സഞ്ചാരികൾക്ക് മലയാള സിനിമ പുതുമയുടെ വസന്തം എല്ലാക്കാലത്തും ഒരുക്കിയിരുന്നു .കോടമഞ്ഞും മഴയും ഇടുക്കിയുടെ മനോഹാരിതയും വജ്രം പോൽ തിളങ്ങുന്ന ഒന്നായി മലയാളികൾക്ക് വെച്ചുനീട്ടിയ സിനിമയായിരുന്നു ഫഹദ് ഫാസിൽ നായകനായ കാർബൺ.അങ്ങനെ മലയാളികളുടെ കൊട്ടാര സങ്കല്പങ്ങളിലേക്ക് മുത്തശ്ശിയായി അമ്മച്ചി കൊട്ടാരവും വന്നു കയറി.
![]() |
Ammachi Kottaram |
മഞ്ഞിൽ മൂടി നിൽക്കുന്ന ഈ കൊട്ടാരത്തിന്റെ മുറ്റത്തു മഞ്ഞിൽ മൂടി നിൽക്കുന്ന ഫഹദിന്റെ ആദ്യ ദൃശ്യം പോലും നമ്മുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോകും .
നിരവധി നിഗൂഢതകൾ ഒളിപ്പിച്ച ഒന്നായാണ് രണ്ടാം ഭാഗത്തിൽ അമ്മച്ചി കൊട്ടാരം കഥാപാത്ര തുല്ല്യമായ സ്ഥാനം സിനിമയിൽ കൈവരിക്കുന്നത് . കാലങ്ങൾ ഏറെ കഴിഞ്ഞെങ്കിലും പ്രൗഢിയും രാജകീയതയും ഈ അവശിഷ്ടങ്ങളിൽ പോലും ഉണ്ടെന്നു അത്ഭുതത്തോടെ നമ്മൾ തിരിച്ചറിയും.
![]() | |
|
ഇടുക്കി ജില്ലയിലെ പീരുമേടിനടുത്താണ് അമ്മച്ചിക്കൊട്ടാരം.
തിരുവിതാംകൂർ രാജാവിന്റെ ഭാര്യയുടെ വേനൽക്കാല വസതി എന്ന നിലക്കാണ് കൊട്ടാരം നിർമ്മിക്കപ്പെടുന്നത് .ജെ ഡി മൺറോ യുടെ ഗ്ലെൻറോക്ക് എസ്റ്റേറ്റിലാണ് കൊട്ടാരത്തിന്റെ നിൽപ്പ് .
അമ്മച്ചി എന്ന പേരിന്റെ അർഥം മലയാളത്തിൽ 'അമ്മ എന്നാണ്.പക്ഷെ ആ ഒരു അർത്ഥത്തിൽ അല്ല ഈ പേര് വന്നത് എന്നതാണ് യാഥാർഥ്യം .തിരുവിതാംകൂർ രാജ്യത്ത് നിലവിലുണ്ടായിരുന്ന വൈവാഹിക രീതി പ്രകാരം കൊട്ടാരത്തിന്റെ രാഞ്ജി/മഹാറാണി പദവി രാജാവിന്റെ സഹോദരിക്കായിരുന്നു.അങ്ങനെ റാണി പദവി ഇല്ലാത്ത രാജാവിന്റെ ഭാര്യ അമ്മച്ചി എന്ന നാമം സ്വീകരിച്ചു .അങ്ങനെയാണ് ഈ കൊട്ടാരത്തിനു അമ്മച്ചി എന്ന പേര് വന്നത് .
![]() | |
|
ശ്രീ ചിത്തിരതിരുനാൾ രാജാവിന്റെ കാലം മുതൽ ഇവിടെ ജോലി ചെയ്യുന്ന ഒരു ആൾ ഈ കൊട്ടാരത്തിൽ ഉണ്ട് .കാർബൺ സിനിമയിലെ പിള്ളേച്ചൻ സാങ്കല്പികം അല്ല എന്ന് സാരം .
കൊട്ടാരം ഇപ്പോൾ നാശത്തിന്റെ വക്കിൽ ആണെങ്കിലും ഒരു നടു മുറ്റവും മൂന്നു മുറിയും രണ്ടു ഹാളും രണ്ടു രഹസ്യ വഴികളും ഈ കൊട്ടാരത്തിനുള്ളിൽ ഉണ്ട് .അതിൽ ഒന്ന് പീരുമേട് മലമുകളിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കാണ് തുറക്കുന്നത് .എന്നാൽ ഇപ്പോൾ ഈ വഴി അടച്ചിരിക്കുന്നു .മറ്റൊന്ന് കൊട്ടാരത്തിനുള്ളിലെ തന്നെ സഞ്ചാരങ്ങൾക്കാണ് ഉപയോഗിക്കുന്നത് .
![]() | |
|
കൊട്ടാരത്തിന്റെ എല്ലാ ആഢംഭരതയും നമുക്ക് ഈ നിര്മിതികളിൽ കാണാൻ കഴിയും .ഇടുക്കി വരെ യാത്ര ചെയ്ത് വരുന്ന ഒരാൾ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ് അമ്മച്ചി കൊട്ടാരം .