റോഷ്‌നി നാടാർ;മകളാണ്, അമ്മയാണ് ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരിയാണ് !

roshni nadar roshni nadar malhotra roshni nadar husband roshni nadar age roshni nadar email id roshni nadar hcl roshni nadar date of birth roshni nada
roshni nadar
Roshni Nadar

1976 ൽ ഇന്ത്യയിൽ,,ശിവ് നാടാർ, അർജ്ജുൻ മൽഹോത്ര, അജയ് ചൗദരി, ഡി.എസ്. പുരി, യോഗേഷ് വൈദ്യ, സുഭാഷ് അറോറ എന്നീ 6 എഞ്ചിനീയർമാർ അടങ്ങിയ സംഘം പേർസണൽ കംപ്യൂട്ടേഴ്സ് ഉണ്ടാക്കുന്ന ഒരു കമ്പനി തുടങ്ങി..നേതൃത്വം വഹിച്ചത് ശിവ് നാടാർ ആണ്..

1976 ആഗസ്ററ് 11ന് കമ്പനിക്ക് പേര് നൽകി.. ഹിന്ദുസ്ഥാൻ കംപ്യൂട്ടേഴ്സ് ലിമിറ്റഡ് (Hindustan Computers Limited )അഥവാ എച്ച്.സി.എൽ (HCL).
പിന്നീട് പല ഘട്ടങ്ങളിലൂടെയും കടന്നു വന്ന കമ്പനി ഇന്ന് എച്ച്.സി.എൽ. ടെക്നോളോജിസ് ലിമിറ്റഡ് (HCL Technologies Limited ) എന്ന നാമത്തിൽ ലോകത്തിലെ തന്നെ മികച്ച ഐ.ടി സ്ഥാപനങ്ങളിൽ ഒന്നായി തലയുയർത്തി നിൽക്കുന്നു...

2020 ജൂലൈ 17, വെള്ളിയാഴ്ച്ച ഉത്തർ പ്രദേശിലെ നോയ്‌ഡ ആസ്ഥാനമാക്കിയ എച്ച്.സി.എൽ. ടെക്നോളോജിസ് ലിമിറ്റടിന്റെ ചെയർപേഴ്‌സണായി റോഷ്ണി നാടാർ മൽഹോത്ര തിരഞ്ഞെടുക്കപ്പെട്ടു.. 

എച്ച്.സി.എൽ. ടെക്നോളോജിസ് ലിമിറ്റടിന്റെ സ്ഥാപകനായ ശിവ് നാടാറിന്റെ പിൻഗാമിയായിട്ടാണ് അദ്ദേഹത്തിന്റെ മകളായ റോഷ്ണി ഈ നേതൃത്വം ഏറ്റെടുക്കുന്നത്.. 

ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീയാണ് റോഷ്ണി നാടാർ മൽഹോത്ര. റോഷ്ണിയുടെ ആസ്തി 36,800 കോടിയാണ്..

 
roshni nadar
Roshni Nadar

ഇന്ത്യയിൽ ടി.സി.എസ് നും ഇന്ഫോസിസ്നും ശേഷം മൂന്നാമതായി നിൽക്കുന്ന എച്ച്.സി.എൽ എന്ന ഈ വൻകിട ഐ.ടി കമ്പനിയുടെ ചെയർപേഴ്സൺ ആയത്തോട് കൂടി ഇന്ത്യയിലെ തന്നെ ഇത്രയും വലിയ ഐ.ടി സർവീസ് കമ്പനികളിൽ ഒന്നിന്റെ തലപ്പത്തെത്തുന്ന ആദ്യ വനിത എന്ന റെക്കോർഡും റോഷ്ണിക്കുള്ളതാണ്.. 

