കൃഷ്ണപുരം കൊട്ടാരം കായംകുളം -യാത്ര | Krishnapuram Palace Kayamkulam Travel Alappuzha

krishnapuram palace
Krishnapuram Palace Kayamkulam

ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ള ഒരു കൊട്ടാരമാണ് കൃഷ്ണപുരം കൊട്ടാരം.പതിനെട്ടാം നൂറ്റാണ്ടിൽ ആലപ്പുഴ ഭരിച്ചിരുന്ന കൃഷ്ണപുരം രാജാക്കന്മാർ നിർമിച്ചതാണ് ഈ കൊട്ടാരം.തിരുവിതാംകൂർ രാജാവായിരുന്ന മാർത്താണ്ഡവര്മയാണ് കായംകുളം പിടിച്ചടക്കി കൊട്ടാരം ഇന്ന് കാണുന്ന തരത്തിൽ നിർമിച്ചത് എന്നും പറയപ്പെടുന്നു.

Krishnapuram Palace Kayamkulam

ഇവിടെ നിന്നായിരുന്നു ആദ്യകാലത്തു ഓടനാട് എന്ന് കൂടെ അറിയപ്പെട്ടിരുന്ന കായംകുളം ഉൾപ്പെടുന്ന നാട്ടുരാജ്യം രാജാക്കന്മാർ ഭരിച്ചത്.കൃഷ്ണപുരം ഗ്രാമത്തിലെ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിനടുത്തായിട്ടാണ് ഈ കൊട്ടാരം പണി കഴിപ്പിച്ചത്.ഒച്ചിറയ്ക്കും കയാംകുളത്തിനും ഇടയിൽ എൻ‌എച്ച് 47 വഴി പ്രവേശിക്കാം. 
Krishnapuram Palace Kayamkulam

ഒരു ചെറിയ കുന്നിൻ മുകളിൽ ഇരിക്കുന്ന ഈ കൊട്ടാരത്തിനു ചുറ്റും പുൽത്തകിടികളും കുളങ്ങളും മട്ടുപ്പാവുകളുമുണ്ട്.ഈ കൊട്ടാരത്തിന്റെ പഴക്കത്തെ കുറിച്ച് വ്യക്തമായ അറിവ് ഇല്ല.
15 - ആം നൂറ്റാണ്ടോടെ ഓടനാടിന്റെ തലസ്ഥാനം കായംകുളത്തിനടുത്തുള്ള എരുവ എന്ന സ്ഥലത്തേക്ക് മാറ്റുകയുണ്ടായി.നീണ്ട കടൽത്തീരമുണ്ടായിരുന്ന ഈ നാട്ടുരാജ്യവുമായി ഡച്ചുകാർക്കും പോർച്ചുഗീസുകാർക്കും നല്ല വ്യാപാരബന്ധങ്ങൾ ഉണ്ടായിരുന്നു.പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ രാജ്യം ആക്രമിച്ച മാർത്താണ്ഡവർമ യുദ്ധത്തിൽ പരാജയപ്പെടുത്തി ഈ പ്രദേശം തിരുവിതാംകൂറിനോട് ചേർക്കുകയും അന്ന് ഉണ്ടായിരുന്ന കൊട്ടാര നിലകൾ ഇടിച്ചു നിരത്തുകയും ചെയ്തു.

Krishnapuram Palace Kayamkulam


1729 - 1758 ഇടയിലെ കാലഘട്ടത്തിലാണ് ഇപ്പോൾ കാണുന്ന ഈ കൊട്ടാരത്തിന്റെ നിർമാണം മാർത്താണ്ഡവർമയുടെ നിർദ്ദേശപ്രകാരം രാമയ്യൻ ദളവയുടെ മേൽനോട്ടത്തിൽ നടന്നത്.പിന്നീട് അയ്യപ്പൻ മാർത്താണ്ഡപ്പിള്ള ഈ കൊട്ടാരം പുതുക്കിപണിതെങ്കിലും തനിമയിൽ മാറ്റമൊന്നും വരുത്തിയില്ല.തിരുവിതാംകൂർ രാജാക്കന്മാർ അവരുടെ വിശ്രമ ഭവനമായി പിനീട് ഇത് ഉപയോഗിച്ചു പോന്നു.കൃഷ്ണപുരം കൊട്ടാരം ഇന്ന് ഒരു മ്യൂസിയം ആയി മാറിയിരിക്കുന്നു.

Krishnapuram Palace Kayamkulam

കേരളത്തിലെ പരമ്പരാഗത വാസ്തുവിദ്യാ ശൈലിയിലാണ് കൃഷ്ണപുരം കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്. താഴ്ന്ന മേൽക്കൂരകൾ, ഇടുങ്ങിയ ഇടനാഴികൾ, കട്ടിയുള്ള ഫ്രെയിം ചെയ്ത വാതിലുകൾ, ഡോർമർ വിൻഡോകൾ എന്നിവയാണ് ഇത്. പതിനാറു-കെട്ടു (16 ബ്ലോക്കുകൾ) ശൈലിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്, അതിൽ നാല് അകത്തെ മുറ്റങ്ങളിൽ നടു-മുറ്റങ്ങൾ എന്നറിയപ്പെടുന്ന മുറികൾ നിർമ്മിച്ചിരിക്കുന്നു.ധാരാളം ചെറു വിഭാഗങ്ങൾ കൂടെ ഉൾപ്പെട്ടിരുന്ന ഈ കൊട്ടാരം പിന്നീട് നാശത്തിന്റെ കാലത്തു അവയെല്ലാം തകർന്നു പോവുകയുണ്ടായി.കേരള സ്റ്റേറ്റ് ആർക്കിയോളജി ഡിപ്പാർട്ട്മെൻറ് പരിപാലിക്കുന്ന ഇപ്പോഴുള്ള ഭാഗം മൂന്ന് നില കെട്ടിടമാണ്.

Krishnapuram Palace Kayamkulam

ചരിത്രപരമായി പ്രാധാന്യമുള്ള ഒട്ടേറെ വസ്തുക്കൾ ഈ കൊട്ടാരത്തിലുണ്ട്.അവയിൽ ഏറ്റവും പ്രധാനം ഗജേന്ദ്ര - മോക്ഷത്തിന്റെ കഥ ചിത്രീകരിക്കുന്ന 9 ,8 ' ഉയരമുള്ള പെയിന്റിംഗ് ആണ്.വിഷ്ണു ഭഗവാന്റെ കടുത്ത ഭക്തനായ ഒരു ആനയെ രക്ഷിക്കാൻ അദ്ദേഹം ഭൂമിയിലേക്ക് വരുന്നത്.

Krishnapuram Palace Kayamkulam

കായംകുളം വാൾ എന്നറിയപ്പെടുന്ന ഇരട്ടത്തലയുള്ള വാൾ, സംസ്കൃത ബൈബിൾ, വെങ്കല പ്രതിമകൾ, പത്താം നൂറ്റാണ്ടിലെ ഒരു പുരാതന ബുദ്ധൻ, ശിലാ ലിഖിതങ്ങൾ, മെഗാലിത്തിക് മാതൃകകൾ, പഞ്ച-ലോഹ (അഞ്ച് ലോഹങ്ങളുടെ സംയോജനം) പ്രതിമകൾ, ഗംഭീരമായ എണ്ണ വിളക്കുകൾ, ആചാരപരമായ പാത്രങ്ങൾ മറ്റ് ചില പ്രദർശനങ്ങൾ ഇവിടെയുണ്ട്.
തിങ്കളാഴ്ച ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും ഇവിടേക്ക് പ്രവേശനമുണ്ട്.

Previous Post Next Post