ലോക്ക് ഡൗൺ കാലം വീട്ടിലിരുന്നു കാശ് ഉണ്ടാക്കാൻ ശ്രമിച്ചവരുടെ കൂടെ കാലമാണ്.പലരും മൊബൈൽ ക്യാമറയും എടുത്തു പറമ്പിലേക്കിറങ്ങി.ചിലർ അടുക്കളയിലേക്ക് കയറി.എന്നാൽ ഈ ആവശ്യമൊക്കെ പതിയെ കെട്ടടങ്ങി.അങ്ങനെ വെറുതെ ഫോണും നോക്കി ഇരിക്കുന്ന നിങ്ങൾക്ക് എന്തെങ്കിലും വിഷയത്തിൽ എന്തെങ്കിലും ഒക്കെ എഴുതാൻ അറിയാമെങ്കിൽ ചുമ്മാ ഒരു ബ്ലോഗ്ഗ് അങ്ങട് തുടങ്ങിക്കൂടെ...
ബ്ലോഗർ,വേർഡ്പ്രസ്സ് മുതലായ ബ്ലോഗിങ്ങ് ആപ്പിളിക്കേഷനുകൾ ഉപയോഗിച്ച് തുടങ്ങുക.നിങ്ങൾ നൽകുന്നത് മറ്റാർക്കും നൽകാനാവാത്ത അറിവുകൾ ആണെങ്കിൽ അത് വായിക്കാൻ ആളുണ്ട്.
ആ പേജുകളിൽ പരസ്യം നൽകാനും ആൾക്കാരുണ്ട്.പലപ്പോഴും പലരും ബ്ലോഗ്ഗുകൾ ആരംഭിച്ചു പാതി വഴിയേ നിർത്തി പോവുകയാണ് പതിവ്.എന്നാൽ ആദ്യാവസാനം കൊണ്ട് നടക്കാൻ നിങ്ങൾക്ക് കഴിയും എന്ന് ഉണ്ടെങ്കിൽ നിങ്ങൾക്ക് പരസ്യം നല്കാൻ ഇവരും തയ്യാറാണ്.
5 മികച്ച മലയാളം ബ്ലോഗ്ഗ് മോണിറ്റൈസേഷൻ ഏജൻസികളെ നിങ്ങൾക്ക് പരിചയപ്പെടുത്തുകയാണ് ഇവിടെ..
ഗൂഗിൾ ആഡ്‌സെൻസ് Google AdSense
- ഏറ്റവും വലിയ പരസ്സ്യ നെറ്റ്വർക്കാണ് ഗൂഗിളിന്റെ ആഡ്‌സെൻസ്.
ലോകത്തിലെ മുൻനിര കമ്പനികൾ എല്ലാവരും അവരുടെ പരസ്സ്യങ്ങൾക്കായി ആശ്രയിക്കുന്നത് ആഡ്‌സെൻസ് നെ ആണ്.
എന്നാൽ മികച്ച നിലവാരമുള്ള ,ഉള്ളടക്കമുള്ള ബ്ലോഗ്ഗുകളെ മാത്രമാണ് ഗൂഗിൾ സപ്പോർട് ചെയ്യുന്നത്.
- യൂട്യൂബ് പേജുകളിൽ പരസ്യം നൽകുന്നതും ആഡ്‌സെൻസ് തന്നെയാണ്.
ആരുടെ കയ്യിൽ നിന്നും കോപ്പി അടിക്കാത്ത ചിത്രങ്ങളും വാക്കുകളും നിങ്ങൾക്ക് ഉണ്ടെങ്കിൽ ബ്ലോഗ്ഗ് തുടങ്ങുന്നതിനൊപ്പം ആഡ്‌സെൻസ് രെജിസ്ട്രേഷൻ കൂടെ നടത്താവുന്നതാണ്.
പ്രധാനമായും ചിന്തിക്കേണ്ട കാര്യം..
- 1 . മലയാളം ബ്ലോഗുകൾക്കും ഗൂഗിൾ പരസ്യം നൽകുന്നുണ്ട്.
- 2 . ചിത്രങ്ങളേക്കാൾ വാക്കുകൾക്കാണ് പ്രാധാന്യം.വാക്കിന്റെ എണ്ണം എത്രത്തോളം കൂടുന്നോ,ആഡ്‌സെൻസ് നിങ്ങളുടെ ബ്ലോഗ്ഗ് സ്വീകരിക്കാനുള്ള സാധ്യതയും കൂടും.
- 3 .തേർഡ് പാർട്ടി പ്രോഗ്രാം കോഡുകൾ ഒന്നും ഉണ്ടായിരിക്കരുത്
- 4 .എല്ലാറ്റിനേയുംകാൾ പ്രധാനം നിങ്ങൾ ബ്ലോഗ്ഗിൽ നൽകുന്ന വാക്കുകളുടെ ഉള്ളടക്കമാണ്.അത് എത്രത്തോളം മികച്ചതാക്കാൻ ശ്രമിക്കുന്നുവോ അത്രത്തോളം നല്ലത്.
