കൊളിക്കുമലൈ kolikkumalai Idukki Thamilnadu

കൊളിക്കുമലൈ യാത്ര kolikkumalai Idukki Thamilnadu
കൊളിക്കുമലൈ.KOLUKKIMALAI
kolukkumalai
KOLUKKIMALAI

   ഉയരം കൂടും തോറും ചായയുടെ സ്വാദും  കൂടും എന്ന് പറയുന്നത് ശരിയാണെന്നു തെളിയിക്കുകയാണ് ,ഇടുക്കി തമിഴ്നാട് അതിരിലെ കൊളിക്കുമലൈ .ഇടുക്കിയിൽ ഉദയാസ്തമയ കാഴ്ചകൾക്ക് മറ്റൊരു സ്ഥലവും തേടേണ്ടതില്ല, തമിഴ്‌നാട് സംസ്ഥാനത്തിലെ തേനിജില്ലയിലെ ബോഡിനായ്‌ക്കനൂർ മുൻസിപ്പാലിറ്റിയിലാണ്, സമുദ്രനിരപ്പിൽ നിന്നും 8000 അടിയോളം ഉയരത്തിലായി കൊളുക്കു മല സ്ഥിതിചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള തേയിലത്തോട്ടങ്ങൾ കൊളുക്കുമലയിലാണ് ഉള്ളത്. 75 വർഷത്തിലേറെ പഴക്കമുള്ള ഒരു തേയില ഫാൿറ്ററി കൊളുക്കുമലയിൽ നിലനിൽക്കുന്നുണ്ട്.
kolukkumalai
KOLUKKIMALAI


തേനി ജില്ലയിലെ ബോഡിനായ്ക്കനൂർ മുന്സിപ്പാലിറ്റിയിലാണ് ,സമുദ്ര നിരപ്പിൽ നിന്നും 8000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കൊളുക്കുമല എന്ന് മലയാളികൾ വിളിക്കുന്ന കൊളുക്കുമലൈ .
വ്യാപകമായി തേയിലത്തോട്ടങ്ങൾ കൃഷി ചെയ്യുന്ന ഇവിടം ഉധ്യസ്ഥമായ കാഴ്ചകൾക്ക് ഏറ്റവും അനുചിതമായ സ്ഥലമാണ് .മീശപ്പുലിമലക്കും തിപ്പടാ മലക്കും അടുത്ത് തന്നെയാണ് ഈ മലയും.കോട്ടഗുഡി പ്ലാന്റേഷൻ ആണ് ഇപ്പോൾ അതിന്റെ ഉടമസ്ഥർ. 8651 അടി ഉയരമുള്ള മീശപുലിമല, 6988 അടി ഉയരമുള്ള  തിപ്പടാമല എന്നീ മലകൾ കൊളുക്കുമലയുടെ പ്രാന്തപദേശത്താണ്, മൂന്നാർ  പട്ടണത്തിൽ നിന്നും ഏകദേശം 35 km ദൂരെയായി നിലകൊള്ളുന്ന കൊളുക്കുമലയിലേക്ക് റോഡ് മാർഗ്ഗമുള്ള പ്രവേശനം കേരളത്തിൽ നിന്ന് മാത്രമേയുള്ളൂ, പ്രകൃതിഭംഗിയാല്‍ സമൃദ്ധമായ ഈ പ്രദേശം ഫോട്ടോഗ്രാഫേഴ്‌സിനെ ഇഷ്ടസ്ഥലങ്ങളിൽ ഒന്നാണ്.
kolukkumalai
KOLUKKIMALAI


ബ്രിട്ടീഷ് സർക്കാരിന്റെ കാലത്തുള്ള തേയില ഫാക്ടറികളും ഇവിടെ കാണാനുണ്ട് .മൂന്നാർ ടൗണിൽ നിന്നും ഏകദേശം 35 കിലോമീറ്റര് അകലെയായി സ്ഥിതി ചെയ്യുന്ന ഇവിടേക്ക് കേരളത്തിൽ നിന്ന് മാത്രമേ റോഡ് ഉള്ളൂ .ചിന്നക്കനാൽ പഞ്ചായത്തിലെ സൂര്യനെല്ലി വഴിയാണു കൊളുക്കുമലയിലേക്കു പോകുന്നത്. മൂന്നാറിൽ നിന്നു ദേവികുളം വഴി ചിന്നക്കനാലിലെത്തിച്ചേരാം. അവിടെ നിന്നു കൊളുക്കുമലയിലേക്കു പോകണമെങ്കിൽ ട്രിപ്പ് ജീപ്പുകളുടെ സഹായം തേടണം. സൂര്യനെല്ലിയിൽ നിന്നു കൊളുക്കുമല വരെയുള്ള 12 കിലോമീറ്റർ ദുർഘടപാതയായതിനാൽ ജീപ്പ് മാത്രമേ ഇതുവഴി സഞ്ചരിക്കൂ.
kolukkumalai
KOLUKKIMALAI


മലയടിവാരങ്ങളിൽ പുതഞ്ഞു കിടക്കുന്ന മഞ്ഞും .മലനിരകളുടെ ഉയരവും സഞ്ചാരികളെ വിസ്മയിപ്പിക്കും തീർച്ച .
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.