ഹ്യുണ്ടായിയുടെ ഗ്ലോബൽ എസ്.യു.വി, ട്യൂസോൺ | Hyundai Tucson - review 2020


2004 മുതൽ ഇന്ത്യൻ വിപണിയിൽ ഉണ്ടെങ്കിലും ഇത് വരെയും 'ക്ലച്ച്' പിടിക്കാൻ ഹ്യുണ്ടായ് ട്യൂസോൺ ന് സാധിച്ചിട്ടില്ല. 

ക്രേറ്റയിലൂടെ കോംപാക്ട് എസ്.യു.വി വിഭാഗത്തിലും കിയ സെൽറ്റോസിലൂടെ സബ് കോംപാക്ട് എസ്.യു.വി സെഗ്മെന്റിലും ശക്തമായ സാന്നിധ്യം കമ്പനിക്ക് ഉണ്ടെങ്കിലും പ്രീമിയം എസ്.യു.വി സെഗ്മെന്റ് ഇന്നും ഹ്യുണ്ടായ്ക്ക് ഒരു ബാലികേറാമല ആണ്.

 വീണ്ടും ഒരുതവണ കൂടെ തന്റെ ഭാഗ്യം പരീക്ഷിക്കാനാണ് ട്യൂസോൺ എത്തുന്നത്. ഡൽഹി ഓട്ടോ എക്സ്പോയിൽ ആണ് 2020 ട്യൂസോൺ അവതരിപ്പിച്ചത്. ഏപ്രിലിൽ ലോഞ്ച് ഉദ്ദേശിച്ചിരുന്നെങ്കിലും കൊറോണ വിലങ്ങുതടിയായി. ഒടുവിൽ ഇന്നലെ (ജൂലൈ 14)യായിരുന്നു ഫ്ലാഗ്ഷിപ്പ് മോഡൽ ആയി ട്യൂസോൺ  രംഗത്തെത്തിയത്.

  • വിഷ്വൽ അപ്പ്ഗ്രേഡ് ആണ് പ്രധാനമായും 2020 ട്യൂസോൺ ലഭിച്ചിട്ടുള്ളത്. ഈ വിഭാഗത്തിലെ ഹ്യുണ്ടായ്ടെ തന്നെ മറ്റൊരു വാഹനമായ സാന്റാഫേ യെ അനുസ്മരിപ്പിക്കുന്ന രൂപം.

  •  ആകർഷകമായ കാസ്‌കേഡ് ഗ്രിൽ, ഷാർപ്പ് എൽ.ഇ.ഡി ഹെഡ്ലാംപ്, അതിന് താഴേക്ക് സ്ഥാനം മാറിയ ഫോഗ് ലൈറ്റ്, പുത്തൻ പുതിയ ടെയിൽലാംപ് എന്നിവയാണ് തൊലിപ്പുറത്തെ പ്രധാന മാറ്റങ്ങൾ. 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീൽ ആണ് വാഹനത്തിന്.

  • ഉള്ളിൽ ട്യൂസോണിന് ഓൾ ബ്ലാക്ക് കളർ സ്‌കീം ആണ്. ലെതർ സ്റ്റിച്ചഡ് ഡാഷ് ബോർഡ്, 8 ഇഞ്ച് HD ഇൻഫോടൈന്മെന്റ് സ്ക്രീൻ,ഇൻഫിനിറ്റി 8 സ്പീക്കർ സിസ്റ്റം, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജിങ് എന്നിവയാണ് പ്രധാന ഫീച്ചറുകൾ.
  •  ആറ് എയർബാഗുകൾ, ഹിൽ അസിസ്റ്റ്‌, ഡിസന്റ് കൺട്രോൾ, EPB, ABS എന്നിവ വാഹനത്തിന്റെ സുരക്ഷ കൂട്ടുന്നു. 
  • ഹ്യുണ്ടായ്ടെ ബ്ലൂലിങ്ക് കണക്ടഡ് കാർ ടെക്നോളജിയും ട്യൂസോണിൽ പുതുതായുണ്ട്‌. 
  • എൻജിൻ സ്റ്റാർട്ട്/സ്റ്റോപ്പ്, വാഹനത്തിലെ AC, കാർ ട്രാക്കിങ് മുതലായവ നമ്മുടെ ഫോണിലൂടെയോ സ്മാർട്ട് വാച്ചിലൂടെയോ നിയന്ത്രിക്കാം.192Nm ടോർക്കിൽ 153Hp കരുത്ത് തരുന്ന 2.0 പെട്രോൾ എഞ്ചിനിലും, 182Hp 500Nm ടോർക്കിൽ തരുന്ന 2.0 ഡീസൽ എൻജിൻ ഓപ്ഷനിലുമാണ് ട്യൂസോൺ എത്തുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ആണുള്ളത്.

വിപണിയിൽ മത്സരം കടുത്തതാണ്. ടാറ്റ ഹാരിയർ, ജീപ്പ് കോമ്പസ്‌‌, XUV 500 എന്നിവയ്ക്ക് പുറമേ സ്‌കോഡ കരോക്, വോക്‌സ്‌വാഗൻ ടൈഗൺ എന്നിവയും ട്യൂസോണിന് എതിരാളികളാണ്.  22.3 ലക്ഷം മുതലാണ് എക്‌സ് ഷോറൂം വില.


SyamMohan
@teamkeesa
Previous Post Next Post