റാഫേൽ വരുന്നു...കരുത്തുറ്റ ഹാമെർ മിസൈലുമായി.. ഇനി ചൈന വിറയ്ക്കും |Rafale,Hamer,Missile,SCLP,MICA

rafale
RAFALE FIGHTER JET

 സംഘർഷ സാധ്യത നിലനിൽക്കുന്നതിനിടയിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്തായി ഫ്രാൻസിൽ നിന്നും റാഫേൽ യുദ്ധവിമാനങ്ങൾ എത്തുകയാണ്.

കഴിഞ്ഞ മെയ് മാസത്തിൽ എത്തുമെന്ന് കരുതിയിരുന്ന റാഫേൽ യുദ്ധ വിമാനങ്ങൾ കൊറോണ ഒരേ പോലെ ഇന്ത്യയെയും ഫ്രാൻസിനെയും ബാധിച്ചതോടെ വൈകുകയായിരുന്നു.

ജൂലൈ 29 ഓട് കൂടെ റാഫേൽ ഇന്ത്യയിൽ പറന്നിറങ്ങുമ്പോൾ അതി ശക്തമായ പ്രഹര ശേഷിയുള്ള ഹാമർ മിസൈലുകൾ കൂടെ ഉൾപ്പെടുത്തുവാനുള്ള തീരുമാനത്തിലാണ് ഇന്ത്യ.

പ്രത്യേക സംഘർഷ സാധ്യത കണക്കിലെടുത്തു മോദി സർക്കാർ സേനാവിഭാഗങ്ങൾക്ക് അത്യാവശ്യമുള്ള ആയുധങ്ങൾ വാങ്ങാനുള്ള അനുമതി നൽകിയതോടു കൂടെയാണ് വ്യോമസേന ഹാമർ മിസൈലുകൾ കൂടെ ഫ്രാൻസിൽ നിന്നും ഉടൻ വാങ്ങുവാനുള്ള തീരുമാനത്തിലേക്ക് മാറിയത്.

എന്താണ് ഹാമർ മിസൈലുകൾ ..?

 • ഹാമർ (HAMER) - ഹൈലി എജയിൽ മോഡുലർ മ്യൂണീഷ്യൻ എക്സ്റ്റെൻഡഡ്‌ റേഞ്ച് (Highly Agile Modular Munitition Extended Range) 
 • തൊടുക്കുന്നത് - വായുവിൽ നിന്നും ഭൂമിയിലേക്ക് 
 • നിർമാണം - ഫ്രാൻസ് 
 • നീളം -മൂന്ന് മീറ്റർ ,ഭാരം - 330 കിലോഗ്രാം 
 • ആക്രമണ പരിധി -60 -70 കിലോമീറ്റർ 
ഫ്രഞ്ച് വ്യോമ - നാവിക സേനകൾക്കു വേണ്ടി നിർമിച്ചതാണ് ഹാമർ മിസൈലുകൾ.എത്ര കഠിനമായ ഭൂപ്രകൃതിയിലും ശത്രു താവളങ്ങൾ കൃത്യതയോടെ തകർക്കും.

rafale hamer missiles
Hamer missiles

ചൈനക്കും പാകിസ്താനുമിടയിൽ ഇന്ത്യക്ക് നേരിടാനുള്ള ശത്രു കേന്ദ്രങ്ങളിൽ  ഭൂരിഭാഗവും മല നിരകളിൽ ഉള്ളവയാണ് എന്നതിനാൽ ഹാമർ ഇന്ത്യൻ സേനയ്ക്ക് നൽകുന്നത് ചെറിയ ആത്മവിശ്വസമല്ല, ശത്രുക്കളുടെ മേൽ വ്യക്തമായ മേൽക്കൈ തന്നെയാണ്.കിഴക്കൻ ലഡാക്ക് ഉൾപ്പെടെയുള്ള ഉയരമുള്ള മേഖലകളിൽ വർധിച്ചു വരുന്ന തീവ്രവാദ ഭീഷണിയും ഇന്ത്യൻ വ്യോമസേന ഹാമർ വാങ്ങാനുള്ള തീരുമാനം വളരെ പെട്ടെന്ന് എടുക്കാനുള്ള കാരണങ്ങളിൽ ഒന്നാണ്.

മാത്രവുമല്ല ഇപ്പോൾ ഇന്ത്യക്കും ചൈനയ്ക്കും ഇടയിൽ രൂപപ്പെട്ടിട്ടുള്ള ശീതയുദ്ധ സമാനമായ സാഹചര്യത്തിൽ ഇന്ത്യക്ക് വ്യക്തമായ മേൽകൈ കൂടെയാണ്  റഫേൽ വിമാനങ്ങളും ഹാമർ മിസൈലുകളും നൽകുന്നത്.

rafale
rafale jet (times of India)

5 റാഫേൽ ജെറ്റ് യുദ്ധ വിമാനങ്ങളാണ് ഈ ജൂലൈ 29 ഓട് കൂടെ ഇന്ത്യയിൽ എത്തുന്നത്.
ഹാമർ മിസൈലുകൾക്കൊപ്പം  SCALP ക്രൂയിസ്  മിസൈലുകളും  MICA മിസൈലുകളും ആണ് റാഫേലിനൊപ്പം പുതിയ യുദ്ധമുഖത്തേക്ക് എത്തുക.


