വെള്ളച്ചാട്ടങ്ങളുടെയും ഉയരമുള്ള മലനിരകളുടെയും നാടാണ് ഇടുക്കി.സഹ്യപർവ്വത നിരകളിലെ ഉയരം കൂടിയ പ്രദേശങ്ങളിൽ ഒന്നാണ് രാമക്കൽമേട്.സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 3000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന രാമക്കൽമേട്കേരളത്തെയും തമിഴ്നാടിനെയും വേർതിരിക്കുന്നു .
Ramakkalmedu |
ഇടുക്കിയില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ടൂറിസ്റ്റ്‌കേന്ദ്രമാണ് രാമക്കല്‍മേട്. ചരിത്രപ്രാധാന്യ മുള്ള ഒരു കുന്നിന്‍പ്രദേശമാണിത്. ഇവിടെയുള്ള കുറവന്റേയും കുറത്തിയുടേയും പ്രതിമകള്‍ സംഘകാലത്തിന്റെ ചരിത്രാവശിഷ്ടങ്ങളാണ്. ശ്രീരാമന്‍ തന്റെ പത്‌നിയായ സീതാദേവിയെ തിരഞ്ഞ് ഈ കുന്നിലെത്തിയെന്ന് വിശ്വസിക്കപ്പെടുന്നു. 'രാമന്‍ കാല്‍ വെച്ച ഇടം' എന്നാണ് രാമക്കല്‍മേട് എന്ന വാക്കിനര്‍ത്ഥം.
രാമക്കൽമേട് എന്ന സ്ഥല നാമത്തിനു പുറകിൽ ധാരാളം ഐതിഹ്യങ്ങളുണ്ട് . എന്നാൽ എല്ലാത്തിലേയും നായകൻ രാമൻ ആണെന്ന് മാത്രം .ശ്രീ രാമൻ സീതയെ അന്വേഷിച്ചു ലങ്കയിലേക്ക് യാത്ര പോകുമ്പോൾ ഈ പർവ്വതത്തിനു മുകളിൽ ഇറങ്ങി എന്നാണ് പ്രധാന ഐതിഹ്യം .രാമ പാദങ്ങൾ പതിഞ്ഞ മേട് പിന്നെ രാമക്കൽമേട് ആയി മാറി .
രാമക്കൽമേട്ടിൽ നാം വെക്കുന്ന ഓരോ കാല്പാദവും കടൽത്തീരത്തെ മണല്തരികളിൽ വെക്കുന്നതിനു തുല്യമാണ് .കടൽ പിൻവലിഞ്ഞു ഉണ്ടായ പ്രദേശമാണത്രെ രാമക്കൽമേട് .ചെങ്കുത്തായ പാറക്കെട്ടുകളിൽ ശക്തമായി തിര അടിച്ചിരുന്നതിന്റെയും ജലം പിൻവാങ്ങിയതിന്റേയുംഅടയാളങ്ങൾ കാണാം .
![]() |
Ramakkalmedu |
രാമക്കൽമേടിന്റെ മുകളിൽ എത്തുന്ന ഒരാൾ ആദ്യം ഒന്ന് കിടുങ്ങും പശ്ചിമഘട്ടം തീർന്നു പോയോ ..തൊട്ടുമുന്നിൽ താഴ്വര അതിന്റെ എല്ലാ മനോഹാരിതയോടും കൂടെ നീണ്ടുനിവർന്നു കിടക്കുന്നു .ഒരു സഞ്ചാരിയുടെ ജീവിതത്തിലെ അപൂർവം നിമിഷങ്ങളിൽ ഒന്ന് .രാമക്കല്മേടിനു മുകളിൽ നിന്നുള്ള കാഴ്ച അത്ഭുതകരം എന്നതിന് അപ്പുറത്തേക്ക് മനുഷ്യ ജന്മത്തിന്റെ അവസ്ഥാന്തരങ്ങളെ കുറിച്ച് പോലും നമ്മെ ഓർമിപ്പിക്കും.ഇടുക്കിയുടെ ജനത അവരുടെ കാർഷിക ജീവിതം ,കണ്ണെത്താ ദൂരത്തോളമുള്ള പച്ചപ്പ് ..
ഈ ഭൂമിയിൽ നമ്മൾ കണ്ടതൊക്കെ എന്താണ് ..ഈ ഭൂമി ..ഈ നാട് എത്രത്തോളം നമ്മൾ കണ്ടിട്ടുണ്ട് ..അങ്ങനെ കുറേയേറെ ചോദ്യങ്ങൾ മനസ്സിന്റെ മലകൾ കേറി എത്തും താഴ്വരകളെ കാണാൻ.
![]() |
Ramakkalmedu |
കേരളത്തിൽ ഏറ്റവും കൂടുതൽ കാറ്റ് ലഭിക്കുന്ന സ്ഥലവും ഈ രാമക്കൽമേട് തന്നെയാണ് .ധാരാളം വിൻഡ് മില്ലുകൾ നമുക്ക് ഇവിടെ കാണുവാൻ കഴിയും . കുറവൻ-കുറത്തി മലകളും അവരുടെ ഓര്മ സൂക്ഷിക്കുന്ന ഒരു പ്രതിമയും ഇവിടെ നമുക്ക് കാണാൻ കഴിയും.
![]() |
Ramakkalmedu |
തേനിയിൽ നിന്നും 69 കിലോമീറ്റര് ദൂരവും കമ്പത്തുനിന്നു 20 കിലോമീറ്റെർ ദൂരവും രാമക്കൽമേട്ടിലേക്കുണ്ട്.ഒറ്റ ദിവസ യാത്രകൾക്ക് കോട്ടയം തൃശൂർ ജില്ലക്കാർക്ക് ധൈര്യപൂർവം മലകയറാം..കീശയിൽ ബാക്കിയുള്ള കാശും കൊണ്ട് അടുത്ത യാത്രക്ക് പോകാം സമുദ്രനിരപ്പില്‍ നിന്ന് 3500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന രാമക്കല്‍മേട്പശ്ചിമ ഘട്ടത്തിലാണ് നിലകൊള്ളുന്നത്. ഇത്രയും ഉയരത്തില്‍ നിന്ന് കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഉപരിവീക്ഷണം ത്രസിപ്പിക്കുന്ന കാഴ്ചയാണ്. പച്ചപുതച്ച പര്‍വ്വതങ്ങളും തണുത്ത കാറ്റും ഹരിത താഴ്വരകളും സഞ്ചാരികളുടെ മനം കവരുന്ന കാഴ്ചകളാണ്. ഏത് കാലാവസ്ഥയിലും കാറ്റിന്റെ സാന്നിദ്ധ്യമുള്ളത്‌കൊണ്ട് കാറ്റില്‍നിന്ന് ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന ഒരു ഫാം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.