![]() |
Kadamakudi Island |
കടമക്കുടി ദ്വീപുകൾ കൊച്ചി നഗരത്തിൽ നിന്നും 8 കിലോമീറ്റർ മാത്രം അകലെയാണ്. പതിനാല് ദ്വീപുകളുടെ ഒരു കൂട്ടമാണ് കടമക്കുടി. മുരിക്കൽ, പാലിയം തുരുത്ത്, പിഴാല, ചെറിയ കടമക്കുടി, പുളിക്കപ്പുറം, മൂലമ്പിള്ളി, പുതുശ്ശേരി, ചേരിയം തുരുത്ത്, ചെന്നൂർ, കോടാട്, കോരാമ്പാടം, കണ്ടനാട്, കരിക്കാട് തുരുത്ത് എന്നവയാണ് അത്.
![]() |
Kadamakudi Island |
പ്രഭാത സമയമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും നല്ലത്. ഇടപ്പള്ളിയിൽ നിന്നും വെറും 30 മിനുട്ട് യാത്ര മാത്രമാണിങ്ങോട്ട് ഉള്ളത്. പുലർകാല നടത്തത്തിനിറങ്ങുന്നവർ ഇവിടം തിരഞ്ഞെടുക്കാറുണ്ട്. ഫോട്ടോഗ്രാഫർമാരുടെ ഇഷ്ടലൊക്കേഷൻ ആണ് കടമക്കുടി. പാടങ്ങളും, തോടുകളും, അമ്പലങ്ങളും, കാവും, കുളക്കടവുകളും, നന്മ നിറഞ്ഞ അയൽപക്കങ്ങളും, വായനശാലകളും, അന്തിക്കൂട്ടങ്ങളും നാട്ടുവഴികളും കൊണ്ട് സൗന്ദര്യം തുളുമ്പുന്നിടം.
![]() |
Kadamakudi Island |
കായലും പാടങ്ങളും ദേശാടനപക്ഷികളും ഞണ്ടും കൊഞ്ചും കള്ളും ഇവയൊക്കെ ഓർക്കുമ്പോൾ തന്നെ എല്ലാവരും ഓർക്കുന്നത് ആലപ്പുഴയുടെ തീരങ്ങളാണ് .എന്നാൽ എറണാകുളത്തിന്റെ കുട്ടനാട് എന്ന സ്ഥാനപ്പേര് ഊട്ടി ഉറപ്പിക്കുകയാണ് കടമക്കുടി.എറണാകുളം ജില്ലയിലെ തന്നെ കുമ്പളങ്ങിയും ആൾക്കാർക്കിടയിൽ അറിയപ്പെടുന്നുണ്ട് എങ്കിലും കൂടുതൽ ക്ലിക്ക് ആയി പോയത് കടമക്കുടി തന്നെ.
1341 ൽ കൊച്ചി അഴിമുഖം രൂപപ്പെട്ടപ്പോൾ ഉടലെടുത്ത ദ്വീപുകളിൽ ഒന്നാണ് കടമക്കുടി.1963 വരെ ചേരാനല്ലൂർ പഞ്ചായത്തിന്റെ ഭാഗമായിരുന്ന കടമക്കുടി ദ്വീപുകൾ കല്യാണ ഫോട്ടോഗ്രാഫർമാരുടെ പ്രിയപ്പെട്ട സങ്കേതങ്ങളിൽ ഒന്നായി മാറി കഴിഞ്ഞു.
താരതമ്മ്യേന വലിയൊരു ദ്വീപ് സമൂഹമാണ് കടമക്കുടി.എന്നാൽ കുറഞ്ഞ ഭാഗം മാത്രമാണ് സഞ്ചാരികൾക്കിടയിൽ അറിയപ്പെടുന്നത്.നാലുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട ഈ ദ്വീപ് വാസികളുടെ പ്രധാന ഉപജീവന മാർഗ്ഗം മത്സ്യബന്ധനമാണ്.പുതിയതായി റോഡ് നിര്മിക്കപ്പെട്ടെങ്കിലും ബോട്ടുകളും ചെറുവള്ളങ്ങളും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
കുടുംബസമേതവും നാട്ടുകാർക്കൊപ്പവും ഇവിടം സന്ദർശിക്കുന്ന എറണാകുളം കാരുടെ എണ്ണം കൂടിവരുകയാണ്.
കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...