വൺപ്ലസ് 8 / ONE PLUS 8
"Either you die as a flagship killer or you live long enough to become one".
ബാറ്റ്മാൻ സിനിമയിലെ വിഖ്യാതമായ ഡയലോഗിനെ അനുസ്മരിപ്പിക്കുന്ന മീമുകളാണ് റെഡിറ്റ് എന്ന സോഷ്യൽ മീഡിയ പ്ലാറ്ഫോമിൽ ഏറ്റവും പുതിയ വൺപ്ലസ് 8 നെക്കുറിച്ച് വന്നുകൊണ്ടിരിക്കുന്നത്. ONE PLUS 8 , 8 PRO എന്നീ രണ്ട് മോഡലുകളാണ് കമ്പനി ഏറ്റവും പുതിയതായി അവതരിപ്പിച്ചിട്ടുള്ളത്.
വൺപ്ലസിൽ നിന്നും ഇതുവരെ ഇറങ്ങിയതിൽ വെച്ച് ഏറ്റവും വിലയേറിയ മോഡലും ഇവ തന്നെയാണ്. ONE PLUS 8 ₹44,999 രൂപ മുതലും 8 PRO യ്ക്ക് ₹54,999 മുതലുമാണ് ഇന്ത്യയിലെ വില.
- അതിന് കാരണങ്ങൾ പലതാണ്, ഒന്നാമത് 5ജി സൗകര്യത്തോടെ ഇന്ത്യയിൽ ഇറങ്ങുന്ന ആദ്യ ഫോണുകളിൽ ഒന്നാണ് 8 സീരീസ്.
- പോരാത്തതിന് അര മണിക്കൂർ കൊണ്ട് അറുപത് ശതമാനത്തോളം ബാറ്ററി ചാർജ് ആവുന്ന വയർലെസ് ചാർജിങ്,
- IP68 വാട്ടർ ആൻഡ് ഡസ്റ്റ് പ്രൊട്ടക്ഷൻ എന്നിവയെല്ലാം കൊണ്ട് സമ്പന്നമാണ് വൺപ്ലസ് 8.
- 6.55" ന്റെ ഫ്ലൂയിഡ് AMOLED ടച്ച് സ്ക്രീനിന് 1800×2400 പിക്സൽ റെസൊല്യൂഷൻ ആണ്.
- മെറ്റൽ ഫ്രയിമിൽ മുന്നിലും പിന്നിലും കോർണിങ് ഗൊറില്ല ഗ്ലാസും നൽകിയിട്ടുണ്ട്. ആകെ ഭാരം 180gm എന്നത് ലേശം ഹെവി ആയി തോന്നിയേക്കാം.
- Qualcomm സ്നാപ്പ്ഡ്രാഗൺ 865 ഒക്ട കോർ പ്രോസസർ ആണ് വൺപ്ലസ് 8 ന്റെ ഹൃദയം, അതിനാൽ തന്നെ ലാഗ് ഒന്നുമില്ലാത്ത അസാധ്യ പെർഫോമൻസ് ആണ് ഫോണിന്റേത്.
- സ്റ്റോറേജ് നോക്കുകയാണെങ്കിൽ 8ജിബി മുതൽ 12ജിബി വരെയുള്ള റാം സൈസ് ലഭ്യമാണ്. ബിൽറ്റ് ഇൻ സ്റ്റോറേജ് 128ജിബി/256ജിബി. ആൻഡ്രോയ്ഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ വൺപ്ലസിന്റെ തനത് ഓക്സിജൻ OS ൽ ആണ് ഫോണിന്റെ പ്രവർത്തനം.
എടുത്തുപറയേണ്ട മറ്റൊരു സവിശേഷത ഇതിന്റെ ക്യാമറയാണ്.
- 48 മെഗാപിക്സലിന്റെ മെയിൻ ക്യാമറയും, 16 എംപി അൾട്രാ വൈഡ് ലെങ്ത് ക്യാമറയും 2 എംപിയുടെ മാക്രോ ലെൻസും അടങ്ങുന്ന ട്രിപ്പിൾ കാമറയാണ് പുറകുവശത്ത്. ഫ്രണ്ട് ക്യാമറ 16 മെഗാപിക്സലിന്റെതാണ്. ഇതിൽ ഫുൾ HD വീഡിയോ റെക്കോർഡ് ചെയ്യാൻ സാധിക്കുമ്പോൾ ബാക്ക് ക്യാമറ 4K ദൃശ്യമികവോടെ വീഡിയോ ചെയ്യാൻ പ്രാപ്തമാണ്. 30W അളവിൽ വയർലെസ് ഫാസ്റ്റ് ചാർജിങ് ആണ് വൺപ്ലസ് 8 ന്റേത്.
- 4300 mAh ബാറ്ററി മൈൽഡ് ഉപയോഗത്തിൽ രണ്ട് ദിവസത്തോളം ഫോണിന് ജീവൻ നൽകുന്നു.
- മികച്ച സൗണ്ട് ക്വാളിറ്റി നൽകുന്ന സ്റ്റീരിയോ ലൗഡ് സ്പീക്കർ,
- ടൈപ്പ് C USB,
- അണ്ടർസ്ക്രീൻ ഫിംഗർപ്രിന്റ് സെൻസർ എന്നിവയാണ് ഫോണിന്റെ മറ്റ് ശ്രദ്ധേയ ഫീച്ചറുകൾ.
Body: 160.2x72.9x8 mm, 180g; 3D curved Gorilla Glass front and back, metal frame.
Screen: 6.55" Fluid AMOLED, 1080 x 2400px resolution, 20:9 aspect ratio, 402ppi; 90Hz refresh rate; HDR10+ support.
Chipset: Qualcomm Snapdragon 865 (7nm+): Octa-core (1x2.84 GHz Kryo 585 & 3x2.42 GHz Kryo 585 & 4x1.8 GHz Kryo 585); Adreno 650 GPU.
Memory: 8GB/12GB RAM, 128GB/256GB built-in UFS 3.0 storage.
OS/Software: Android 10, OxygenOS 10.
Rear camera: Main: 48MP, 1/2.0" sensor, 0.8µm pixel size, 25mm equiv., f/1.8 aperture, PDAF, OIS. Ultra wide-angle: 16MP, f/2.2, 13mm equiv. fixed focus; Macro: 2MP, f/2.4.
Front camera: 16MP, f/2.0, 26mm (wide), 1/3.2", 1.0µm, Dual Pixel PDAF.
Video recording: Rear camera: 4K 2160p@30/60fps, Full HD 1080p@30/60/240fps, 720p@480fps. Front camera: Full HD 1080p@30.
Battery: 4,300 mAh, 30W Warp Charge 30T support (comes with the charger).
Misc:NFC; optical under-display fingerprint reader; USB-C 3.1; stereo loudspeakers; IP68 water and dust-proof only for T-Mobile and Verizon units;
Syam Mohan
@teamkeesa