karimbankuthu waterfall |
ഇടുക്കി ജില്ലയിലെ മനോഹരമായ ഒരു വെള്ളച്ചാട്ടമാണ് കരിമ്പൻ കുത്ത്.തൊട്ടടുത്തുള്ള പ്രദേശമായ കരിമ്പനിൽ നിന്നുമാണ് ഈ വെള്ളച്ചാട്ടത്തിനു കരിമ്പൻകുത്ത് എന്ന് പേര് ലഭിച്ചത്.
ഏതാണ്ട് 130 അടിയോളം ഉയരത്തിൽ നിന്നുമാണ് ഈ വെള്ളച്ചാട്ടം വീഴുന്നത്.രണ്ടു തട്ടുകളായി പതഞ്ഞൊഴുകുന്ന കരിമ്പൻ കുത്ത് വെള്ളച്ചാട്ടത്തിലേക്ക് സഞ്ചാരികൾ എത്തി തുടങ്ങുന്നതേ ഉള്ളൂ.കൂടുതൽ സഞ്ചാരികളും തന്നെ ഇടുക്കിക്കാർ തന്നെയാണ്.
പുറത്തേക്ക് അധികമൊന്നും അറിയപ്പെട്ടു തുടങ്ങാത്ത ഈ വെള്ളച്ചാട്ടത്തിൽ കുളിക്കാനുള്ള സൗകര്യവുമുണ്ട്.നീന്തൽ അറിയാമെങ്കിൽ മാത്രം വെള്ളത്തിലേക്ക് ഇറങ്ങുക.
ആരും ഇതിനു മുൻപ് അധികം കേട്ടിട്ടില്ലാത്ത അധികം ആർക്കും തന്നെ പരിചയം ഇല്ലാത്ത ഈ വെള്ളച്ചാട്ടത്തിലേക്ക് അടിമാലിയിൽ നിന്നും 29 കിലോമീറ്റർ ദൂരമാണ് ഉള്ളത്.
അടിമാലി -കല്ലാർകുട്ടി -പനംകുട്ടി-കീരിത്തോട് -കരിമ്പൻ
പശ്ചിമഘട്ടത്തിലെ മറ്റേതു വെള്ളച്ചാട്ടവും പോലെ കരിമ്പൻകുത്തും മഴക്കാലത്ത് കൂടുതൽ സജീവമാകും..സുന്ദരിയാകും..
താഴെയുള്ള പാറയിലേക്ക് മുകളിൽ നിന്നും വെള്ളം പതിച്ചു ചിതറി തെറിക്കുമ്പോൾ ആയിരം മഴവില്ലുകൾ രൂപപ്പെടും..അപ്പോൾ രൂപപ്പെടുന്ന ബാഷ്പ കണങ്ങൾ മേഖല മുഴുവൻ വ്യാപിക്കും.
ടാക്സിയിലോ ബസിലോ ഇവിടേക്ക് എത്തിച്ചേരാം.ചെറുതോണിയിൽ നിന്നോ,തോപ്രാംകുടിയിൽ നിന്നോ ബസിൽ കയറാം.അല്ലെങ്കിൽ ടാക്സി വിളിക്കാം.ശേഷം 1 - 2 കിലോമീറ്റർ ഒന്ന് നടക്കാം..വെള്ളച്ചാട്ടത്തിൽ എത്താം...കുളിക്കാം ...വെയിലും കൊണ്ട് ഇരിക്കാം ...