള്ള ഒരു ഉറപ്പായ നടപടിയായി ഇന്ത്യന്‍ ഗവണ്‍മെന്റ് ഇതിനെ കാണുന്നു.ആര്‍ ഇ ഐ ടികള്‍ ഉയര്‍ന്ന് നിക്ഷേപത്തിന് തയ്യാറായിക്കഴിഞ്ഞാല്‍, റീട്ടെയില്‍ മേഖലയിലെ പങ്കാളിത്തത്തില്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കാം.







Previous Post Next Post