ഇടുക്കി ജില്ലയിലെ പെരിയാറിനു സമീപമുള്ള ഫോറസ്റ്റ് ബോർഡറാണ് സത്രം. ഒട്ടുമിക്ക സമയത്തും കോട മഞ്ഞു നിറഞ്ഞ കാലാവസ്ഥയാണ് ഇവിടം.
വന്യമൃഗങ്ങളെ അടുത്ത് കാണാനാകും എന്നത് പ്രത്യേകതയാണ്. ഓഫ് റോഡായത് കൊണ്ട് ടൂവീലർ സഞ്ചാരികൾക്ക് തിരഞ്ഞെടുക്കാം. ഇനി ഫാമിലി ആയിട്ട് വരുന്നവർക്ക് തേക്കടിയിൽ നിന്ന് ജീപ്പ് സർവ്വീസ് പ്രയോജനപ്പെടുത്താം.പേര് പോലെ തന്നെ "വിശ്രമിക്കാൻ ഒരു ഇടം" വണ്ടി പെരിയാറിൽ നിന്ന് 14 km ഉള്ളിൽ ആയി സ്ഥിതി ചെയ്യുന്ന മലകളാൽ സമ്പന്നമായ ഗ്രാമം. ഇടുക്കി വണ്ടി പെരിയാറിൽ നിന്ന് പരുന്തുംപാറ യിലേക്ക് ഒരു ഓഫ് റോഡ് റൈഡ്, മനസ്സിനെ കുളിർമ പെടുത്തുന്ന ദൃശ്യങ്ങളും കാലാവസ്ഥ കൊണ്ടും അനുഗ്രഹിതം അയ പ്രകൃതി കോടമഞ്ഞാൽ മൂടികിടക്കുന്ന മല നിരകളും ഓഫ് റോഡ് റൈഡും വ്യത്യസ്തമായ അനുഭവം ആയിരിക്കിൻ സഞ്ചാരികൾക്കു നൽകുക.
|
വണ്ടിപ്പെരിയാറിൽ നിന്നും ഏകദേശം 18 കി.മി ദൂരമാണ് ഈ എസ്റ്റേറ്റ് വഴി മൗണ്ട് സത്രം എന്ന സ്ഥലത്തേക്ക്.
പഴയകാല ശബരിമല പാത ഇതിലെയായിരുന്നു. അങ്ങനെയൊരു ഇടത്താവളമായിരുന്നു ഇവിടം. ഗ്രാമങ്ങളിലൂടെ ഓഫ്ഡ് റോഡ് യാത്ര വ്യത്യസ്ത അനുഭവം ആയിരിക്കും. മനസ്സിനെ ശാന്തം ആക്കുന്ന കാറ്റും പച്ചപ്പും, ശബരിമല യിലേക്ക് കാൽനട ആയി പോകുന്ന തീർത്ഥാടകർ ഉപയോഗിക്കുന്ന പ്രധാന കാനനാപാതയും ഇത് ആണ്.
|
പെരിയാർ ഇടുക്കി ജില്ലയിലെ പെരിയാറിനു സമീപ്പമുള്ള ഫോറസ്റ്റ് ബോര്‍ഡറാണ് സത്രം. മിക്കസമയത്തും കോടമഞ്ഞാല്‍ നിറഞ്ഞ അതിമനോഹരമായ ഒരു സ്ഥലമാണിത്. വനൃമൃഗങ്ങളെ അടുത്തു കാണാം എന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രതേൃകത. ടു വീലർ വരുന്നതാണു കൂടുതൽ ആസ്വദിക്കാൻ പറ്റുന്നത്, അങ്ങേയറ്റം നല്ലൊരു ഓഫ് റോഡ് ഫീൽ ഉറപ്പായും അത് തരും(അത്ര easy അല്ല ).മുകളിൽ എത്തിയാൽ കുറെ ആനകളെ കാണാം.ആ പഴയ സത്രത്തിന്റെ അവശിഷ്ടങ്ങൾ കാണാനാകും. തിരുവിതാംകൂർ രാജാക്കന്മാർ ഉൾപ്പടെ വിശ്രമിച്ചിരുന്ന ഈ സത്രം ഇന്ന് നശിച്ച് മണ്ണടിയാറായിരിക്കുന്നു.ഇടുക്കി ജില്ലയിലെ പ്രധാന ആകർഷണം അയ തേക്കടി 18km മാത്രം അകലെ ആണ്.