Chellarkovikkundu |
ചിത്രത്തിൽ കാണുന്ന ഈ ഗ്ലാമർ ഇല്ലേ ..ഇത് തന്നെയാണ് ചെല്ലാർകോവിൽ വെള്ളച്ചാട്ടത്തിന്റെ പ്രത്യേകത .
മറ്റൊരു പ്രത്യേകത കൂടെയുണ്ട് മൂപ്പർ തുടങ്ങുന്നത് കേരളത്തിലും അവസാനിക്കുന്നത് തമിഴ്നാട്ടിലുമാണ് .കുമളിയിൽ നിന്നും ഒരു 15 കിലോമീറ്റർ ദൂരം .മൂന്നാർ -കുമളി റോഡിൽ നിന്നും അണക്കര റോഡ് വഴി തിരഞ്ഞു പോന്നാൽ ചെല്ലാർകോവിൽക്കുണ്ട്എന്ന് വിളിപ്പേരുള്ള ഈ സ്ഥലത്തു എത്താം.
|
നല്ല ഉയരത്തിൽ നിന്നും പതിക്കുന്ന നല്ല അസ്സൽ വെള്ളച്ചാട്ടം .ഒരു ദിവസം ചിലവഴിക്കാൻ മാത്രം ഒന്നും ഇല്ല.പക്ഷെ ഇടുക്കിയിലേക്ക് ഒരു യാത്ര വന്നാൽ തീർച്ചയായും ഇത് കണ്ടിരിക്കണം എന്ന് മാത്രം .
മഴക്കാലത്താണ് ഈ വെള്ളച്ചാട്ടം അതിന്റെ മനോഹാരിത കൈവരിക്കുക.
അന്ന് ഈ റോഡിൻറെ ഇരുവശങ്ങളും വണ്ടികളെയും കൊണ്ട് നിറയും.പശ്ചിമഘട്ടത്തിന്റെ ചെരുവിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ചെല്ലാർകോവിൽ.ഇവിടെ നിന്നും നോക്കിയാൽ തമിഴ്‌നാട്ടിലെ കമ്പം പ്രദേശത്തിനോട് മുഖം തിരിച്ചാണ് വെള്ളച്ചാട്ടം പതിക്കുന്നത് എന്ന് മനസ്സിലാകും.
|
പൊതുവെ മഴ കുറവായ കമ്പം തേനി പ്രദേശങ്ങളിൽ ജലം എത്തിക്കുന്നതിൽ ഇടുക്കിയടക്കമുള്ള ജില്ലകളിലെ വെള്ളച്ചാട്ടങ്ങൾക്ക് വലിയ പങ്കുണ്ട്.മലമുകളിൽ -പശ്ചിമഘട്ടമലനിരകളിൽ മഴ പെയ്യുന്നത് പൊരി വെയിലത്ത് മലയടിവാരത്തിൽ നിന്ന് കൊണ്ട് കാണുന്ന തമിഴ് ജനതയുടെ വികാരം മറ്റൊന്നാണ് .പക്ഷെ പ്രകൃതിയുടെ ഈ വിധിയോട് പോലും അവർ പോരാടി അവരുടെ കാർഷിക ജീവിതം കരുപിടിപ്പിച്ചിരിക്കുന്നത് കാണുക എന്നത് തന്നെ നമ്മിൽ ചിന്തകൾ ഉണർത്തും .
|
സമുദ്ര നിരപ്പിൽ നിന്നും 1200 മീറ്റർ ഉയരത്തിലാണ് ഈ വെള്ളച്ചാട്ടം.തേക്കടിയിൽ നിന്നും 15 കിലോമീറ്റർ ദൂരം ഉള്ള ഇവിടെ ഒരു വാച്ച് ടവർ ഉം ഉണ്ട് .ഒരു പക്ഷെ ഇടുക്കിയിലെ തന്നെ മികച്ച സഞ്ചാര ഇടങ്ങളിൽ ഒന്നാണ് കുങ്കരിപ്പെട്ടിയാറിൽ നിന്നും തമിഴ്‌നാട്ടിലേക്ക്പതിക്കുന്ന ചെല്ലാർകോവിൽ വെള്ളച്ചാട്ടം.