മൂന്നാർ ടോപ് സ്റ്റേഷൻ MUNNAR TOP STATION IDUKKI

ചിലവ് കുറഞ്ഞ മൂന്നാർ യാത്ര 

 
സഞ്ചാരികളുടെ പറുദീസയാണ് മൂന്നാർ. ഏതു കാലത്തും സഞ്ചാരികൾ ഇങ്ങോട്ട് ഒഴുകുന്നു. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളെ ഏറ്റവും കൂടുതൽ വിസ്മയിപ്പിക്കുന്ന സ്ഥലമാണ് മൂന്നാർ. 

munnar top stationമൂന്നാറിലെ ഓരോ വളവ് തിരിവുകളിലും മലമടക്കുകളിലും ഒളിഞ്ഞു കിടക്കുന്നത് അത്ഭുതങ്ങൾ മാത്രമാണ്. മൂന്നാറിൽ എത്തിച്ചേരുന്ന സഞ്ചാരികളിൽ ബഹുഭൂരിപക്ഷവും സന്ദർശ്ശിക്കുന്ന സ്ഥലമാണ് ടോപ്സ്റ്റേഷൻ. ടോപ്സ്റ്റേഷൻ സന്ദർശിച്ചില്ലെങ്കിൽ മൂന്നാർ സന്ദർശനം പൂർണ്ണമാവുകയില്ല. 

  • ആലുവ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുക. റെയിൽവേ സ്റ്റേഷന്റെ ഒപ്പോസിറ് KSRTC സ്റ്റാൻഡ് ഉണ്ട്. അവിടുന്ന് മൂന്നാർ ബസ് കിട്ടും, അല്ലെങ്കിൽ കിട്ടുന്ന വണ്ടിയിൽ കയറി കോതമംഗലം ബസ്റ്റേന്റിൽ ഇറങ്ങുക  30 രൂപ ചിലവ് വരൂ.
  • അവിടുന്ന് മൂന്നാർ ബസ് കയറുക 67 രൂപ ടിക്കറ്റ് നു ചിലവ് വരും (ലിമിറ്റഡ് സ്റ്റോപ്) റൂം എടുക്കുന്നുണ്ടെങ്കിൽ നിർബന്ധമായും Makemytrip, Goibibo പോലെയുള്ള ആപ്പ് ഉപയോഗിച്ചു ബുക്ക് ചെയ്യുക. വലിയ ചിലവില്ലാത്ത രീതിയിൽ ഒരു സാധാരണ റൂം 500 രൂപ rangeൽ കിട്ടും. സീസൺ ആയതിനാൽ റൂം റെന്റ് വളരെ കൂടുതൽ ആണ്.
  • പിന്നെ അവിടെ കൊളുക്കുമല 👇പോകാം, അല്ലെങ്കിൽ ഇരവികുളം നാഷണൽ പാർക്കിൽ പോകണമെങ്കിൽ, കൊല്ക്കമല ജീപ്പ് മാത്രമേ പോകു. ചിലവേറിയതാണ്. ഇരവികുളം നാഷണൽ പാർക്ക് പോയാൽ ഏഷ്യയിൽ അവശേഷിക്കുന്ന വരയാട്കളെ കാണാം. അതിന് പഴയ മൂന്നാർ ksrtc സ്റ്റാൻഡിന് മുന്നിൽ ഉള്ള ഗ്രൗണ്ടിലെ ടിക്കറ്റ് കൗണ്ടറിൽ പോയി ടിക്കറ്റ് എടുക്കുക. 120 രൂപ ആണ് ടിക്കറ്റിനു ചിലവ്, കാമറ ഉണ്ടെങ്കിൽ 40 രൂപ വേറെ കൊടുക്കണം.
  • എന്നിട്ട് തൊട്ടടുത്ത് തന്നെ പാർക്ക് സ്ഥിതി ചെയ്യുന്ന രാജമലയിലേക്ക് KSRTC ബസും ജീപ്പും available ആണ്. ബസിന് 25 രൂപയും ജീപ്പിനു 30 രൂപയും ആണ് ചാർജ്. 11 km ആണ് ദൂരം. പാർക്കിൽ എത്തിയാൽ പിന്നെ അവരുടെ വണ്ടിയിൽ സ്പോട്ടിൽ എത്തിക്കും. ഭക്ഷണം വളരെ ചെലവേറിയതാണ്. അതുകൊണ്ട് ചെറിയ ടി ഷോപ്പുകൾ ആശ്രയിക്കുക.
munnar top station
MUNNAR TOP STATION


മൂന്നാർ ടൗണിൽ നിന്ന് 35 കി.മി അകലെയായി സമുദ്രനിരപ്പിൽ നിന്ന് 1700 മീറ്റർ ഉയരത്തിലായി തമിഴ്‌നാട്ടിലെ തേനി ജില്ലയുടെ ഭാഗമായാണ് ടോപ്സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. മൂന്നാറിൽ നിന്ന് ടോപ്സ്റ്റേഷനിലേക്കുള്ള യാത്രയിൽ മാട്ടുപ്പെട്ടി ഡാം, എക്കോ പോയിന്റ്, കുണ്ടള ഡാം, എന്നീ സ്ഥലങ്ങൾ സന്ദർശിക്കാവുന്നതാണ് . മൂന്നാറിൽ നിന്ന് ടോപ്സ്റ്റേഷൻ വരെ വാഹനങ്ങളിൽ യാത്ര ചെയ്യാൻ പറ്റിയ നല്ല റോഡുമുണ്ട്. 

munnar top station
MUNNAR TOP STATION


ബ്രിട്ടീഷ്കാരുടെ കാലത്ത് ഇവിടെയുണ്ടായിരുന്ന റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ടോപ്സ്റ്റേഷന് ആ പേര് ലഭിച്ചത്. കണ്ണൻദേവൻ മലമുകളിലെ തേയിലത്തോട്ടങ്ങളിൽ വളരുന്ന തേയിലകൾ ശേഖരിച്ച് മൂന്നാറിലും മാട്ടുപെട്ടിയിലും എത്തിച്ചേരുന്നത് ഈ റെയിൽവേയിലൂടെയായിരുന്നു. മൂന്നാറിൽ നിന്ന് റോപ്പ്‌വേ വഴിയായിരുന്നു അടിവാരത്തേക്ക് തേയില എത്തിച്ചത്. ഇതുവരെ പോകാത്തവർ ഇനിയുള്ള മൂന്നാർ യാത്രയിൽ ഒരിക്കലും ഈ കാഴ്ച്ചകൾ നഷ്ടമാക്കരുത്.നമ്മൾ സഞ്ചാരികൾ ആണ്. നമ്മൾ കണ്ടത് നമ്മളുടെ വരും തലമുറകളും കാണണം. അതുകൊണ്ട് പ്രകൃതിയെ ദോഷം വരുത്തുന്ന ഒന്നും ചെയ്യാതിരിക്കുക.


Previous Post Next Post