8.9 ബില്യൺ യു.എസ്. ഡോളേഴ്‌സ് ആണ് എച്ച്.സി.എൽ ന്റെ ആസ്തി..
സ്കൈ ന്യൂസ് യു.കെ, സി.എൻ.എൻ. അമേരിക്ക തുടങ്ങിയ രാജ്യാന്തര ടിവി ചാനലുകളിൽ ന്യൂസ് പ്രൊഡ്യൂസറായിരുന്ന റോഷ്ണി 2009 ൽ ആണ് എച്ച്.സി.എൽ ന്റെ ബോർഡ്‌ അംഗമാവുന്നത്..ഒരു വർഷത്തിനുള്ളിൽ എക്സിക്യൂട്ടീവ് ഡയറക്ടർ ആവുകയും അതേപോലെ 2013 ൽ സി.ഇ.ഒ (CEO) ആവുകയും ചെയ്തു റോഷ്ണി..


2017,2018, 2019 തുടങ്ങിയ വർഷങ്ങളിൽ ഫോബ്‌സ് മാസിക പുറത്തിറക്കിയ 100 ശക്തരായ വനിതകളിൽ ഒരാൾ റോഷ്ണിനാടാർ മൽഹോത്രയാണ്..2019ൽ 54 ആം സ്ഥാനമാണ് റോഷ്ണി അലങ്കരിക്കുന്നത്.

1982 ൽ ശിവ് നാടാർ, കിരൺ നാടാർ ദമ്പതികളുടെ ഏക മകളായി റോഷ്ണി ജനനം കൊണ്ടു..അമ്മ കിരൺ നാടാറും രാജ്യത്തെ സമ്പന്ന വനിതകളിൽ ഒരാളാണ് ആസ്തി 25,100 കോടി.. 

ഡൽഹിയിൽ ജനിച്ച് വളർന്ന റോഷ്ണി ഡൽഹിയിലെ തന്നെ വസന്ത് വാലി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ കമ്മ്യൂണിക്കേഷൻ പ്രധാനമായും റേഡിയോ /ടീവി /ഫിലിം എന്നിവയിൽ കേന്ദ്രീകരിച്ച (Communication with a focus on Radio/TV/Film) വിഷയത്തിൽ അമേരിക്കയിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം കരസ്ഥമാക്കി..കൂടാതെ, സോഷ്യൽ എന്റർപ്രൈസ് മാനേജ്മെന്റ് ആൻഡ് സ്ട്രാറ്റജി( Social Enterprise Management and Strategy)എന്നതിനെ കേന്ദ്രീകരിച്ചുള്ള എം. ബി. എ (MBA)ബിരുദാനന്തര ബിരുദവും നേടി, അതും കെല്ലോഗ്‌ സ്കൂൾ ഓഫ് മാനേജ്മെന്റ് ൽ നിന്നും..

റോഷ്ണി നാടാർ എന്നതിൽ നിന്നും റോഷ്ണി നാടാർ മൽഹോത്ര എന്നായത് 2010 ൽ എച്ച്സിഎൽ ഹെൽത്കെയർ വൈസ് ചെയർമാൻ ശിഖർ മൽഹോത്രയെ വിവാഹം ചെയ്തതിന് ശേഷമാണ്....അർമാൻ, ജഹാൻ എന്ന രണ്ടു മക്കളുടെ അമ്മകൂടിയാണ് റോഷ്ണി.. 


ഇത്രയും തിരക്കിട്ട ജീവിതത്തിനിടക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾ, സേവനങ്ങൾ, പ്രകൃതി സംരക്ഷണം തുടങ്ങിയവയിൽ കൂടി ശ്രദ്ധ ചെലുത്തുന്ന ഒരാളാണ് റോഷ്ണി. 

വിദ്യാഗ്യാൻ ലീഡർഷിപ് അക്കാദമി ഗ്രാമീണ വിദ്യാർത്ഥികേൾക്കായി പ്രവർത്തിക്കുന്ന ഒരു സംഘനയാണ് അതിന്റെ ചെയർപഴ്‌സൻ കൂടിയാണ് റോഷ്ണി. 

