വാഗമൺ യാത്ര ഇടുക്കി Vagamon


vagamon
Vagamon

മലയാള സിനിമയുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് വാഗമൺ .പാട്ടും,ആത്മഹത്യയും ,മഞ്ഞും ,ചെറു മൊട്ടക്കുന്നുകളും ,മൊട്ടക്കുന്നുകളിൽ പറ്റിച്ചേർന്നു കിടക്കുന്ന പുല്ലും ,കാറ്റും ....യാത്രകള്‍ ഇഷ്ടപ്പെടുന്ന പലരുടെയും വീക്‌നെസ്സാണ് ഹൈറേഞ്ചുകള്‍. ഇടുക്കി,കോട്ടയം‍ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു വിനോദസഞ്ചാര മലമ്പ്രദേശം ആണ് വാഗമൺ. കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ ഈരാറ്റുപേട്ടയിൽ നിന്നും 25 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന വാഗമണ്ണിന്റെ പ്രകൃതിസൗന്ദര്യം പ്രശസ്തമാണ്. ലോകത്തിലെ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ നാഷണൽ ജ്യോഗ്രഫിക് ട്രാവലർ ഉൾപ്പെടുത്തിയ പത്ത് വിനോദ കേന്ദ്രങ്ങളിലൊന്നാണിത്.

vagamon
Vagamon


കോളനി വാഴചക്കാലത് വേനൽ ചൂടിൽ നിന്നും മറ്റും രക്ഷ നേടാനായി ബ്രിട്ടീഷ് കാർ  കണ്ടെത്തിയ സ്ഥലങ്ങളിലൊന്നാണ് വാഗമൺ
.അത് കൊണ്ട് തന്നെ ബ്രിട്ടീഷ് കാർ  പണി കഴിപ്പിച്ച ധാരാളം കെട്ടിടങ്ങളും ഇവിടെ ഉണ്ട് .ഇടുക്കിയുടെ വശ്യ മനോഹാരിത യഥാർത്ഥത്തിൽ അതിന്റെ പൂർണതയിൽ ലഭിച്ചിരിക്കുന്നത് വാഗമണ്ണിനാണെന്നു നിസ്സംശയം പറയാം. സംസ്ഥാനത്തെ ഒരു പ്രധാന ഹണിമൂണ്‍ ലൊക്കേഷനാണ് വാഗമൺ. പരന്നുകിടക്കുന്ന പച്ചപ്പുല്‍മേടുകളും നീലമയുള്ള മലനരികളും, പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകിയെത്തുന്ന പുഴകളും, വെള്ളച്ചാട്ടങ്ങളും, ചില്ലുപോലെ നിശ്ചലമായി കിടക്കുന്ന തടാകങ്ങളുമെല്ലാം ചേര്‍ന്ന് വാഗമണിനെ സ്വര്‍ഗീയമാക്കുന്നു.

vagamon
Vagamon


വാഗമണ്ണിലെ കുരിശ്ശ് മല കേന്ദ്രീകരിച്ചു പിന്നീട് ഇവിടെ എത്തിച്ചേർന്ന ക്രിസ്ത്യൻ മത വിശ്വാസികളാണ് വാഗമണ്ണിലെ വളർച്ചയ്ക്ക് പിന്നിൽ .ധാരാളം തേയിലത്തോട്ടങ്ങളും വ്യൂ പോയിന്റുകളും വാഗമണ്ണിൽ ഉണ്ട് .
കുരിശ്ശ്മല തന്നെ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് .നിബിഢമായ പൈന്‍കാടുകളാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. തങ്ങള്‍ പാറ, മുരുഗന്‍ ഹില്‍, കുരിശുമല എന്നിവയാണ് ഇവിടുത്തെ പ്രധാന കേന്ദ്രങ്ങള്‍. സഞ്ചാരികള്‍ക്ക് പലതരം വിനോദങ്ങള്‍ക്കുള്ള സാധ്യതകളാണ് വാഗമണ്‍ തുറന്നിടുന്നത്. പാറക്കൂട്ടക്കളില്‍ ഒരു റോക്ക് ക്ലൈംബിങ്ങാണ് ലക്ഷ്യമെങ്കില്‍ അതിനും ട്രക്കിങ്ങഇനും മലകയറ്റത്തിനും പാരഗ്ലൈഡിങ്ങിനുമെല്ലാം ഇവിടെ സൗകര്യമുണ്ട്. ഇനി ഇതൊന്നും വേണ്ട വെറുതേ നടന്ന് കാടും മേടും പൂക്കളും കാണണമെന്നാണെങ്കില്‍ വാഗമണില്‍ നിറയെ ഇതൊക്കെത്തന്നെയാണുള്ളത്.
vagamon
Vagamon


കല്യാണ ഫോട്ടോഗ്രാഫർമാരുടെ പ്രിയ കേന്ദ്രം കൂടെയാണ് വാഗമൺ 
തേക്കടി ,കുളമാവ് ,പീരുമേട്  തുടങ്ങി ജില്ലയിലെ പ്രധാന ടുറിസ്റ് കേന്ദ്രങ്ങളിലേക്കെല്ലാം വാഗമണ്ണിൽ നിന്നും പെട്ടെന്ന് എത്തിച്ചേരാം .അനേകം ജാതി പുഷ്പങ്ങളും പക്ഷികളും സസ്യലതാദികളും ഇവിടെയുണ്ട്. ഏഷ്യയുടെ സ്‌കോട്‌ലാന്റ് എന്നാണ് വാഗമണിനെ വിശേഷിപ്പിക്കുന്നത്. നാഷണല്‍ ജിയോഗ്രാഫിക് ട്രാവല്‍ തിരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും മനോഹരമായ 50 സ്ഥലങ്ങളുടെ പട്ടികയില്‍ വാഗമണും ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക ഹില്‍ സ്റ്റേഷനുകളിലെയും സാധ്യതകള്‍ തിരിച്ചറിഞ്ഞ് അവിടം വാസയോഗ്യമാക്കിയെടുത്തത് ബ്രിട്ടീഷുകാരായിരുന്നു. വാഗമണിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. കോളനിവാഴ്ചക്കാലത്ത് വേനല്‍ച്ചൂടില്‍ നിന്നും രക്ഷേടാനായി വേനല്‍ക്കാലവസിതളും മറ്റും പണിയാനായി ബ്രിട്ടീഷുകാര്‍ കണ്ടെത്തിയ സ്ഥലമാണിത്. മാത്രമല്ല ഇവിടെ തേയിലത്തോട്ടങ്ങള്‍ തുടങ്ങിയതും അവര്‍തന്നെയാണ്.
vagamon
Vagamon


 വാഗമണ്ണിന്‌ ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കോട്ടയം ആണ്  കോട്ടയത്ത് നിന്നും 65 കിലോമീറ്റെർ സഞ്ചരിച്ചാൽ വാഗമൺ ആയി .കേരളത്തിലെ പ്രധാന സ്ഥലങ്ങളിൽ നിന്നെല്ലാം കോട്ടയത്തേക്ക് കെ സ് ആർ ടി സി  അടക്കമുള്ള ബസ് സർവീസുകൾ ലഭ്യമാണ് .തൊടുപുഴയിൽ നിന്നും 43 km, കുമിളിയിൽ നിന്ന് 45 km, കോട്ടയത്തു നിന്നും 65 km, അകലെയാണ് വാഗമൺ. പ്രധാന നഗരമായ കൊച്ചി വാഗമണ്ണിൽ നിന്നും 102 km ദൂരവും ഉണ്ട്.

Previous Post Next Post