ബോൾഗാട്ടി പാലസ് - ഡച്ച് നിർമാണ വൈദഗ്ദ്യം | Bolgatty Palace Travel Eranakulam

ബോൾഗാട്ടി പാലസ്.കേരളത്തിലെ കൊച്ചിയിൽ 1744 ൽ ഒരു ഡച്ച് വ്യാപാരി പണി കഴിപ്പിച്ച കൊട്ടാരമാണ് ബോൾഗാട്ടി പാലസ് .

bolgatty palace
Bolgatty Palace

കൊച്ചിക്ക് സമീപം മുളവുകാട് - ബോൾഗാട്ടി ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരം ഹോളണ്ടിന് പുറത്തു സ്ഥിതി ചെയ്യുന്ന ഡച്ച് നിർമിത കൊട്ടാരങ്ങളിൽ ഏറ്റവും പഴയതാണ്.ഇന്ന് കേരളം ടൂറിസം ഡെവലപ്മെൻറ് കോർപ്പറേഷൻ പൈതൃക ഹോട്ടലായി പരിപാലിക്കുന്നു.
ഹൈ കോർട് ജംഗ്ഷനിൽ നിന്നും ശുദ്ധമായ ജലത്തിലൂടെ തണുത്ത കാറ്റ് ഏറ്റു 10 മിനുട്ട് ബോട്ട് സർവീസ് മാത്രമാണ് കൊട്ടാരത്തിലേക്ക് ഉള്ളത്.ബോൾഗാട്ടി - വല്ലാർപാടം-വൈപ്പിൻ ദ്വീപുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഗോശ്രീ പാലത്തിലൂടെയും ഈ കൊട്ടാരത്തിലേക്ക് എത്തിച്ചേരാൻ കഴിയും.
bolgatty palace
Bolgatty Palace


ഡച്ച് നിർമാണ വൈദിഗ്‌ധ്യത്തിന്റെ മനോഹാരിതയാണ് ഈ കൊട്ടാരം.ഈ കൊട്ടാരത്തിനു ചുറ്റും പൂന്തോട്ടവും മറ്റ് അല്കങ്കര വസ്തുക്കളും പിന്നീട് കൂട്ടിച്ചേർത്തതാണ്.
മലബാർ പ്രവിശ്യാ ഡച്ചുകാർ നിയന്ത്രിച്ചിരുന്ന കാലത്തു ഡച്ച് - മലബാർ കമാന്ഡറായിരുന്ന ഗവര്ണരുടെ കൊട്ടാരമായിരുന്നു ബോൾഗാട്ടി.പിന്നീട് ബ്രിട്ടീഷ് അധിനിവേശകാലത്ത് ബ്രിട്ടീഷ് റെസിഡൻസ് കേന്ദ്രമായും കൊട്ടാരം ഉപയോഗപ്പെടുത്തി.1947 ൽ ഇന്ത്യ സ്വാതന്ത്രം നേടിയപ്പോൾ അതിനൊപ്പം തന്നെ ഈ കൊട്ടാരവും സ്വതന്ത്ര ഇന്ത്യയ്ക്ക് കൈമാറുകയും സംസ്ഥാനത്തിന്റെ പൈതൃകസ്വത്തായി മാറ്റുകയും ചെയ്തു.1976 ൽ കെ ടി ഡി സി  കൊട്ടാരം ഏറ്റെടുക്കുകയും പൈതൃക ഹോട്ടലാക്കി മാറ്റുകയും ചെയ്തു.
ഒരു നീന്തൽകുളം ,ഒരു ഗോൾഫ് കോഴ്സ് ,ആയുർവേദ കേന്ദ്രം,ദിവസേന കഥകളിയടക്കം കലാരൂപങ്ങളും അരങ്ങേറുന്നുണ്ട്.


ഒക്ടോബര് -ഏപ്രിൽ സമയമാണ് ഇവിടം സന്ദർശിക്കാനുള്ള ഏറ്റവും മികച്ച സമയം.മഴ മാറി നല്ല സുന്ദരമായ ഇളം വെയിൽ കടന്നു വരുന്ന സമയത്തു കൊച്ചി കായലിനും ഈ കൊട്ടാരത്തിനും അഭൂതമായ ഭംഗി കൈവരും.കാലങ്ങൾ അനേകം കടന്നു പോയെങ്കിലും മനോഹരമായി നിലകൊള്ളുന്ന ഈ കൊട്ടാരം സഞ്ചാരികൾക്ക് മുന്നിൽ ഇന്നും അത്ഭുതമാണ്.

bolgatty palace
Bolgatty Palace

കായലിന്റെ നീലനിറവും പച്ചപുൽത്തകിടിയും പൂന്തോട്ടവും എല്ലാം ചേർന്ന് ബോൾഗാട്ടി കൂടുതൽ മനോഹാരിയാകുന്നു.പ്രീ വെഡിങ് ഫോട്ടോഷൂട്ടുകളുടെ ഇഷ്ടകേന്ദ്രം കൂടിയാകുന്നു ഈ കൊട്ടാരം.

bolgatty palace
Bolgatty Palace

കൊച്ചിയുടെ ജോലി തിരക്കിൽ നിന്നും മാറി ശാന്തമായ മണിക്കൂറുകളിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്കും ഹണിമൂൺ ട്രിപ്പുകൾക്കും ഏറെ 
സൗകര്യങ്ങൾ കെ ടി ഡി സി സന്ദർശകർക്കായി ഒരുക്കുന്നു.

Previous Post Next Post