സോഷ്യൽ മീഡിയയിൽ തരംഗമായി സ്വർണക്കടത്തു കേസിലെ പ്രതികളുമായിട്ടുള്ള NIA സംഘത്തിന്റെ യാത്ര.കേരളം കാത്തിരുന്ന അറസ്റ്റായിരുന്നു സ്വർണക്കടത്തു കേസിലെ പ്രതിപട്ടികയിൽ ഉള്ള സ്വപ്നയുടെയും സന്ദീപിന്റെയും അറസ്റ്റും അവരെയുമായി കേരളത്തിലേക്കുള്ള NIA സംഘത്തിന്റെ യാത്രയും ട്രോളുകളിൽ നിറയുകയാണ്.
കേരളത്തിൽ നടക്കുന്നതൊന്നും ഇപ്പോഴും മനസ്സിലാകാത്ത ദൂരദര്ശനും വയറു നിറയെ മേടിച്ചു കൂട്ടിയവരിൽ പങ്കാളിയാണ്.
സോളാർ കേസിൽ പ്രതിയായ സരിത എസ് നായരുമായി കോയമ്പത്തൂർക്ക് കേരളം പോലീസ് പോയതിനെ ഓർക്കാനും ഇതിനിടയിൽ ചിലർ മറന്നില്ല.
എന്നാൽ മോശകരമായ ചില ട്രോളുകളും കണ്ടെന്നു പറയാതെ വയ്യ.സ്വപ്നയുടെ സാനിധ്യം കേസിൽ സ്ഥിരീകരിച്ച അന്നുമുതൽ വളരെ മോശമായി അശ്ളീല കമെന്റുകൾ പ്രധാന ന്യൂസ്ചാനലുകളുടെ പേജുകളിൽ പോലും വന്നു.