എന്നാൽ മലയോര മേഘലകളിലേക്കുള്ള ചെറുകിട ഡാമുകൾ വളരെ അപൂർവമായേ ജനങ്ങളുടെ ശ്രദ്ധയിലേക്ക് എത്താറുള്ളൂ.അത്തരത്തിലൊരു ഡാമാണ് തൃശൂർ ജില്ലയിലെ അസുരൻകുണ്ട്.
വടക്കാഞ്ചേരിക്കടുത്ത് മുള്ളൂർക്കര ഗ്രാമ പഞ്ചായത്തിൽ അകമല ഫോറെസ്റ് റേഞ്ചിലാണ് ഈ ഡാം.ഷട്ടറുകൾക്കിടയിലൂടെ ഒഴുകിയിറങ്ങുന്ന ജലം ചെറിയ വെള്ളച്ചാട്ടങ്ങളായി താഴേക്ക് ഒഴുകിയിറങ്ങുന്നു.
നിങ്ങൾ ധാരാളം വെള്ളച്ചാട്ടങ്ങളിൽ പോയിട്ടുള്ളവർ ആകാം..എന്നാൽ തട്ടുകളായി പതഞ്ഞൊഴുകി വരുന്ന ഈ വെള്ളച്ചാട്ടത്തിന്റെ ദൃശ്യഭംഗി നിങ്ങളെ മയക്കും തീർച്ച.അപകട സാധ്യത പൊതുവെ കുറവാണ്.
ഷൊർണൂരിൽ നിന്നും 12 കിലോമീറ്റർ മാത്രമാണ് ഡാമിലേക്കുള്ളത്.തൃശൂരിൽ നിന്നുമുള്ള സഞ്ചാരികൾക്ക് 28 കിലോമീറ്റർ ദൂരം.നിങ്ങൾ വരുന്നത് ആലത്തൂർ ഭാഗത്തു നിന്നാണ് എങ്കിൽ 36 കിലോമീറ്റർ ദൂരമാണ് അസുരൻകുണ്ട് ഡാമിലേക്ക് ഉള്ളത്.
ഒഴുകുന്ന വെള്ളത്തിന്റെ സൗന്ധര്യ നിമിഷങ്ങൾക്കൊപ്പം ചെറു കുളിയും ഇവിടെ പാസ്സാക്കാനാവും.
ചെറിയ മരങ്ങൾ അതിരുകൾ തീർക്കുന്ന നല്ല കിടിലൻ വഴി...എല്ലായിടത്തും പച്ചപ്പ്..ഫോട്ടോഗ്രാഫേഴ്സിന്റെയും പ്രിയ ഇടമായി ഈ ഡാം മാറിക്കഴിഞ്ഞു.നല്ല തെളിച്ചമുള്ള ശുദ്ധിയായ ജലം.
മരങ്ങളുടെ തണുപ്പും വെള്ളത്തിന്റെ തണുപ്പും...എത്ര നേരം വേണമെങ്കിലും മറ്റൊന്നും ശ്രദ്ധിക്കാതെ നമ്മൾ ഈ വെള്ളത്തിൽ മുങ്ങി കിടക്കും.
മരതക കുന്നുകൾക്കിടയിലെ മാണിക്യമാണ് അസുരൻകുണ്ട് വെള്ളച്ചാട്ടം.ഒരു പക്ഷെ ഇവിടുത്തെ വിനോദ സഞ്ചാര സാദ്ധ്യതകൾ കൂടെ മുൻകൂട്ടി കണ്ടു കൊണ്ടാണ് ഡാം നിർമിച്ചിരിക്കുന്നത് എന്ന് തോന്നിപ്പോകും.
അപ്പോൾ മഴക്കാലം അവസാനിക്കുന്നതോടെ നിങ്ങളും പോന്നോളൂ...അസുരൻകുണ്ടിലേക്ക്..