അട്ടപ്പാടി ATTAPPADI


attappadi
ATTAPPADI

പാലക്കാടിലെ മണ്ണാർക്കാടിൽ നിന്നും 38 കി.മി അകലെയായി സ്ഥിതി ചെയ്യുന്ന വളരെ മനോഹരമായ ഒരു സ്ഥലമാണ് അട്ടപ്പാടി. 
സൈലന്റ് വാലി നാഷണൽ പാർക്കിന്റെ താഴ്‌വാരത്താണ് അട്ടപ്പാടി നിലകൊള്ളുന്നത്.പാലക്കാട് ജില്ലയിലാണ് അട്ടപ്പാടി എന്നറിയപ്പെടുന്ന മലയോര പ്രദേശം സ്ഥിതിചെയ്യുന്നത്. ഒരുപക്ഷെ കേരളത്തിൽ ഏറ്റവും കൂടുതൽ ആദിവാസികൾ അധിവസിക്കുന്ന പ്രദേശമാണ് അട്ടപ്പാടി. നയന മനോഹരമായ ഒരുപാട് സ്ഥലങ്ങൾ ഉള്ള ഒരു സ്ഥലം തന്നെയാണ് അട്ടപ്പാടി. ഈ അടുത്ത് ഇറങ്ങിയ "അയ്യപ്പനും കോശിയും" എന്ന മലയാള സിനിമ, അട്ടപ്പാടിയുടെയും പരിസര പ്രദേശങ്ങളുടെയും മനോഹാരിത വിളിച്ചോതുന്നത്.

