കൈനകരിയിലേക്കൊരു യാത്ര ആലപ്പുഴ Kainakiry Alappuzha

കൈനകരി KAINAKARI

kainakary
Kainakiri
ആമേൻ സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതമായ ദേശമാണ് കൈനകരി. 
ആലപ്പുഴ ജില്ലയിൽ, കുട്ടനാട് താലൂക്കിൽ, ചമ്പക്കുളം ബ്ലോക്കിൽ 3664 ചതുരശ്ര കിലോമീറ്റർ വിസ്‌തീർണമുള്ള ഗ്രാമപഞ്ചായത്താണ് കൈനകരി. 

kainakary
Kainakiri


ആലപ്പുഴ പട്ടണത്തിൽ നിന്നും 8 കിലോമീറ്റർ കിഴക്ക് മാറിയിട്ടാണ് കൈനകരി പഞ്ചായത്തുള്ളത്. സാക്ഷരതാ നിരക്കിൽ വളരെ മുന്നിലുള്ള ഗ്രാമം കൂടിയാണിത്. പമ്പയും മറ്റു ചെറു നദികളും ചേർന്ന് വേമ്പനാട്ട് തടാകത്തിലൂടെ ഒഴുകുന്നു.

kainakary
Kainakiri


 അഞ്ചിലധികം നദികളും, കായലും സൃഷ്ടിക്കുന്ന എക്കൽ നിക്ഷേപം കൈനകരിയെ പൊന്നു വിളയുന്ന മണ്ണാക്കി മാറ്റുന്നു. 
കരിമീനും, ഷാപ്പും, നെൽപ്പാടങ്ങളും, കായലും പിന്നെ നല്ല മനുഷ്യരും ചേർന്ന് കൈനകരിയെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റുന്നു.

kainakary
Kainakiri
 
ആമേൻ, സൗണ്ട് തോമ, ഓ മൈ കടവുളേ, കുട്ടനാടൻ മാർപാപ്പ, മൈ ബോസ്സ്, ഹാപ്പി സർദാർ തുടങ്ങിയ സിനിമകൾ കൈനകരിയുടെ സൗന്ദര്യം ഒപ്പിയെടുത്തവയാണ്. 

കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...
Previous Post Next Post