![]() |
Parunthumpara |
കോടമഞ്ഞു പുതച്ചൊരു താഴ്‌വര. വെയിലിന്റെ ഇടവേളകളില്‍ നൂല്‍വണ്ണത്തില്‍ മഴ പെയ്യുന്നൊരിടം. പറന്നുപോകുമോ എന്നു സംശയിക്കും വിധത്തില്‍ മുന്നറിയിപ്പില്ലാതെ എത്തുന്ന കാറ്റ്. ഈ വിശേഷണങ്ങളെല്ലാം ചേരുന്ന ഒറ്റ സ്ഥലമേ കേരളത്തിലുള്ളൂ. പരുന്തുംപാറ.
ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് പരുന്തുംപാറ .അയ്യപ്പഭക്തർ മകരജ്യോതി കാണാൻ കൂട്ടത്തോടെ ഇങ്ങോട്ടേക്ക് എത്തിയതോടെയാണ് ഈ പ്രദേശത്തിന്റെ മനോഹാരിത സഞ്ചാരികൾക്കിടയിൽ വ്യാപിക്കുന്നത് .
ഇതുവരെയും ടൂറിസം വകുപ്പിന്റെ ഇടുക്കിയുടെ മാപ്പിൽ ഇടം പിടിച്ചിട്ടില്ല എങ്കിലും പീരുമേട് താലൂക്കിലെ ഈ ഉയർന്ന പ്രദേശം തേടി ധാരാളം സഞ്ചാരികൾ ഇന്ന് എത്തുന്നു .
![]() | |
|
ഈ മലമുകളിൽ നിന്നും നോക്കുമ്പോൾ നാല് ഭാഗത്തേക്കും പടർന്നു കിടക്കുന്ന മൊട്ടകുന്നുകളുടെ സുന്ദര ദൃശ്യം കാണാം . മഞ്ഞു മൂടി ഇടക്ക് കാഴ്ചകൾ മായുമെങ്കിലും അടുത്ത കാറ്റിൽ ആ മഞ്ഞിന്റെ മേലാപ്പ് നീങ്ങുന്നത് കണ്ടിരിക്കാൻ തന്നെ നല്ല രസമാണ് .രവീന്ദ്ര നാഥാ ടാഗോറിന്റെ ശിരസ്സുമായി രൂപ സാദൃശ്യമുള്ള ഒരു പാറ ഇവിടുണ്ട് ടാഗോർ പാറഎന്ന് അത് അറിയപ്പെടുന്നു.മലമേലെ തിരിയിട്ട് ചിരിതൂകുന്ന ഇടുക്കിയേക്കാള്‍ മിടുക്കിയാണ് പീരുമേട്ടിലെ പരുന്തുംപാറ. പേരിനോളം തന്നെ വ്യത്യസ്തതയുണ്ട് ഇവിടുത്തെ കാഴ്ചകള്‍ക്കും. ഒരു വലിയ പരുന്ത് പറക്കാനൊരുങ്ങി നില്ക്കുന്നതുപൊല തോന്നിക്കുന്ന പാറക്കൂട്ടമാണ് പരുന്തുംപാറയ്ക്ക് ഈ പേരു സമ്മാനിച്ചത്. ഇതിനു സമീപമുള്ള മറ്റൊരു പാറയുടെ പേര് അതിലും രസമാണ്. ടാഗോര്‍ പാറ. മഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ തലയോട് സാദൃശ്യമുള്ളതുകൊണ്ടാണത്രെ ഈ പേരു വന്നത്.
മഞ്ഞു പടർന്നു കയറാത്ത ആകാശമാണെങ്കിൽ ശബരിമലയുടെ ഭാഗമായിട്ടുള്ള കാടുകൾ ഇടുക്കിയിലെ ഈ മലമുകളിൽ നിന്നും കാണാൻ കഴിയും .പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളായ കുമാരകത്തിനും തേക്കടിക്കും ഇടയിലാണ് പരുന്തുംപാറ .ശുദ്ധമായ വായുവും ശാന്തതയും ആണ് നഗരവാസികളായ സഞ്ചാരികളെ ഇങ്ങോട്ടേക്ക് എത്തിക്കുന്നത് .
പീരുമേട്ടിൽ നിന്നും 8 കിലോമീറ്ററും തേക്കടിയിൽ നിന്നും 25 കിലോമീറ്ററും നാഷണൽ ഹൈവെ 220 ൽ നിന്നും 3 കിലോമീറ്ററും ആണ് പരുന്തും പറയിലേക്കുള്ള ദൂരം . വളർന്നു വരുന്ന വിനോദ സഞ്ചാരകേന്ദ്രമാണിത് .
ഈഗിൾ റോക്ക് എന്ന് കൂടെ അറിയപ്പെടുന്ന ഈ പ്രദേശം പരുന്തിന്റെ ശിരസ്സിനോട് ഭൂപ്രകൃതിയിൽ സാമ്യം പുലർത്തുന്നു .