attappadi
ATTAPPADI


 മനോഹരവും ഗംഭീരവും ആകർഷകവുമായ ഈ ഗ്രാമത്തിന്റെ ഭൂരിഭാഗവും ഫോറസ്റ്റ് ഏരിയ എന്ന നിലയിൽ സർക്കാർ സംരക്ഷണത്തിലാണ്. 
കേരളത്തിലെ ഏറ്റവും ആകർഷകമായ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ഒന്നാണിത്. പർവ്വതങ്ങളുടെയും വനങ്ങളുടെയും നദികളുടെയും സമന്വയമാണ് അട്ടപ്പാടി.വളരെ പ്രസിദ്ധമായ സൈലൻറ് വാലി നാഷണൽ പാർക്ക് (നിശ്ശബ്ദതയുടെ താഴ്‌വര)സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. അട്ടപ്പാടിയിൽ ഉത്ഭവിച്ച് കിഴക്കോട്ട് ഒഴുകുന്ന ഭവാനിപ്പുഴയും പ്രസിദ്ധമാണ്. ഭാരതപ്പുഴയുടെ പ്രധാനപോഷകനദികളുടെ ഉത്ഭവസ്ഥാനം അട്ടപ്പാടി പ്രദേശമാണ്. നെല്ലിപ്പുഴ, കുന്തിപ്പുഴ എന്നിവയാണ് അവയിൽ പ്രധാനം.
വളരെ ദുർലഭമായ വിവിധ തരത്തിലുള്ള മരങ്ങൾ സസ്യങ്ങൾ, ഔഷധ സസ്യങ്ങൾ, വേരുകൾ, വള്ളികൾ തുടങ്ങി വൈവിധ്യമാർന്ന വന്യജീവികളുടെയും പക്ഷികളുടെയും ഒരു സങ്കേതം തന്നെയാണ് ഇവിടം. 
മൃഗപക്ഷി നിരീക്ഷകർ, പ്രകൃതി സ്നേഹികൾ, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാർ തുടങ്ങി എല്ലാത്തരം സഞ്ചാരികളുടെയും ഏറ്റവും പ്രിയ്യപ്പെട്ട സ്ഥലമാണ് അട്ടപ്പാടി. നിറയെ മുടിപ്പിൻ വളവുകളോടു കൂടിയ അട്ടപ്പാടി ചുരം റോഡ്, താഴ്‌വര എന്നിവ നയനാനന്ദം തരുന്നവയാണ്. മണ്ണാർക്കാട് പട്ടണമാണ് അട്ടപ്പാടിയ്ക്ക് ഏറ്റവും അടുത്തുകിടക്കുന്ന പട്ടണം. മണ്ണാർക്കാട് പട്ടണത്തിൽ നിന്നും ഏതാണ്ട് 7 km പിന്നിട്ടു കഴിഞ്ഞാൽ അട്ടപ്പാടി ആരംഭിക്കുകയായി. ആനമൂളി എന്ന സ്ഥലമാണ് അട്ടപ്പാടിയുടെ തുടക്കം.
കൂടാതെ, ഏവരുടെയും മനം കവർന്ന സിനിമ ലൊക്കേഷൻ കൂടിയാണ് ഈ സ്ഥലം. അയ്യപ്പനും കോശിയും എന്ന സിനിമയിലൂടെ അട്ടപ്പാടിയുടെ സൗന്ദര്യത്തെ സ്‌ക്രീനിലൂടെ ആസ്വദിച്ചവർ ഒരിക്കൽ എങ്കിലും ഈ പ്രദേശത്തേക്ക്‌ ഒരു യാത്ര പോവാൻ കൊതിച്ചിട്ടുണ്ടാവും. 
മല്ലീശ്വരന്‍ എന്ന കൊടുമുടി ശിവലിംഗമായി കരുതി ആരാധിക്കുന്നവരാണ് ഇവിടത്തെ ആദിവാസികള്‍. ഫെബ്രുവരി/മാർച്ച് കാലത്ത് ശിവരാത്രി മഹോത്സവം മല്ലീശ്വരക്ഷേത്രത്തിൽ കൊണ്ടാടുന്നു. ആദിവാസി ഗോത്രപൂജാരിമാർ മല്ലീശ്വരൻ മലയിൽ അന്നു രാത്രി വിളക്കുതെളിക്കുകയും, പൂജകൾ നടത്തുകയും ചെയ്യുന്നു. ഇവരുടേതായ പ്രത്യേക ആഘോഷങ്ങളും ഉത്സവങ്ങളും നിറമുള്ള കാഴ്ചകളാണ് ഒരു സഞ്ചാരിക്ക് സമ്മാനിക്കുന്നത്.
അട്ടപ്പാടിയിൽ എത്തിക്കഴിഞ്ഞാൽ പിന്നെ അങ്ങോട്ട് സഞ്ചാരികൾക്ക് ഓരോ കോണും വിസ്മയം തീർക്കുന്നവയാണ്. മല്ലേശ്വരം മുടി - അട്ടപ്പാടിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്. പ്രദേശവാസികൾ ഈ കൊടുമുടിയെ ഭീമാകാരമായ ശിവലിംഗമായി കണ്ട് ആരാധിക്കുന്നു.

attappadi
ATTAPPADI


കുന്തിപ്പുഴ- ഇതൊരു വറ്റാത്ത നദിയാണ്. ഏത് കാലത്തും ഇതിന്റെ നിറം തവിട്ടുനിറമാവുകയില്ല എന്നത് ഇതിന്റെ പ്രത്യേകതകളാണ്.ഇങ്ങനെ യാത്രികർക്ക് വിസ്മയം തീർത്ത് ധാരാളം കൊടുമുടികളും നദികളും എല്ലാം കൊണ്ട് സമൃദ്ധമാണ് അട്ടപ്പാടി. 
ഇവിടുത്തെ നിവാസികൾ പ്രധാനമായും ഗോത്രവർഗ്ഗക്കാരാണ്.
എത്തിച്ചേരാൻ ഉള്ള വഴി/ താമസ സൗകര്യം 👇
അടുത്തുള്ള പട്ടണം മണ്ണാർക്കാട് - 53കിലോമീറ്റർ അകലെ (ആനക്കട്ടിയിൽ നിന്നും) മണ്ണാർക്കാടുനിന്നും ആനക്കട്ടിയിലേക്ക് ധാരാളം ബസ്സുകളുണ്ട്. (ആനക്കട്ടി അട്ടപ്പാടി പ്രദേശത്തെ ഒരു സ്ഥലമാണ്).
മണ്ണാ‍ർക്കാടും അഗളിയിലും താമസ സൗകര്യം ലഭിക്കും.



Previous Post Next Post