മീങ്കര അണക്കെട്ട് (Meenkara Dam).
Meenkara Dam |
1964 ൽ പണിത ഒരു അണക്കെട്ടാണിത്. പാലക്കാട് ഗൗയത്രിപ്പുഴയുടെ കുറുകെയാണിത് പണിതിരിക്കുന്നത്. പാലക്കാട് ടൗണിൽ നിന്നും 39 കിലോമീറ്റർ അകലെയാണിത് സ്ഥിതി ചെയ്യുന്നത്.
|
ഏകദേശം 934 മീറ്റർ നീളവും 18.9 മീറ്റർ ഉയരവുമുള്ള അണക്കെട്ടാണിത്. ജലസേചന ആവശ്യങ്ങൾക്കായിട്ടാണ് നിർമ്മിച്ചതും ഉപയോഗിക്കുന്നതും. എന്നാൽ വിനോദസഞ്ചാരികളുടെ മനം കവരുന്ന ഭംഗിയാണ് ഈ അണക്കെട്ടിന്.
|
ചുറ്റും കാടുകളും പർവ്വതങ്ങളുമാണ് കൂടാതെ മൽസ്യക്കുളങ്ങളും പാർക്കുകളും പൂന്തോട്ടങ്ങളും ഇവിടെ ഉണ്ട്.
ഡാമിലേക്കുള്ള വഴിയിൽ പ്രദേശവാസികളുടെ തെങ്ങുംതോപ്പുകളും നെൽകൃഷിപ്പാടങ്ങളും എല്ലാം നമ്മെ വരവേൽക്കുന്നു.
|
വൈകുന്നേരങ്ങളിൽ വന്നാൽ ഇവിടുന്നു അഴകുള്ള സൂര്യസ്തമയം കാണാം.
പ്രകൃതിസ്നേഹികൾ, ഫോട്ടോഗ്രാഫർമാർ, ബൈക്ക് റൈഡേഴ്‌സ് ഇവർക്കൊക്കെ അനുയോജ്യമായ സ്ഥലം.
കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...