ഈ അടുത്തകാലത്തായി വലിയതോതിൽ മുന്നോട്ട് വരുന്ന വെബ്‌സൈറ്റുകൾക്ക് മാത്രമാണ് ആഡ്‌സെൻസ് അപ്രൂവൽ ലഭിക്കുന്നത്.എന്നാൽ വൈവിധ്യമുള്ള ഉള്ളടക്കങ്ങൾക്കും അപ്രൂവൽ ലഭിക്കുന്നുണ്ട്.അത് കൊണ്ട് തന്നെ നമ്മൾ മറ്റൊരു ഏജൻസി കൂടെ നോക്കേണ്ടി വരുന്നു.
മീഡിയ വൈൻ Mediavine
ആഡ്സെൻസിനു തുല്യമായ വരുമാനം ബ്ലോഗർമാർക്ക് നൽകുന്ന ഏജൻസി ആണ് മീഡിയ വൈൻ
സമൂഹത്തിൽ മികച്ച സ്വാധീനമുള്ള കമ്പനി.പലരും ആഡ്‌സെൻസ് അല്ലാതെ മറ്റൊരു ഏജൻസിയെ നോക്കാതിരിക്കുന്നത് തന്നെ മോശമായ പരസ്സ്യങ്ങൾ വരുന്നു എന്നുള്ളത് കൊണ്ടാണ്.എന്നാൽ മീഡിയ വൈൻ
അത്തരം പരസ്സ്യങ്ങൾ വരില്ല എന്ന് ഉറപ്പു നൽകുന്നു.
ഗൂഗിളിന്റെ ആഡ്സെൻസിനേക്കാൾ 25 - 50 % വരുമാന വർദ്ധനവ് മീഡിയ വൈൻ ഉപയോഗിക്കുന്നത് വഴി ലഭിക്കും.
Payment methods: They support the following methods of payment every 30 days:
Direct Deposit / ACH
PayPal
Wire Transfer
Check
എസ്ഒയ്ക് Ezoic
ഗൂഗിൾ ആഡ്സെൻസിനേക്കാൾ പണം ലഭിക്കുന്ന വഴിയാണ് എസ്ഒയ്ക്.ആഡ്സെൻസിനേക്കാൾ 300 % ത്തോളം വരുമാന വർദ്ധനവ് എസ്ഒയ്ക് വഴി ലഭിക്കും.
മാത്രവുമല്ല മീഡിയ വൈൻ പോലെയോ ആഡ്‌സെൻസ് പോലെയോ ദിവസങ്ങൾ എടുത്തുള്ള കൺഫെർമേഷൻ അല്ല.മിനിറ്റുകൾക്കുള്ളിൽ മറുപടി ലഭിക്കും.
എന്നാൽ ബ്ലോഗിന്റെ പേരിന്റെ കൂടെ Ezoic കൂട്ടിച്ചേർക്കണം എന്നുള്ള നിർദ്ദേശം ചിലപ്പോൾ ഉണ്ടാകും.അതിൽ നിങ്ങൾക്ക് കുഴപ്പം ഒന്നും ഇല്ലെങ്കിൽ തീർച്ചയായും Ezoic തിരഞ്ഞെടുക്കാവുന്നതാണ്.
ഗൂഗിൾ അംഗീകരിച്ചിട്ടുള്ള പരസ്സ്യകമ്പനി കൂടിയാണിത്.
ഓരോ 1000 കാഴചകർക്കാണ് പണം ലഭിക്കുന്നത്.
They support the following methods of payment:
Direct Deposit / ACH via Payoneer
International Bank Transfer via Payoneer
PayPal
Check
ഇൻഫോ ലിങ്ക്സ് Infolinks
ബ്ലോഗ്ഗിങ്ങിൽ തുടക്കക്കാർക്ക് ധൈര്യപൂർവ്വം തിരഞ്ഞെടുക്കാവുന്ന പരസ്സ്യമാർഗ്ഗമാണ് ഇൻഫോ ലിങ്ക്സ്.
ബ്ലോഗ്ഗുകളുടെ വാക്കുകൾക്ക് ഇടയിൽ ഉള്ളടക്കത്തോട് സാമ്മ്യമുള്ള ലിങ്കുകൾ ചേർത്താണ് പരസ്യം നൽകുന്നത്.
കാര്യമായ മാറ്റങ്ങൾ പേജിനു ഉണ്ടാകില്ല.എന്നാൽ ഉള്ളടക്കത്തിന് ചേർന്നുള്ള ലിങ്കുകൾ പോസ്റ്റിനു ഇടയിലൂടെ കാണുകയും ചെയ്യും.