![]() | |
|
മനോഹരമായ തേയിലത്തോട്ടങ്ങൾക്കിടയിലൂടെ ഇങ്ങോട്ടില്ല യാത്ര ആഹ്ളാദകരം ആണെങ്കിലും വളവുകളിലും ചെരിവുകളിലും കൂടുതൽ ശ്രദ്ധിക്കണം .മറ്റൊരു ബുദ്ധിമുട്ടും കൂടാതെ പരുന്തുംപാറക്ക് മുകളിലേക്ക് എത്തിച്ചേരാൻ കഴിയും.പാർക്കിങ്ങിൽ നിന്ന് ഈഗിൾ റോക്ക് എന്ന വ്യൂ പോയിന്റിലേക്ക് 500 മീറ്റർ ട്രക്കിങ് ഉണ്ട് .കൊക്ക എന്ന് വിളിക്കപ്പെടുന്ന വിടവുകൾ മലയുടെ പല ഭാഗത്തും ഉണ്ട് .അതുകൊണ്ടു തന്നെ അധികം ആവേശം മലമുകളിൽ കാണിക്കാതിരിക്കുക .കാഴ്ചകളേക്കാളധികം അനുഭവങ്ങളാണ് ഈ വീക്കെന്‍ഡ് ഡ്രൈവ് ഡെസ്റ്റിനേഷനില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. മൊട്ടക്കുന്നും പച്ചപുതച്ച മലകളും പാറക്കൂട്ടങ്ങളും ആഴംകാണാത്ത കൊക്കകളും കാഴ്ചയുടെ വസന്തം തീര്‍ക്കുമ്പോള്‍ കാറ്റും ഒപ്പമെത്തുന്ന കോടയും തരുന്നത് ഒരിക്കലും മായാത്ത കുറച്ച് അനുഭവങ്ങളാണ്.വേറേ ഏതു കാടും മലയും കാട്ടാറും താണ്ടിയാലും കിട്ടാത്ത കുറച്ച് അനുഭവങ്ങള്‍. ഒരു പക്ഷിയുടെ കണ്ണില്‍ കാണുന്നതുപോലെ 360 ഡിഗ്രി കാഴ്ചയാണ് അവിടെയെത്തുന്നവര്‍ക്ക് പരുന്തുംപാറ സമ്മാനിക്കുന്നത്. കിഴക്കാംതൂക്കായ പാറക്കൂട്ടങ്ങളും ആകാശത്തെതൊട്ടു നില്ക്കുന്ന കുന്നുകളും ഛന്നംപിന്നം ഒഴുകുന്ന കുഞ്ഞരുവികളു മെല്ലാം പരുന്തുംപാറയ്ക്ക് മാത്രം നല്കാന്‍ കഴിയുന്ന കാര്യങ്ങളാണ്.
![]() | |
|
പ്രവേശന ഫീസ് ഒന്നും പരുന്തും പാറയിലേക്കു പ്രവേശിക്കാൻ ആവശ്യം ഇല്ല . ടൂറിസം വകുപ്പ് തേക്കടിക്കും കുമാരകത്തിനും ഇടക്കുള്ള പ്രധാന വിനോദ കേന്ദ്രമായി പരുന്തുംപാറയെ മാറ്റുവാൻ പുതിയ മാസ്റ്റർപ്ലാൻ നടപ്പിലാക്കുന്നുണ്ട്.മലകള്‍ക്കിടയിലാണ് പരുന്തുംപാറയുടെ യഥാര്‍ഥ സൗന്ദര്യം. കണ്ണുപോലും കാണാന്‍ പറ്റാത്ത വിധത്തില്‍ കോടവന്നു മൂടുമ്പോള്‍ മലഞ്ചെരുവിലൂടെ ഇറങ്ങി അടുത്ത മല കയറുന്ന സുഖം വേറേതന്നെയാണ്. പരുന്തുപാറയിലെ സൂയിസൈഡ് പോയന്റിലേക്കുള്ള വഴിയും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. ആര്‍ക്കും ഒന്നിറങ്ങി നോക്കാന്‍ തോന്നിക്കും വിധം പിടിച്ചു വലിക്കുന്ന കാറ്റും കോടയുടെയും സാന്നിധ്യം എപ്പോഴുമിവിടെയുണ്ട്. മഞ്ഞുമാറിയാല്‍ ശബരിമലക്കാടുകളുടെ വിദൂരദൃശ്യം സാധ്യമാകുന്ന പരുന്തുംപാറയില്‍ മകരജ്യോതി ദര്‍ശിക്കാന്‍ അയ്യപ്പഭക്തര്‍ എത്താറുണ്ട്. തേക്കടിയില്‍ നിന്നും 25 കിലോമീറ്റര്‍ അകലം മാത്രമുള്ള പരുന്തുംപാറ കുന്നിന്‍പുറങ്ങളിടെ റാണിതന്നെയാണ്