ഡിജിറ്റൽ ഗോൾഡ് എന്നാൽ എന്താണ് | What is Digital Gold?

What is digital gold Digital gold investment Digital gold price today SBI digital gold Digital gold disadvantages Digital gold India Digital gold Gro

നേരിട്ട് സ്വര്‍ണം ജൂവലറിയിൽ മറ്റും വാങ്ങുമ്പോഴുള്ള നൂലാമാലകള്‍ ഇല്ലാതെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ സ്വര്‍ണം വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ഡിജിറ്റല്‍ ഗോള്‍ഡ് എന്ന നിക്ഷേപ രീതി വന്നിട്ട് അധികം നാളുകള്‍ ഒന്നും ആയിട്ടില്ല.


ജ്വല്ലറിയില്‍ പോയി സ്വര്‍ണം വാങ്ങുന്നതില്‍ നിന്നും ഡിജിറ്റല്‍ ഗോള്‍ഡിന് ഒട്ടേറെ വ്യത്യാസങ്ങളുണ്ട്. ഒരു രൂപ മൂല്യത്തില്‍ പോലും ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങാം എന്നതാണ് പ്രത്യേകത. അങ്ങനെ ഗുണങ്ങള്‍ ഏറെയുണ്ടെങ്കിലും റിസ്‌കിന്റെ കാര്യത്തില്‍ ഒട്ടും കുറവില്ല.


ഒരുപക്ഷേ അത്തരം റിസ്‌ക്കുകള്‍ മുന്‍കൂട്ടി കണ്ടതുകൊണ്ടാകണം സ്റ്റോക്ക് ബ്രോക്കര്‍മാര്‍ ഉള്‍പ്പടെയുള്ള അംഗങ്ങളോട് തങ്ങളുടെ പ്ലാറ്റ്ഫോം വഴിയുള്ള ഡിജിറ്റല്‍ ഗോള്‍ഡിന്റെ വില്‍പന നിര്‍ത്തിവെക്കുവാന്‍ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് 2021 സെപ്റ്റംബര്‍ 10 ന് ആവശ്യപ്പെട്ടത്.


എന്നാല്‍ ഡിജിറ്റല്‍ ഗോള്‍ഡ് വില്‍പന നടത്തുന്ന ഏജന്‍സികള്‍ സ്വന്തം ആപ്പുകളിലൂടെയും പേ ടി എം, ഗൂഗിള്‍ പേ, ആമസോണ്‍ പേ തുടങ്ങിയ സ്മാര്‍ട്ട് ഫോണ്‍ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിലൂടെയും ഡിജിറ്റല്‍ ഗോള്‍ഡ് വില്‍പന നടത്തുന്നുണ്ട്.

ഓഗ് മോണ്ട് ഗോള്‍ഡ്, സര്‍ക്കാര്‍ സ്ഥാപനമായ എം എം ടി സിയും സ്വിസ് കമ്പനിയായ എം കെ എസ് - പി എ എം പി, ഡിജിറ്റല്‍ ഗോള്‍ഡ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഇന്ത്യയില്‍ ഇപ്പോള്‍ ഡിജിറ്റല്‍ ഗോള്‍ഡ് സേവനം നല്‍കുന്നത്.


ഡിജിറ്റൽ ഗോൾഡ് നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എല്ലാം | All things to consider while investing in digital gold


മേല്‍നോട്ടം നടത്തുന്നതിന് ഒരു റെഗുലേറ്റര്‍ ഇല്ല എന്നതാണ് ഡിജിറ്റല്‍ ഗോള്‍ഡിനെ സംബന്ധിച്ചിടത്തോളം പ്രധാന റിസ്‌ക് . ഇത് നിക്ഷേപകരിലും ആശങ്ക സൃഷ്ടിക്കുന്നു. എം എം ടി സി- പി എ എം പി നല്‍കുന്ന ഡിജിറ്റല്‍ ഗോള്‍ഡ് സ്റ്റോര്‍ ചെയ്യുന്നത് തേര്‍ഡ് പാര്‍ട്ടി വാലറ്റുകളിലാണ്. സ്വര്‍ണത്തിന്റെ പരിശുദ്ധി മുതല്‍ അവ സൂക്ഷിച്ചിരിക്കുന്നത് എങ്ങനെ എന്ന് പരിശോധിക്കാന്‍ ട്രസ്റ്റിമാരെ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അവരുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ഒരു റെഗുലേറ്ററി സംവിധാനം ഇല്ലാത്തത് റിസ്‌ക് തന്നെയാണ്.


