 |
Padmanabhapuram Palace |
തിരുവിതാംകൂറിന്റെ പഴയ നാട്ടുരാജ്യവും മുൻ തലസ്ഥാന നഗരവും, ഇന്ന് തമിഴ്നാട് കന്യാകുമാരി ജില്ലയിലെ ഒരു ചെറിയ ഗ്രാമവുമായ പദ്മനാഭപുരത്ത് സ്ഥിതി ചെയ്യുന്ന വളരെ പഴക്കമുള്ളതും പ്രസിദ്ധിനേടിയതുമായ കൊട്ടാരമാണിത്.
തമിഴ്‌നാട് സംസ്ഥാനത്തിന്റെ ഭാഗമാണെങ്കിലും ഇപ്പോഴും കേരളത്തിന്റെ ഭാഗമാണിത്. ഭൂമിയും കൊട്ടാരവും കേരള സർക്കാരിന്റേതാണ്. കൊട്ടാരം പരിപാലിച്ചുപോവുന്നത് കേരള പുരാവസ്തു വകുപ്പാണ്.
കേരളപുരം കൊട്ടാരം എന്നും അപരനാമമുണ്ട്.
കന്യാകുമാരി ടൗണിൽ നിന്നും 39 കി.മി, തിരുവനന്തപുരം ടൗണിൽ നിന്നും 60 കി.മി. മാർത്താണ്ഡ വർമ്മ രാജാവ് തന്റെ കുടുംബ ദേവതയായ ശ്രീ പദ്മനാഭന് തന്റെ അധികാരമണ്ഡലം സമർപ്പിച്ചതിന്റെ ഭാഗമായാണ് പദ്മനാഭപുരം എന്ന പേര് ഈ സ്ഥലത്തിന് ലഭിച്ചത്.
1795 ൽ ആണ് തിരുവിതാംകൂർ തലസ്ഥാനം പദ്മനാഭപുരത്തിൽ നിന്നും തിരുവനന്തപുരം ആക്കിയത്. അതോടെ ഈ സ്ഥലത്തിന് പഴയ പ്രൗഢി നഷ്ടമായി എങ്കിലും കൊട്ടാരം ഇന്നും അതിന്റെ ഗാംഭീര്യം പ്രൗഢിയും സംസ്കാരവും കേരത്തിന്റെ തനതായ വാസ്തുവിദ്യാ പാടവവും നിലനിർത്തി പോവുന്നു.
കൊട്ടാരം സമുച്ചയത്തിലെ ക്ലോക്ക് ടവറിന് 300 വർഷം പഴക്കമുള്ള ക്ലോക്ക് ഉണ്ട്. അത് ഇന്നും സമയം നിലനിർത്തുന്നു. ആയിരത്തോളം അതിഥികളെ ഉൾക്കൊള്ളാവുന്ന അതിഥി സൽക്കാര മുറിയുണ്ടിവിടെ.ചാരോട്ടു കൊട്ടാരം എന്ന കൊട്ടാരത്തിലേക്കു രാജാവിനും കുടുംബത്തിനും പരിചാരകർക്കും അത്യാവശ്യ വേളയിൽ രെക്ഷപെടാൻ ഒരു രഹസ്യ പാതയുണ്ടിവിടെ. ഇന്നത് അടച്ചിരിക്കുകയാണ്.
തിരുവിതാകൂർ ചരിത്രത്തിലെ സംഭവങ്ങളെ ചിത്രീകരിക്കുന്ന ചിത്രങ്ങളുടെ ഗാലറി, ആയുധങ്ങൾ, കരകൗശല വസ്തുക്കൾ, പുരാതന രീതിയിൽ നിർമിച്ചിരിക്കുന്ന പലതരം ഫർണിച്ചറുകൾ,വിളക്കുകൾ, കർണാടികൾ, വിവിധതരം ഔഷധ വൃക്ഷങ്ങളുടെ 64 തടികൾ കൊണ്ടുണ്ടാക്കിയ കട്ടിൽ, കല്ല് കട്ടിൽ തുടങ്ങി സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ് കൊട്ടാരം മുഴുവനും.
മണിച്ചിത്രത്താഴ്, ഹിസ് ഹൈനസ് അബ്‌ദുള്ള തുടങ്ങി നിരവധി ക്ലാസ്സിക് ചിത്രങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട് ഈ കൊട്ടാരം.
മണിച്ചിത്രത്താഴിലെ ഒരു മുറൈ വന്തു പാർത്തായ എന്ന ഗാനവും, ഹിസ് ഹൈനസ് അബ്‌ദുള്ളയിലെ ദേവസഭാതലം എന്ന ഗാനവും മലയാളികൾക്ക് എന്നും മറക്കാൻ കഴിയാത്തവയാണ്, കൊട്ടാരത്തിലെ സരസ്വതി മണ്ഡപത്തിൽ ചിത്രീകരിച്ച ഗാനങ്ങളാണിവ. ഇന്നും കൊട്ടാരത്തിലെ സരസ്വതിമണ്ഡപം നവരാത്രി കാലങ്ങളിൽ സംഗീതനൃത്തവിസ്മയങ്ങളുടെ വേദിയാവാറുണ്ട്.
സഞ്ചാരികളെ ഏറ്റവും കൂടുതൽ രോമാഞ്ചംകൊള്ളിക്കുന്ന ഒരനുഭവം തന്നെയാണ് ഈ വിസ്മയലികം.
കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...