തൂവാനം വെള്ളച്ചാട്ട ഇടുക്കിയുടെ ആതിരപ്പള്ളി Thoovanam Idukki

ഇടുക്കി ജില്ലയിലെ (മൂന്നാർ) മറയൂരില്‍ നിന്നും 10 കിലോമീറ്റര്‍ മാറി, ജൈവവൈവിധ്യം കൊണ്ട് അമ്പരപ്പിച്ച ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലായാണ് തൂവാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വന്യജീവി സങ്കേതത്തിനുള്ളിൽ പാമ്പാർ എന്ന സ്ഥലത്തായാണ് വെള്ളച്ചാട്ടമുള്ളത്.
പമ്പാര്‍ നദിയില്‍ നിന്നാണ് ഈ വെള്ളച്ചാട്ടം രൂപപ്പെടുന്നത്. വെള്ളച്ചാട്ടത്തിന് പരിസരത്ത് ട്രക്കിങ് ട്രെയിലുകളുണ്ട്. വര്‍ഷത്തില്‍ എല്ലാകാലത്തും തൂവാനം വെള്ളച്ചാട്ടം സന്ദര്‍ശകര്‍ക്കായി തുറന്നിട്ടിരിയ്ക്കും. കരിമുട്ടി ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിന്നും തുടങ്ങുന്ന ട്രക്കിങ് ട്രെയില്‍ അവസാനിയ്ക്കുന്ന വെള്ളച്ചാട്ടത്തിനടുത്താണ്. വന്യജീവികളെയും ജൈവവൈവിധ്യവും മറ്റും കണ്ടുകൊണ്ടുള്ള ട്രക്കിങ്ങിന് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഗൈഡുകളുമുണ്ട്.

thoovanam waterfalls
Thoovanam

മൂന്നാറിൽ നിന്നും 60 കിലോമീറ്റർ ദൂരെയാണ് തൂവാനം വെള്ളച്ചാട്ടം (THOOVANAM WATERFALL). വർഷം മുഴുവൻ നന്നായി വെള്ളം ഉണ്ടെങ്കിലും മഴക്കാലമാണ് ഏറ്റവും സുന്ദരമായി വെള്ളച്ചാട്ടം മാറുന്നത്. ആ ദൃശ്യം പകർത്താൻ ധാരാളം ഫോട്ടോഗ്രാഫർ മാരും ഇങ്ങോട്ടേക്കു എത്തും. മനോഹരമായ കാഴ്ചയാണ് വെള്ളച്ചാട്ടത്തിന്റേത്. വെള്ളിപ്പാളികള്‍പോലെ ഒലിച്ചുവീഴുന്ന വെള്ളവും ചുറ്റുമുള്ള പച്ചപ്പുമെല്ലാം കണ്ണിന് ആനന്ദം പകരുന്നതാണ്. ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മനോഹരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പറ്റിയസ്ഥലമാണിത്. 84 അടി മുകളിൽ നിന്നും താഴേക്ക് പതിഞ്ഞൊഴുകുന്ന തൂവാനം വെള്ളച്ചാട്ടം പക്ഷേ, അല്പം സാഹസികർക്കു മാത്രം എത്തിച്ചേരുവാൻ പറ്റുന്ന ഒന്നാണ്.

thoovanam waterfalls
Thoovanam


അപകട സാധ്യത വളരെ കുറവാണ് എന്നതാണ് ഈ വെള്ളച്ചാട്ടത്തിന്റെ പ്രധാന പ്രത്യേകത. ചിന്നാർ വന്യജീവി സങ്കേതത്തിന് ഉള്ളിൽ  കൂടെ ഒഴുകുന്ന പാമ്പാർ നദിയിലാണ് 140 അടിയോളം ഉയരത്തിൽ നിന്നും പതിക്കുന്ന ഈ വെള്ളച്ചാട്ടമുള്ളത്
വനത്തിലൂടെ ഏകദേശം മൂന്നു മണിക്കൂറോളം നീളുന്ന ട്രക്കിങ്ങിലൂടെയാണ് കാടിനുള്ളിലെ വെള്ളച്ചാട്ടത്തിലെത്താനാവൂ. വെള്ളച്ചാട്ടം അടുത്തു നിന്നും കാണാം എന്നതു മാത്രമല്ല, അതിലിറങ്ങുവാനും കുളിക്കുവാനും ഒക്കെ സൗകര്യം ഇതിലുണ്ടാവും. ഇന്ത്യക്കാർക്ക്225 രൂപയും വിദേശികൾക്ക് 600 രൂപയുമാണ് ട്രക്കിങ്ങ് ഫീസായി ഈടാക്കുന്നത്.
thoovanam waterfalls
Thoovanam


പ്രകൃതി സൗന്ദര്യം ആസ്വദിച്ച് ഇവിടെ ഈ ശാന്തതയിൽ ഇരിക്കാൻ സഞ്ചാരികൾ താത്പര്യപ്പെടുന്നു. ധാരാളം സ്വകാര്യ താമസസ്ഥലങ്ങൾ ഇവിടെ ലഭ്യമാണ്. നിറഞ്ഞൊഴുകുന്ന തൂവാനം വെള്ളച്ചാട്ടം അതിരപ്പള്ളിയെ ഓർമിപ്പിക്കുന്നു. വർഷത്തിൽ എല്ലായ്പ്പോഴും എത്തിച്ചേരുവാൻ പറ്റിയ ഇടമാണിത്. എന്നാൽ കനത്ത മഴ പെയ്താൽ വെള്ളച്ചാട്ടത്തിന് ശക്തി കൂടും എന്നതുകൊണ്ട് ആ സമയത്ത് വെള്ളത്തിൽ ഇറങ്ങുവാൻ അനുവദിക്കാറില്ല.
ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ പാമ്പാർ ഒഴുകി വന്നു സൃഷ്ടിക്കുന്നതാണ് തൂവാനം വെള്ളച്ചാട്ടം.
മറയൂർ ഉടുമലൈ ദേശീയപാതയിൽ നിന്നും 8 കിലോമീറ്റർ അകലെയായാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.ഉടുമൽപെട് - മറയൂർ ദേശീയപാതയിൽ നിന്നുള്ള തൂവാനത്തിന്റെ ചിത്രങ്ങളാണ് സഞ്ചരിവുകളെ കൂടുതലായും ആകർഷിച്ചത്.
84 അടി ഉയരത്തിൽ നിന്നാണ് ഈ വെള്ളച്ചാട്ടം ഉത്ഭവിക്കുന്നത്.വന്യജീവി സങ്കേതം ആയതിനാൽ അപൂർവയിനം പക്ഷിമൃഗാദികളെ നമുക്ക് ഇവിടെ കാണാൻ ആകും.മൂന്നാർ പട്ടണത്തിൽ നിന്നും 60 കിലോമീറ്റെർ ദൂരമാണ് തൂവാനം വെള്ളച്ചാട്ടത്തിലേക്കുള്ളത്.മൂന്നാറിൽ നിന്നും മറയൂർ-ചിന്നാർ വഴി വന്യജീവി സങ്കേതത്തിലെത്താം. മറയൂർ - ഉടുമലൈ സംസ്ഥാന പാതയിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയായാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
Previous Post Next Post