മലയാളികളുടെ ഇടയിൽ ഇത്രയേറെ സ്വീകാര്യത ലഭിച്ച വീട് മറ്റൊന്നുണ്ടാകുവാൻ സാധ്യതയില്ല.
വരിക്കാശ്ശേരി മനയും മലയാള സിനിമയും അത്രയേറെ മലയാളികൾക്കുള്ളിൽ വേരുപിടിച്ചു കഴിഞ്ഞിരുന്നു .മലയാളികൾക്കു തറവാട് അല്ലെൽ മന എന്നൊക്കെ പറയുമ്പോൾ ആദ്യം മനസ്സിലേക്കു ഓടി വരുന്നത് ഒട്ടേറെ സിനിമകളിൽ തറവാടായി അഭിനയിച്ചിട്ടുള്ള വരിക്കാശ്ശേരി മനയാണ്. മലയാള സിനിമകളുടെ പ്രിയപ്പെട്ട ലൊക്കേഷൻ കൂടിയായ വരിക്കാശ്ശേരി മന ഒറ്റപാലത്തിനു സമീപം മനിശ്ശേരി എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നു.
|
പരമ്പരാഗത നമ്പൂതിരി വീടുകളുടെ മുതിർന്ന നേതാവാണ് വരിച്ചിശ്ശേരി മന . ഇത് വേരിമാനെഞ്ചെരി മന എന്നും അറിയപ്പെടുന്നു .പാലക്കാടു ഒറ്റപ്പാലത്തുള്ള മനിശ്ശേരി എന്ന ഗ്രാമത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത് . സിനിമ ചിത്രീകരണമില്ലെങ്കിൽ സന്ദർശകർക്കായി മന തുറന്നു കൊടുക്കലുണ്ട് .രഞ്ജിത്, ഐ.വി.ശശി, മോഹന്‍ലാല്‍ ടീമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ദേവാസുരത്തിലൂടെയാണ് മനയുടെ പ്രൗഢി സിനിമാ ലോകം അറിഞ്ഞു തുടങ്ങിയത്. പിന്നീട് ഹിറ്റായ നരസിംഹം, ആറാം തമ്പുരാൻ, ചന്ദ്രോത്സവം, രാവണപ്രഭു, മാടമ്പി തുടങ്ങിയ ചിത്രങ്ങളിലും ഈ മന തന്റെ സജീവ സാന്നിധ്യമറിയിച്ചിട്ടുണ്ട്. സിനിമക്കാര്‍ക്കിടയില്‍ വൻപ്രചാരം ലഭിച്ച മനയെക്കുറിച്ചറിഞ്ഞ് തമിഴ്, തെലുങ്ക്, ഹിന്ദി സിനിമാക്കാരും ഇവിടേക്ക് വരാറുണ്ട്.
മലയാളത്തിൽ മാത്രമല്ല ഒട്ടേറെ സിനിമകളിലൂടെ തമിഴ്‌നാട്ടിലും ഈ മന പ്രശസ്തമാണ്.
|
ആറാം തമ്പുരാൻ, സൂഫി പറഞ്ഞ കഥ ,ജാന ,തൂവൽകൊട്ടാരം , കാവലൻ,വള്ളിത്തേറ്റൻ,മാന്ത്രികൻ ,പ്രേതം 2 തുടങ്ങിയ സിനിമകൾ ഇവിടെയാണ് ചിത്രീകരിച്ചിട്ടുള്ളത് .വള്ളുവനാട്ടിലെ ആഢ്യ സമ്പന്ന ബ്രാഹ്മണ കുടുംബങ്ങളിൽ പ്രഥമസ്ഥാനീയരായിരുന്നു വരിക്കാശ്ശേരി മനക്കാർ. മനിശ്ശേരിയിലെ പ്രമുഖനായ വടക്കൂട്ട് ഹരിദാസ് ആണ് ഇപ്പോൾ വരിക്കാശ്ശേരി മനയുടെ ഉടമസ്ഥൻ. ഹരിദാസും മറ്റു ചില പ്രമുഖരും അടങ്ങിയ ട്രസ്റ്റാണു ഇന്നു വരിക്കാശ്ശേരി മനയുടെ സംരക്ഷണവും നടത്തിപ്പും നോക്കുന്നത്.
ഒറ്റപ്പാലത്ത് നിന്നും ഷൊര്‍ണൂര്‍ക്ക് പോകുന്ന സ്റ്റേറ്റ് ഹൈവേയോട് ചേര്‍ന്നുള്ള ഒരു ചെറുഗ്രാമം ആണ് മനിശ്ശേരി.അവിടെ നിന്നും തെക്കുഭാഗത്തേക്ക് ഭാരതപ്പുഴയിലെക്കുള്ള റോഡിനോട് ചേര്‍ന്നാണ് വിഖ്യാതമായ വരിക്കാശ്ശേരി മന.
സഞ്ചാരികൾക്ക് വരിക്കാശ്ശേരി മനയിലേക്ക് പ്രവേശിക്കാവുന്നതാണ്. ഇതിനായി 20 രൂപയുടെ പാസ്സ് എടുത്താൽ മാത്രം മതി. പക്ഷെ സിനിമാ ഷൂട്ടിംഗ് ഉള്ള ദിവസങ്ങളിൽ ഇവിടേക്ക് മറ്റുള്ളവർക്ക് പ്രവേശനമുണ്ടായിരിക്കില്ല.