![]() |
Mampara |
സമുദ്ര നിരപ്പിൽ നിന്നും 5250 അടി ഉയരത്തിലാണ് രാജാവിന്റെ മലനിരകൾ സ്ഥിതി ചെയ്യുന്നത്.യഥാർത്ഥത്തിൽ ഇത് സ്ഥിതി ചെയ്യുന്നത് കേരളത്തിലെ പാലക്കാട് ജില്ലയിൽ ആണ്.തമിഴ്നാട് സർക്കാരും ഇങ്ങോട്ടുള്ള ടൂറിസം പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും എത്തുന്ന സഞ്ചാരികളിൽ അധികവും മലയാളികളാണ്.
ധാരാളം വെള്ളച്ചാട്ടങ്ങളും ചെറു തടാകങ്ങളും താഴ്വരകളും വ്യൂ പോയിന്റുകളും ഈ മലനിരകളിൽ ഉണ്ട്.
ഏലക്കൃഷിക്ക് പേരുകേട്ട ഇവിടം ധാരാളം തേയിലത്തോട്ടങ്ങൾ കൊണ്ടും സമ്പന്നമാണ്.പച്ചപ്പട്ടു പുതച്ചു കിടക്കുന്ന തേയില തോട്ടങ്ങൾ വയനാടിനെ ഓർമിപ്പിക്കും.
നെല്ലിയാമ്പതിയിൽ എത്തുന്ന ഏതൊരാളും തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ് മമ്പാറ മല.
മാനുകൾ കൂട്ടത്തോടെ എത്തിയിരുന്ന മാൻപാറ പിന്നീട് മമ്പാറ എന്ന് വിളിക്കപ്പെട്ടു തുടങ്ങി .എന്നാൽ സമൃദ്ധിയോടെ നിന്നിരുന്ന കുറെ മാവുകൾ ഉണ്ടായിരുന്ന പാറ മമ്പാറ എന്ന് വിളിക്കപ്പെട്ടതാണെന്നും പറയപ്പെടുന്നു.
![]() |
Mampara |
ഏകദേശം 20 കിലോമീറ്റർ ദൂരമാണ് നെല്ലിയാമ്പതിയിൽ നിന്നും മമ്പാറയിലേക്ക് ഉള്ളത്.ഓഫ് റോഡ് വാഹനങ്ങൾ ഉള്ളവർക്ക് അതുപയോഗിച്ചും മല കയറാം.പച്ചപ്പ് നിറഞ്ഞ കുന്നുകൾക്കിടയിലൂടെ മഞ്ഞുപടർന്നു കയറുന്നത് മലമുകളിൽ നിന്ന് കാണുന്നത് ഒരിക്കൽ കണ്ടാൽ മറക്കാതെ ഉള്ളിൽ തങ്ങി നിൽക്കും..തീർച്ച .
പാലക്കാട് ജില്ലയിലെ ഏറ്റവും ഉയരമേറിയ വ്യൂ പോയിന്റുകളിൽ ഒന്നായ ഇവിടേക്ക് ജീപ്പിൽ മാത്രമാണ് സവാരി ഉള്ളത്.മലയടിവാരത്തിൽ ജീപ്പും വിദഗ്ധരായ ഡ്രൈവര്മാരെയും ലഭ്യമാണ്.
ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്നവർക്ക് മമ്പാറ രസകരമായ ഒരു അനുഭവം ആയിരിക്കും.
![]() |
Mampara |
കൊടുമുടിയുടെ മുകളിൽ എത്തിക്കഴിഞ്ഞാൽ സന്ദർശകർക്കായി കാത്തിരിക്കുന്നത് വളരെ വലിയ ദൃശ്യ വിരുന്നു തന്നെയാണ്. മുകളിൽ നിന്നും താഴേക്കുള്ള കാഴ്ചകൾ വാക്കുകൾക്കതീതമായ സൗന്ദര്യം പ്രധാനം ചെയ്യുന്നവയാണ്.
പാലക്കാടൻ താഴ്‌വരകൾ, പച്ചപ്പ് നിറഞ്ഞ വനങ്ങൾ,നെൽവയലുകൾ, മലമ്പുഴ ഡാം, ചുള്ളിയാർ ഡാം, മീങ്കര ഡാം, വാളയാർ, പറമ്പികുളത്തിന്റെ ഏതാനും ഭാഗങ്ങൾ കൂടാതെ, തമിഴ്‌നാട്ടിലെ കോയമ്പത്തൂർ, പൊള്ളാച്ചി, മേട്ടുപ്പാളയം തുടങ്ങിയ ഒട്ടേറെ സ്ഥലങ്ങളും ഒറ്റയിരുപ്പിൽ കണ്ടാസ്വദിക്കാൻ കഴിയും.
ആന, മ്ലാവ്, പുള്ളിപ്പുലി തുടങ്ങയവയെയും ഇവിടെ കാണാൻ കഴിയും.
![]() |
Mampara |
മേഘങ്ങളാലും മഞ്ഞാലും കുളിർക്കാറ്റാലും ചുറ്റപ്പെട്ട മമ്പാറ കൊടുമുടി സന്ദർശകരുടെ കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമയേകുന്ന അനുഭവങ്ങൾ നൽകും..
പാലക്കാട് ജില്ലയിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ചറിയുവാൻ...