 • SCALP ക്രൂയിസ്
 • നിലവിൽ മിറാഷ് 2000 ഭാഗമാണ് SCALP ക്രൂയിസ് മിസൈലുകൾ.
 • പുത്തൻ തലമുറ അത്യാധുനിക ആയുധമാണിത്.
 • അടുത്ത തലമുറ BVR  എന്ന് വിലയിരുത്തപ്പെടുന്ന ഈ മിസൈൽ ആകാശ പോരിൽ കനത്ത ആക്രമണത്തിന് നേതൃത്വം നല്കാനുള്ളതാണ്.BVRAAM എന്നാണ് അറിയപ്പെടുന്നത്.വായുവിൽ നിന്നും വായുവിലേക്ക് ആണ് പ്രഹരിക്കുന്നത്.
 • മറ്റൊരു റോക്കറ്റിലും ഇല്ലാത്ത എക്സ്ട്രാ RAMJET മോട്ടോറുകൾ മിസൈലിന് കൂടുതൽ എൻജിൻ പവർ നൽകുന്നു.
 • കൃത്യതയോടെ പ്രഹര കേന്ദ്രം തിരിച്ചറിയുവാനും അതിന്റെ പ്രത്യേകതകൾ മനസ്സിലാക്കി അക്രമിക്കാനുമുള്ള കഴിവാണ് SCALP ക്രൂയിസ് മിസൈലുകളെ റാഫേലിനോട് യോജിപ്പിച്ചത്.
 • ബ്രിട്ടൻ,ജർമനി,ഇറ്റലി,ഫ്രാൻസ്,സ്പെയിൻ,സ്വീഡൻ എന്നീ രാജ്യങ്ങൾക്ക് വേണ്ടിയാണു SCALP ക്രൂയിസ് നിർമിച്ചത്.

ഈ രാജ്യങ്ങളുമായി റാഫേൽ യുദ്ധവിമാന കരാറുകൾ ഫ്രാൻസിന് ഉണ്ട് എങ്കിലും ഇന്ത്യയുടെ ഇപ്പോഴത്തെ സാഹചര്യം പ്രമാണിച്ചു ഹാമർ മിസൈലുകളും ജെറ്റുവിമാനവും എത്രയും നേരത്തെ നൽകുമെന്ന് ഫ്രാൻസ് ഉറപ്പുനൽകി കഴിഞ്ഞിരിക്കുന്നു.

rafale
RAFALE FIGHTER JET


 • മീറ്റിയോർ മിസൈലുകൾ 

 • യൂറോപ്പിലെ മിസൈൽ നിർമാതാക്കളായ MBDA ആണ് നിർമാതാക്കൾ.
 • കാണാൻ കഴിയാത്ത ശത്രു കേന്ദ്രങ്ങളെ തിരഞ്ഞു പിടിച്ചു കണ്ടെത്തി നശിപ്പിക്കുന്നതാണ് മീറ്റിയോർ മിസൈലിന്റെ ഉദ്ദേശം.
 • ആകാശത്തു നിന്നും കരയിൽ നിന്നും പ്രഹരിക്കാനാകും...

ഈ ആയുധങ്ങൾക്ക് പുറമെ ഇന്ത്യ നിർദ്ദേശിച്ച മാറ്റങ്ങളും റാഫേലിൽ ഉണ്ട്.

 • മോണിറ്റഡ് ഡിസ്‌പ്ലൈ യോട് കൂടെയുള്ള ഇസ്രായേൽ നിർമിത ഹെൽമെറ്റ് 
 • റഡാർ വാണിങ് റീസിവേര്സ് 
 • ലോ ബാൻഡ് ജാംമേഴ്‌സ്
 • ഇൻഫ്രാ റെഡ് സെർച്ച് ആൻഡ് ട്രാക്കിങ് സിസ്റ്റം 
 • 10 മണിക്കൂർ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡിങ്.

ഇന്ത്യ കണ്ട ഏറ്റവും വലിയ സൈനിക ആയുധ ഇടപാടാണ് റഫാൽ.36 വിമാനങ്ങൾക്കായി 60,000 രൂപയാണ് മുടക്കുന്നത്.അതിനു വേണ്ടി മുൻകൈ എടുത്ത എയർ ഫോഴ്സ് ചീഫ് RKS ബദൗരിയ യോടുള്ള ബഹുമാനാർത്ഥം വിമാനങ്ങളിൽ RB എന്ന് രേഖപ്പെടുത്തും.

17 ഗോൾഡൻ ആരോസ് വിഭാഗത്തിലെ പൈലറ്റുമാരാണ് റാഫേൽ ഇന്ത്യയിലേക്ക് പറത്തുന്നത്.ഫ്രാൻസ് ടാങ്കർ വിമാനം ആകാശത്തു നിന്ന് തന്നെ ഇന്ധനം നിറയ്ക്കുവാൻ വേണ്ടി ഇന്ത്യൻ സംഘത്തെ അനുഗമിക്കും.

വെസ്റ്റ് ബംഗാളിലെ ഹാസിമാരാ എന്ന സ്ഥലത്തു ഏകദേശം 300 കോടി രൂപയോളം ചിലവിട്ടു ഷെൽട്ടറുകളും ഹാങ്ങറുകളും അറ്റകുറ്റപണികൾക്കുള്ള സൗകര്യവും വ്യോമസേനാ നിർമിച്ചു കഴിഞ്ഞു.
ഇന്ത്യ വാങ്ങാൻ ഉദ്ദേശിക്കുന്ന 36 വിമാനങ്ങളിൽ 30 എണ്ണം ഫൈറ്റർ ജെറ്റുകളും 6 എണ്ണം രണ്ടു സീറ്റുള്ള ഫൈറ്റർ ജെറ്റുകളുടെ എല്ലാ ഫീച്ചേഴ്സും ഉള്ള ട്രൈനെർ വിമാനങ്ങളും ആണ്.

Previous Post Next Post