നിങ്ങളുടെ കാഴച്ചക്കറിൽ ഭൂരിഭാഗവും അമേരിക്ക ഉൾപ്പെടെയുള്ള രജ്ജ്യങ്ങളിൽ നിന്നാണെങ്കിൽ ഇൻഫോ ലിങ്ക്സ്. വഴിയുള്ള വരുമാനം വർധിക്കും.
Payment Methods: Infolinks offers low payout limits. $50 for PayPal. You can also get payment straight to your bank account.
വലിയ പരസ്സ്യ ഏജൻസിയാണ്.അതിനേക്കാൾ പ്രധാനം പരസ്സ്യങ്ങളിൽ ആഡ്സ്റ്ററ നൽകുന്ന വൈവിധ്യങ്ങളാണ്.പല മോഡലുകളിലായി ധാരാളം പരസ്സ്യരീതികൾ ആഡ്സ്റ്ററ നൽകുന്നു.
മാത്രവുമല്ല നമുക്ക് നമ്മുടെ സൈറ്റുകളിൽ നൽകേണ്ട പരസ്സ്യത്തിന്റെ കാറ്റഗറി തീരുമാനിക്കാനും അവസരമുണ്ട്.
അപേക്ഷിക്കുന്ന അവസരത്തിൽ തന്നെ നമ്മുടെ സൈറ്റിന് അപ്രൂവൽ ലഭിക്കും.
പ്രൊപ്പല്ലർ ആഡ്‌സ് Propeller Ads
ലോകത്തിലെ മുൻനിര പരസ്യദാതാക്കളിൽ ഒന്നാണ് പ്രൊപ്പല്ലർ ആഡ്‌സ്.പല തരത്തിൽ നമ്മുടെ വരുമാനം കണക്കു കൂട്ടുന്നു.
എസ്ഒയ്ക് 1000 കാഴ്ചക്കാർക്കാണ് പണം നൽകുന്നത് എങ്കിൽ പ്രൊപ്പല്ലർ ആഡ്‌സ് കാഴ്ചയ്ക്കും ,ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതിനും പണം നൽകുന്നുണ്ട്.
വളരെ പെട്ടെന്ന് തന്നെ സൈറ്റ് അപ്രൂവ് ചെയ്യും.പലതരത്തിലുള്ള ,പല വലുപ്പത്തിലുള്ള പരസ്സ്യങ്ങൾ ലഭ്യമാണ്.
പരസ്സ്യങ്ങൾ നൽകുന്ന മോണിറ്റൈസേഷൻ ഏജൻസികളെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
- മിനിമം പേ ഔട്ട് -അതായത് എത്ര ഡോളർ ആകുമ്പോഴാണ് നമുക്ക് പണം പിൻവലിക്കാൻ ആകുന്നത്.
- പേയ്മെന്റ് രീതികൾ -പരസ്യത്തിൽ ക്ലിക്ക് ചെയ്യുന്നതിന്,പരസ്യം കാണുന്നതിന് ..etc
- വിശ്വസ്യത -ബന്ധപ്പെട്ട അന്വേഷണങ്ങൾ,ആർട്ടിക്കിളുകൾ വായിക്കുക
- ട്രാഫിക് - വെബ്സൈറ്റ് അല്ലെങ്കിൽ ബ്ലോഗ്ഗ് ന്റെ കാഴ്ചക്കാരുടെ എണ്ണമാണ് താരിഫ് എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.ഒരു പക്ഷെ അമേരിക്കയിൽ ഉയർന്ന പ്രതിഫലം കൊടുക്കുന്ന പരസ്സ്യ ഏജൻസികൾ ഇന്ത്യയിൽ കുറവായിരിക്കും കൊടുക്കുക
കയ്യിൽ നല്ല ആശയങ്ങളും അവ അവതരിപ്പിക്കാൻ വാക്കുകളും ഉണ്ടെങ്കിൽ നിങ്ങൾക്ക് പണം വീട്ടിൽ ഇരുന്നു തന്നെ സമ്പാദിക്കാം..
മലയാള ബ്ലോഗ്ഗുകൾക്കും വെബ്സൈറ്റുകൾക്കും ആഡ്‌സെൻസ് അല്ലാതെ ലഭ്യമാകാവുന്ന മികച്ച മോണിറ്റൈസേഷൻ വഴികൾ ഏറെ ഉണ്ട് .പലരും വെബ്സൈറ്റുകളിൽ ആഡ്‌സെൻസ് ലഭിച്ചില്ലെങ്കിൽ മടുത്തു നിർത്തി പോവുകയാണ്.എന്നാൽ ആഡ്സെൻസിനേക്കാൾ നല്ല വഴികൾ അവിടെ തുറക്കുകയാണ് ചെയ്യുന്നത്..