പൊന്മുടി Ponmudi Trivandrum


ponmudi
Ponmudi

കേരളം തലസ്ഥാനത്തുനിന്നും  വളരെ പെട്ടെന്ന് എത്തി ചേരാൻ കഴിയുന്ന പ്രകൃതി സുന്ദര പ്രദേശമാണ് പൊന്മുടി .കെ സ് ആർ ടി സി ബസ്സുകൾ യഥേഷ്ടം സർവീസ് നടത്തുന്ന വിനോദ സഞ്ചാര മേഖല.കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു വിനോദസഞ്ചാര മലമ്പ്രദേശമാണ് പൊന്മുടി. തിരുവനന്തപുരം ജില്ലയ്ക്ക് 61 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പൊന്മുടി കടൽനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരെയാണ്. അറബിക്കടലിനു സമാന്തരമായ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പൊന്മുടിയിലെ കാലാവസ്ഥ വർഷത്തിൽ മിക്കവാറും എല്ലാ സമയവും തണുപ്പും മൂടൽ മഞ്ഞും ഉള്ളതാണ്.
ponmudi
Ponmudi


കോടമഞ്ഞിന്റെ ആലിംഗനമാണ് പൊന്മുടിയുടെ പ്രത്യേകത .മോട്ടോർ സൈക്കിൾ യാത്രികർക്ക് പ്രിയമുള്ള ഇടം കൂടെയാണ് പൊന്മുടി .
നോക്കെത്താ ദൂരത്തോളം പുൽമേടുകൾ,തണുത്ത കാറ്റ്,മുന്നിലൂടെയും പിന്നിലൂടെയും വന്നു കണ്ണ് പൊത്തുന്ന കോടമഞ്ഞു .ഏതു സഞ്ചാരിയുടെയും സ്വപ്നലക്ഷ്യങ്ങളിൽ ഒന്നായി പൊന്മുടി മാറും.

തിരുവനതപുരം ജില്ലയിലെ പൊന്മുടി സഞ്ചാരികൾക്കായി ഒരുക്കുന്നത് പൊന്നിനേക്കാൾ വിലയുള്ള നിമിഷങ്ങളാണ്.ഏതു നിമിഷവും കോടമഞ്ഞു ഇറങ്ങാം.എല്ലാ വേനൽക്കാലത്തും സഞ്ചാരികൾ പൊന്മുടിയിലേക്ക് എത്താനുള്ള കാരണങ്ങളിൽ പ്രധാനം ഇവിടെ ചൂട് കൂടില്ല എന്നതാണ്.പൊന്മുടിയിലെ തേയിലത്തോട്ടങ്ങൾ പ്രശസ്തമാണ്. പൊന്മുടി കൊടുമുടിയിൽ നിന്ന് ഏകദേശം അര കിലോമീറ്റർ അകലെയാണ് വിനോദസഞ്ചാര കേന്ദ്രം. ഈ സ്ഥലം എക്കോ പോയിന്റ് എന്നും അറിയപ്പെടുന്നു. സാഹസിക മലകയറ്റം തുടങ്ങുന്നതിനുള്ള ഒരു തുടക്ക സ്ഥലമാണ് പൊന്മുടി.

നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ മഞ്ഞിൽ പുതച്ചു കിടക്കുന്ന പുൽമേടുകളിൽ നിൽക്കുന്ന നീലഗിരി വരയാടുകളെയും കാണാൻ ആകും .കുന്നിന്റെ മുകളിലെ വാച്ച് ടവറിലേക്ക് ഇപ്പോൾ സഞ്ചാരികൾക്ക് പ്രവേശനം ഇല്ല.ഗോൾഡൻ വാലിയിലും മുകളിലും വനംവകുപ്പിന്റെ ചെക്ക്പോസ്റ്റുകൾ ഉണ്ട്.പ്ലാസ്റ്റിക് വസ്തുക്കൾ അനുവദനീയമല്ല.

കല്ലാറിൽ കുളിക്കാൻ ഇറങ്ങുമ്പോൾ സൂക്ഷിക്കണം.എപ്പോൾ വേണമെങ്കിലും, മല വെള്ളം വരം എന്നുള്ളത് കൊണ്ടാണ്.ഈ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെയാണ് മീന്മുട്ടിയും. പൊന്മുടിക്ക് സമീപത്തായി കാടിനുള്ളിൽ ഒരുപാട് അരുവികളും വെള്ളച്ചാട്ടങ്ങളും നിലനിൽക്കുന്ന ഗോൾഡൻ വാലിയും ആകർഷണമാണ്. കല്ലാർ നദിയിലേയ്ക്കുള്ള ഒരു കവാടവുമാണ് പൊന്മുടി. ഉരുളൻ കല്ലുകളും പച്ചമരങ്ങളും കുളിരുകോരിയ വെള്ളവും ഒരു നല്ല വെള്ളച്ചാട്ടവും മത്സ്യങ്ങളുമുള്ള കല്ലാർ ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. 2000 അടി ഉയരത്തിൽ നിൽക്കുന്ന അഗസ്ത്യകൂടമാണ് ഈ പ്രദേശത്തെ മറ്റൊരു ആകർഷണം. സമീപത്തായി ബ്രൈമൂർ, ബോണക്കാട് തുടങ്ങിയ പ്രദേശങ്ങളും സ്ഥിതിചെയ്യുന്നു.

ponmudi
Ponmudi


ധാരാളം ചെറു വെള്ളചാട്ടങ്ങളും ഇവിടെ ഉണ്ട് .കുടുംബത്തോടൊപ്പം വീക്കെൻഡ്ചിലവഴിക്കാൻ പൊന്മുടിയിലെത്തുന്നവരും അനേകമാണ് .
ട്രക്കിങ് ഇഷ്ടപ്പെടുന്നവർക്ക് അനുയോജ്യമായ സ്ഥലമാണ് .തിരുവനന്തപുരം നഗരത്തിൽ നിന്ന് സംസ്ഥാന പാത 2 (തിരുവനന്തപുരം - നെടുമങ്ങാട് - ചെങ്കോട്ട പാത)യിൽ യാത്രചെയ്യുക. നെടുമങ്ങാട് ചുള്ളിമാനൂർ വിതുര തേവിയോട് അഗസ്ത്യകൂടത്തിനുള്ള വഴിയിൽ ഇടതുവശത്തായി ഗോൾഡൻ വാലിയിലേയ്ക്കുള്ള വഴിയിൽ 22 ഹെയർപിൻ വളവുകൾ കഴിയുമ്പോൾ പൊന്മുടി എത്തുന്നു.

ponmudi
Ponmudi

Previous Post Next Post