ചെമ്പ്ര കുന്ന് യാത്ര Chembra Peak Wayanad


chembra peak
Chembra Peak

ഒരിക്കൽ ഇവിടെയെത്തിയ ഒരു സഞ്ചാരി കുന്നിൻ മുകളിലെ ചെറു കുളത്തിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചതോടെയാണ് ചെമ്പ്ര സഞ്ചാരികളുടെ കണ്ണിൽ ഇടംപിടിക്കുന്നത് .കേരളത്തിലെ വയനാട് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ആണ് കടൽനിരപ്പിൽ നിന്ന് 2100 മീറ്റർ ഉയരമുള്ള ചെമ്പ്ര കൊടുമുടി. മേപ്പാടി പട്ടണത്തിന് അടുത്താണ് ഈ കൊടുമുടി. ചാലിയാറിന്റെയും കബനിയുടെയും വൃഷ്ടി പ്രദേശമാണ് ചെമ്പ്ര. പ്രകൃതി സ്നേഹികളുടെയും സാഹസിക മലകയറ്റക്കാരുടെയും ഇഷ്ട പ്രദേശമാണിവിടം. വിനോദസഞ്ചാരികൾക്ക് ഇവിടം സന്ദർശിക്കുവാനുള്ള സൗകര്യം വനം വകുപ്പ് ഒരുക്കിയിരിക്കുന്നു. വനസംരക്ഷണ സമിതി അധികാരപ്പെടുത്തിയിരിക്കുന്ന വഴികാട്ടികൾക്കൊപ്പം മാത്രമേ മലകയറ്റം അനുവദിക്കുകയുള്ളു.

chembra peak
Chembra Peak
ഹൃദയത്തിന്റെ ചിഹ്നം .അതോടു കൂടിയ ആകൃതിയുള്ള ഒരു കുളം ,അതിനു അതിരുകൾ തീർത്തു കൊണ്ട് മനോഹരമായ പുല്ലു പുതച്ചു കിടക്കുന്ന മലനിരകളും .മേപ്പാടി ടൌണിൽനിന്നും എരുമക്കൊള്ളിയിലെ ചായ തോട്ടങ്ങൾക്കിടയിലൂടെ 5 കിലോമീറ്റർ (3 മൈൽ) യാത്ര. കൊടുമുടിയുടെ മുകളിലേക്കുള്ള ട്രക്കിംഗ് 3 മണിക്കൂർ എടുക്കും. ഒരു ദിവസം 200 പേർക്ക് മാത്രമാണ് പ്രവേശനം. മലകയറാൻ എത്തുന്നവർ പകൽ 12നകം ഓഫിസിൽനിന്ന് പാസ് എടുക്കണം. ജില്ലാ ടൂറിസം പ്രമോഷൻ കൌൺസിൽ ടൂറിസ്റ്റുകൾക്ക് ഗൈഡുകളും ട്രക്കിംഗ് ഉപകരണങ്ങളും വാടകയ്ക്ക് നൽകുന്നതാണ്.

chembra peak
Chembra Peak

പിന്നീടിങ്ങോട്ട് സഞ്ചാരികളുടെ ഒഴുക്ക് ആയിരുന്നു .കല്യാണ ഫോട്ടോഗ്രാഫർമാരും പ്രകൃതി സ്നേഹികളും ചെമ്പരയുടെ ഭംഗി ആവോളം ആസ്വദിച്ചു .കൊടുമുടിക്ക് മുകളിൽ ഹൃദയത്തിന്റെ ആകൃതിയിൽ ഒരു പ്രകൃതിദത്ത തടാകം ഉണ്ട്. ഹൃദയസരസ്സ് എന്ന ഈ തടാകം നയനമനോഹരമായ ഒരു കാഴ്ചയാണ്. ഇവിടെ ധാരാളം നീലക്കുറിഞ്ഞി ചെടികളും ഉണ്ട്.

chembra peak
Chembra Peak

കഴിഞ്ഞ വേനലിൽ ആരോ ചെമ്പ്ര കുന്നുകൾക്ക് തീ ഇട്ടപ്പോൾ കേരളമോന്നാകെ ദുഖിച്ചു .എന്നാൽ അതിൽ നിന്നെല്ലാം പുനർജനിച്ചു ചെമ്പ്ര സഞ്ചാരികളെ കാത്തിരിക്കുന്നു ..

വയനാട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ..
chembra peak
Chembra Peak


Visiting Time : 7am to 5pm
Chembra Peak Wayanad Entry Fee:
Entry Fee- Rs- 20/-
Trekking Fee- 750/
Guide Charges - Rs- 150/
2 wheelers Parking Fee - Rs-10/-
കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...



Write a travelling experience in Wayanad
Previous Post Next Post