Phantom Rock |
സമുദ്ര നിരപ്പിൽ നിന്നും 2600 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പാറ . വയനാട്ടിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമായി മാറുന്നതിനു പിന്നിൽ അതിന്റെ ഭൂ പ്രകൃതിയാണ് കാരണം.ഈ പാറ അതിന്റെ ജന്മം തൊട്ടേ തലയോട്ടി യുടെ രൂപത്തിലാണ് .
Phantom Rock |
ഒരു ഭീമാകാരനായ കല്ല് ആരോ എടുത്തു മറ്റൊരു കല്ലിനു മുകളിൽ വച്ചിരിക്കുന്നു .ധാ ഇപ്പോൾ വീഴും എന്നുള്ള അവസ്ഥയിലാണ് മൂപ്പരുടെ ഇരുപ്പ്.പക്ഷെ രണ്ടു പ്രളയത്തിനുള്ള മഴയും കാറ്റും വീശിയിട്ടും മൂപ്പർ ആ പാറക്ക് മുകളിൽ സ്ട്രോങ്ങാണു..നല്ല ഡബിൾ സ്ട്രോങ്ങ്.
Phantom Rock |
ഫാന്റം റോക്കിന്റെ മുകളിൽ നിന്നുള്ള വയനാടിന്റെ സൗന്ദര്യം വർണനാതീതമാണ്.ഒത്തിരിയേറെ ചരിത്ര പ്രാധാന്യം കല്പിക്കപ്പെടുന്ന ഈ സ്ഥലത്തിന് വളരെ അടുത്താണ് എടക്കൽ ഗുഹയും ഉള്ളത്.
ഇംഗ്ലീഷ് ചെറുകഥകളിൽ ഏറ്റവും ഖ്യാതിയുള്ള ഒന്നാണ് ഫാന്റം എന്ന അമാനുഷികൻ .കുറ്റാന്വേഷണം ആണ് പ്രധാന പണി .എന്നിട്ട് നാടിനെ രക്ഷിക്കുക .ചെറു കാർട്ടൂൺ പാരമ്പരകളിലൂടെയാണ് ഫാന്റം ജനപ്രീതിയാർജിച്ചത്.കേരളത്തിലെ ദീപിക പത്രത്തിൽ ഇപ്പോഴും ഫന്റം പ്രസിദ്ധീകരിക്കുന്നുണ്ട് .
Phantom Rock |
തലയോട്ടിയുടെ രൂപഭാവമുള്ള മാസ്ക് ആണ് ഫാന്റത്തിനു ഉള്ളത് .അതേ രൂപമാണ് ചിങ്കേരി മല എന്നും വിളിപ്പേരുള്ള ഫാന്റം റോക്കിനും ഉള്ളത്.കൽപ്പറ്റയിൽ നിന്നും 26 കിലോമീറ്റെർ അകലെയാണ് മനോഹരമായ ഈ നാട് .
വയനാടിന്റെ മറ്റു പ്രദേശങ്ങൾ പോലെ ട്രക്കിങ്ങിനും കാൽനട യാത്രക്കാർക്കും പ്രിയപ്പെട്ട സ്ഥലമാണ് ഇതും .ഒരു ദിവസത്തെ യാത്ര എന്ന ലക്ഷ്യവുമായി വയനാട്,കണ്ണൂർ ജില്ലക്കാർ പ്ളാനിട്ടാൽ അതിനു ഏറ്റവും ഉചിതമായ സ്ഥലം ഫാന്റം റോക്ക് തന്നെയാണ് .
കൽപ്പറ്റയും സുല്ത്താൻബത്തേരിയുംആണ് തൊട്ടടുത്തുള്ള പ്രധാന ടൗണുകൾ . കല്പറ്റയിലേക്ക് 25 ഉം സുൽഹൻ ബത്തേരിയിലേക്ക് 10 കിലോമീറ്ററും ആണ് ദൂരം .ക്യാമ്പിങ്ങിനു ഉള്ള സൗകര്യവും ഇവിടെ ഉണ്ട് .
Write a travelling experience in Wayanad