കുറുമ്പലക്കോട്ട യാത്ര Kurumbalakotta Wayanad


kurumbalakotta
Kurumbalakott
വയനാട് ജില്ലയിൽ കല്പറ്റക്ക് സമീപം സ്ഥിതി ചെയ്യുന്ന കുന്നാണ് കുറുമ്പാലക്കോട്ട. 
അതിരാവിലെ മഞ്ഞു പുതച്ചു കിടക്കുന്ന മലനിരകൾക്ക് മുകളിൽ സൂര്യൻ ഉദിച്ചുയരുന്നതാണ്  കുറുമ്പലക്കോട്ടയുടെ  പ്രത്യേകത. മലയടിവാരം വരെ വാഹനം എത്തും. ശേഷം തദ്ദേശവാസികൾ ഒരുക്കിയിരിക്കുന്ന paid പാർക്കിങ് സേവനം ഉപയോഗിക്കാം. 

kurumbalakotta
Kurumbalakott

നല്ല തണുപ്പാണ്, കോടമഞ്ഞിനൊപ്പം വീശുന്ന കാറ്റ് അസ്ഥികളെ പോലും തണുപ്പിക്കുന്നു. 

പശ്ചിമഘട്ട മലനിരകളും, ഡെക്കാൻ പീഠഭൂമിയുടെ ഭാഗമായിട്ടുള്ള മലനിരകളും ഒരുമിച്ച് ചേരുന്ന പ്രദേശം കൂടെയാണിവിടം. 3251 അടിയാണ് കുറുമ്പലക്കോട്ടയുടെ ഉയരം. 

kurumbalakotta
Kurumbalakott


അൽപനേരം കാത്തിരുന്നാൽ മഞ്ഞു മാറി വയനാടൻ സമതലത്തിന്റെ ദൃശ്യങ്ങൾ കൂടെ കാണാം. ട്രക്കിംഗ് ഇഷ്ടമുള്ളവർക്ക് ഏറ്റവും മികച്ച സ്ഥലം തന്നെയാണ് ഇവിടം. 


kurumbalakotta
Kurumbalakott


അടുത്ത കാലത്തു മാത്രമാണ് ഈ സ്ഥലം പ്രസിദ്ധമായത്. പുലർച്ചെ സൂര്യനുദിക്കും മുൻപ് മല കയറുവാൻ തുടങ്ങിയാൽ സൂര്യോദയം മുകളിൽ നിന്നും കാണാം.. ഒരു പക്ഷേ അന്ന് വരെ കണ്ടതിൽ ഏറ്റവും മികച്ചത്. 

പണ്ട് പഴശ്ശി ബ്രിടീഷുകാരുമായി കുറിച്യരുടെ സഹായത്തോടെ യുദ്ധം നടത്തിയപ്പോൾ ഈ മലനിരകൾ യുദ്ധഭൂമിയായി തിരഞ്ഞെടുത്തിരുന്നു.ചെങ്കുത്തായ കയറ്റങ്ങളും വനവും ബ്രിടീഷുകാരുടെ സൈന്യത്തെ തെല്ലൊന്നുമല്ല വലച്ചത്.ആ സമയത്തു പഴശ്ശി താമസിക്കാനായി തിരഞ്ഞെടുത്ത ഗുഹകളും ഈ മലയ്ക്ക് മുകളിൽ ഉണ്ട് എന്നാൽ അതൊക്കെ കാടിനുള്ളിൽ അകപ്പെട്ടു കിടപ്പാണ് എന്നതിനാൽ അടുത്തേക്ക് എത്തിച്ചേരാൻ ആവില്ല.

kurumbalakotta
Kurumbalakott

വയനാടിന്റെ മീശപ്പുലിമല എന്നാണ് കുറുമ്പാലക്കോട്ട അറിയപ്പെടുന്നത്.പേരിലൊരു കോട്ട ഉണ്ടെങ്കിലും കാഴ്ച്ചയിൽ കോട്ട ഒന്നും ഇവിടെ കാണാൻ ഇല്ല.ഒരു പക്ഷെ പഴശ്ശിയുടെ ഗുഹകളായിരിക്കും കോട്ട എന്ന ഈ പേരിന്റെ വാളിന് പുറകിൽ.കൽപ്പറ്റയിൽ നിന്നും 18 കിലോമീറ്റർ ദൂരം ,കെ സ് ർ ടി സി ബസ് സർവീസ് ഇവിടേക്ക് ഉണ്ട് 1 .5 കിലോമീറ്റർ ഒരു ട്രക്കിങ് കൂടെ മലമുകളിലേക്ക് ഉണ്ട്.




Write a travelling experience in Wayanad
Previous Post Next Post