ഗോള്‍ഡ് ഇ ടി എഫുകളുടെ കാര്യത്തില്‍ സെബിയും സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളുടെ കാര്യത്തില്‍ ആര്‍ബിഐയും റെഗുലേറ്റര്‍മാരായിട്ടുണ്ട് എന്നോര്‍ക്കണം. നിക്ഷേപകരുടെ താല്‍പര്യങ്ങളെ സംരക്ഷിക്കാന്‍ ഡിജിറ്റല്‍ ഗോള്‍ഡിന് ആകുമോ എന്ന സംശയമാണ് ഇവിടെ ഉയരുന്നത്.



മൂന്നു ശതമാനം ജി എസ് ടി എന്നത് ഡിജിറ്റല്‍ ഗോള്‍ഡിന് ബാധകമാണ്. 1,000 രൂപയ്ക്ക് സ്വര്‍ണം വാങ്ങിയാല്‍ 970 രൂപ മൂല്യമുള്ള സ്വര്‍ണമേ നിങ്ങള്‍ക്ക് ലഭിക്കൂ. വലിയ തുകയ്ക്ക് സ്വര്‍ണം വാങ്ങുന്നമ്പോള്‍ ജി എസ് ടിയായി നല്‍കുന്ന തുകയും കൂടും. മാത്രമല്ല ഡിജിറ്റല്‍ ഗോള്‍ഡ് നല്‍കുന്ന സ്ഥാപനങ്ങള്‍ സ്റ്റോറേജ് ഫീസ്, ഇന്‍ഷുറന്‍സ് ഫീസ്, ട്രസ്റ്റി ഫീസ് എന്നീ കണക്കില്‍ ചാര്‍ജ്ജുകള്‍ ഈടാക്കും.


ഡിജിറ്റൽ ഗോൾഡ് ഒരു ലോങ്ങ് ടൈം ഇൻ സ്മെൻറ് രീതിയാണോ | Is digital gold a long time investment method?


ഡിജിറ്റല്‍ ഗോള്‍ഡ് യൂണിറ്റുകള്‍ ദീര്‍ഘകാലം കൈവശം വെക്കുവാന്‍ സാധിക്കില്ല. പരമാവധി സമയം കഴിയുമ്പോള്‍ സ്വര്‍ണമായി ഡെലിവറി എടുക്കുകയോ അല്ലെങ്കില്‍ തിരിച്ച് കമ്പനിക്ക് തന്നെ വില്‍ക്കുകയോ വേണം. കൃത്യസമയത്ത് സ്വര്‍ണമായി ഡെലിവറി എടുക്കാന്‍ സാധിച്ചില്ലെങ്കില്‍ അതിന് പിഴ നല്‍കേണ്ടി വരും.



ലോഹ രൂപത്തിലുള്ള സ്വര്‍ണമാക്കി മാറ്റുമ്പോള്‍ മേക്കിംഗ് ചാര്‍ജുകളും ബാധകമാണ്. ഒരുപക്ഷേ കോയിനുകളോ, ബാറുകളോ ഒക്കെയായിട്ടാകും ഇവ മാറ്റുക. ഓരോന്നിനും ഓരോ മേക്കിംഗ് ചാര്‍ജ്ജാണ്. കോയിനുകളായി ചെയ്യുമ്പോള്‍ ഓരോ തരം ഡിസൈനിനും പ്രത്യേകം മേക്കിംഗ് ചാര്‍ജ്ജ് ഈടാക്കും. ഇതിന് പുറമേയാണ് ഡെലിവറി ചാര്‍ജ്ജും അടയ്ക്കേണ്ടി വരിക. സ്വര്‍ണത്തിന്റെ അളവ് കൂടുമ്പോള്‍ ഇത്തരം ചാര്‍ജ്ജുകളിലും വര്‍ധന പ്രതീക്ഷിക്കാം.


ഡിജിറ്റൽ ഗോൾഡിലും റിസ്‌ക്കുകൾ ഉണ്ട്.ശ്രദ്ധയോടെ പഠിച്ച് നിക്ഷേപിക്കണം എന്ന് മാത്രം.






Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.