കൂടാതെ, 2018 ൽ, ദി ഹാബിറ്റാറ്റ്സ് (The Habitats )എന്ന ട്രസ്റ്റ് രൂപീകരിച്ച് ഇന്ത്യയിലെ പ്രകൃതിദത്ത ആവാസ കേന്ദ്രങ്ങളെയും വന്യ ജീവികളെയും സംരക്ഷിക്കുന്ന പ്രവർത്തനം കൂടി അവർ ചെയ്യുന്നുണ്ട്..
ബിസിനസ്സിലെയും ജീവകാരുണ്യ പ്രവർത്തനത്തിലെയും മികച്ച സംഭാവനകൾക്ക് നിരവധി പുരസ്കാരങ്ങളും റോഷ്ണിയെ തേടി എത്തിയിട്ടുണ്ട്..
ബാബ്സൺ കോളേജ് നൽകുന്ന,2017 ലെവിസ് ഇൻസ്റ്റിറ്റ്യൂട്ട് കമ്മ്യൂണിറ്റി ചേഞ്ച്‌മേക്കർ അവാർഡ് ജേതാവാണ് റോഷ്‌ണി .. 

കൂടാതെ,
അന്താരാഷ്ട്ര പ്രശസ്ഥിയുള്ള, ആശയരൂപീകരണത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഒരു വിദഗ്‌ദസംഘമായ (Think Tank)ഹൊറാസിസ്, 2019 ലെ ഇന്ത്യൻ ബിസിനസ് ലീഡറായി അവരെ അംഗീകരിച്ചു.
വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ സംരംഭമായ ലോകത്തെ അടുത്ത തലമുറ നേതാക്കളുടെ വൈവിധ്യമാർന്ന കമ്മ്യൂണിറ്റിയായ ഫോറം ഓഫ് യംഗ് ഗ്ലോബൽ ലീഡേഴ്സിന്റെ (YGL, 2014-19) പൂർവ്വ വിദ്യാർത്ഥി കൂടിയാണ് റോഷ്നി.

എച്ച്സിഎൽ കോർപറേഷന്റെ കമ്പനികൾ....
  • എച്ച്സിഎൽ ടെക്നോളജീസ്,
  • എച്ച്സിഎൽ ഇൻഫോസിസ്റ്റം,
  • എച്ച്സിഎൽ ഹെൽത്കെയർ ...എന്നിവയാണ്..
ഇതിൽ എച്ച്സിഎൽ ടെക്നോളജീസ് ഒഴിച്ച് ബാക്കിയുള്ളവയിൽ എല്ലാം ഇപ്പോഴും തലപ്പത്തുള്ളത് ശിവ് നാടാർ തന്നെ..
എച്ച്സിഎൽ ടെക്നോളജീസിന്റെ തലപ്പത്തുള്ള സ്ഥാനം മകൾക്ക് നൽകിയിട്ട് ചീഫ് സ്ട്രാറ്റജി ഓഫീസർ ആയി സ്ഥാനമേക്കുകയാണ് അദ്ദേഹം ചെയ്തത്..

കോവിഡ് പ്രതിസന്ധിക്കിടയിലും ഇവരുടെ കഠിനാധ്വാനവും പ്രവർത്തനക്ഷമതയും  ഫലമായി 2020 ജൂൺ സാമ്പത്തിക പാദത്തിൽ 31.7 % ലാഭ വർദ്ധനയാണ് കമ്പനി രേഖപ്പെടുത്തിയത് അതായത് 2915 കോടി രൂപ..

റോഷ്‌നി നാടാർ ഇന്ത്യയിലെ സ്ത്രീകളെക്കാൾ ഇന്ത്യയിലെ കുടുംബങ്ങൾക്ക് ഒരു മാതൃകയാണ്. പെൺകുട്ടികൾക്കും ചരിത്രം രചിക്കാനാവും എന്നുള്ള തിരിച്ചറിവിന്റെ ഉത്തരമാണ്.ശിവ് നാടാർ എന്ന പിതാവിന്റെ വിജയവും കൂടെയാണ്... 
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.